വൈറസ് പനിക്ക് പ്രയോഗിക്കാവുന്ന കൈ കൊണ്ട സിദ്ധ ഔഷധം
(കടപ്പാട്: മലയാറ്റൂർ സുകുമാരൻ വൈദ്യർ M- 9495811899)
1. വളരെ ശുദ്ധി ചെയ്ത കൊടുവേലി കിഴങ്ങ് -1 gm
2. നിലവേമ്പ്/ കിരിയാത്ത് – 20 gm
3. കൊയ്ന – 5 gm
4. കുരുമുളക് – 10 gm
5. അമൃത വള്ളി – 5 gm
6. പർപ്പടകപുല്ല് – 5 gm
7. ആടലോടകത്തിന്റെ ഇല – 5 gm
ഇവ 16 ഇരട്ടി വെള്ളത്തിൽ (800 ml) കഷായം വച്ച് വറ്റിച്ച് 1/4 (200 ml) ആക്കുക. പിഴിഞ്ഞ് അരിച്ചെടുക്കുക.
എന്നിട്ട് ഒരു മഹാസുദർശനം ഗുളിക അരച്ച് ചേർത്ത് 4 മണിക്കൂർ ഇടവിട്ട് ദിവസേന 4 നേരം കഴിക്കുക. അവശ്യമെങ്കിൽ മധുരത്തിന് തേൻ / ശർക്കര ചേർക്കാം.
കുറിപ്പ് :
1. ഒരു ആയുർവ്വേദ / സിദ്ധ ഡോക്ടറുടെയോ പാരമ്പര്യ വൈദ്യന്റെയോ നിർദ്ദേശം കൂടി മരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുക.
2. കൊയ്ന ഇല കിട്ടാൻ ബുദ്ധിമുട്ടാണെങ്കിൽ ഒഴിവാക്കുക. മലമ്പനി മാറ്റാൻ കഴിവുള്ള സസ്യമാണ് കൊയ്‌ന.
ബന്ധപ്പെട്ടവർ ഉത്തരം പറയണം!
1. സിദ്ധവൈദ്യത്തിലെ “കാലാന്ത ഗൗരി രസ പതങ്കം“ എന്ന സിദ്ധ മരുന്ന് ഏത് വൈറസ് പനിയും മാറ്റുന്നതിനുള്ള ഉത്തമ ഔഷധമാണെന്നറിയുന്നു.
വൈറസ് പനി കൊണ്ട് അലോപ്പതി ആശുപത്രിയിൽ ചികിത്സയ്ക്ക് പോകുന്നവർ മരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സിദ്ധ-ആയുർവ്വേദ ആശുപത്രികളിലെ ഡോക്ടർമാർ എന്തുകൊണ്ടാണ് ഇവ പരീക്ഷിക്കാത്തത്?
ഗവൺമെന്റ് എന്തുകൊണ്ട് ആയുഷ് വിഭാഗത്തെ ചികിത്സാരംഗത്ത് നിന്നും മാറ്റി നിർത്തുന്നു?
പങ്കജാക്ഷൻ എൽ
ശാന്തിഗ്രാം, തിരുവനന്തപുരം
(M) 907230 2707