ഡോ. ഷാജിക്കുട്ടി ശാന്തിഗ്രാം ചെയർമാൻ

വിഴിഞ്ഞം: ജനകീയ ഹോമിയോ ഡോക്ടർ ഷാജിക്കുട്ടി ശാന്തിഗ്രാമിന്റെ ചെയർമാനായി ഐകകണ്ഡേന തിരഞ്ഞെടുത്തു. ഗാന്ധിയൻ കർമ്മ യോഗിയും ശാന്തിഗ്രാം ചെയർമാനുമായിരുന്ന ആർ.കെ. സുന്ദരത്തിന്റെ നിര്യാണത്തെ തുടർന്ന് ചപ്പാത്ത് ശാന്തിഗ്രാമിൽ ചേർന്ന യോഗത്തിലാണ് ഡോ. ഷാജിക്കുട്ടിയെ തിരഞ്ഞെടുത്തത്. വൈസ് ചെയർമാൻ കെ. സത്യവ്രതൻ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ കെ. പ്രതാപചന്ദ്രൻ, മുക്കോല പി. രത്നാകരൻ, അജിത് വെണ്ണിയൂർ എന്നിവർ സംസാരിച്ചു.
ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രവർത്തക സമിതി അംഗം, നാഷണൽ ജേർണൽ ഓഫ് ഹോമിയോപ്പതി എഡിറ്റോറിയൽ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. പൂവാർ ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറാണ്. കേരള ഹോമിയോ മെഡിക്കൽ ഗ്രാഡ്വേറ്റ് അസോസിയേഷൻ  ജനറൽ സെക്രട്ടറി, ഹോമിയോപ്പതി മെഡിക്കൽ പനോരമ സ്ഥാപക എഡിറ്റർ- ഇൻ-ചീഫ് എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

Comments

comments