ആനുകാലിക സാഹചര്യത്തിൽ ആരോഗ്യ സ്വാശ്രയത്വം സ്വദേശി സമീപനത്തിലൂടെ:
രാഷ്ട്രീയ സ്വാശ്രയത്വം, സാമ്പത്തിക സ്വാശ്രയത്വം, ആരോഗ്യ സ്വാശ്രയത്വം ഇവയെല്ലാം നേടുന്നതിനുള്ള ഏക മന്ത്രമാണ് ഗാന്ധിജിയുടെ ഗ്രാമസ്വരാജ്. ഓരോ വ്യക്തിയും സാമൂഹ്യക്രമത്തിൽ പങ്കാളിയാകുന്നതിലൂടെ മാത്രമെ സ്വാശ്രയ ക്ഷേമ ജീവിതം കെട്ടിപടുക്കുവാൻ കഴിയുകയുള്ളു.
ആരോഗ്യ സ്വാശ്രയത്വം കൈവരിക്കുന്നതിനും അവരവരുടെ ഉത്തരവാദിത്വം നിറവേറ്റുക എന്നതു തന്നെയാണ് സുപ്രധാനം. നമ്മെ സംബന്ധിച്ചിടത്തോളം അതിന് ഏറ്റവും ഉപകാരപ്രദമായ ഒരു പാരമ്പര്യം ഭാരതത്തിലുണ്ട് എന്നത് ആ സ്വദേശി മാർഗത്തിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു.
ആരോഗ്യം, രോഗപ്രതിരോധം, ചികിത്സ, ആരോഗ്യ- പുന:സ്ഥാപനം ഈ മേഖലകളിലെല്ലാം സ്വാശ്രയത്വം കൈവരിക്കുവാൻ നമുക്കു കഴിയണം.
????????????
ആനുകാലികം എന്ന നിലയിൽ രോഗപ്രതിരോധം ഇവിടെ ചർച്ച ചെയ്യാം.
????????????
ജന്മസിദ്ധമായ സ്വയാർജിത പ്രതിരോധം, രോഗബാധയെ തുടർന്നു ശരീരം നേടുന്ന പ്രതിരോധശേഷി, കുത്തിവയ്പിലൂടെയും മറ്റും നേടുന്ന കൃത്രിമ പ്രതിരോധം എന്നീ മാർഗങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്.
ഇതിൽ മൂന്നാമത്തെ സമീപനം പ്രകൃതിചികിത്സകർ പൊതുവെ സ്വീകരിക്കുന്നതല്ല.
ജന്മസിദ്ധമായ സ്വയാർജിത പ്രതിരോധശേഷി പ്രകൃതിജീവനത്തിലൂടെ നിലനിർത്തുക എന്നതു മാത്രമാണ് ആരോഗ്യ സ്വാശ്രയത്വമാർഗവും പ്രകൃതിചികിത്സാ സമീപനവും. അതിനുപകരിക്കുന്ന എന്തു നിർദ്ദേശങ്ങളാണ് പ്രകൃതിചികിത്സകർക്കു നല്കാനുള്ളത് എന്നു നോക്കാം.
1. പ്രകൃതിസംരക്ഷണം അഥവാ പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി കൊണ്ട്, വ്യക്തി ജീവിതത്തിൽ ആരോഗ്യ വിരുദ്ധ സമീപനങ്ങൾ പൂർണമായും ഒഴിവാക്കി സമ്പൂർണ ആരോഗ്യ ജീവിതരീതി സ്വീകരിക്കുക.
2. മാനസിക പിരിമുറുക്കങ്ങൾ ഒഴിവാക്കി മനസ്വാസ്ഥ്യം നിലനിർത്തുന്നതിനുത കുന്ന ജീവിതശൈലിയും പരിശീലനങ്ങളും നേടുക. ഗ്രാമ സ്വരാജ്, വിവിധ യോഗ മാർഗങ്ങൾ, വിവിധ പ്രകൃതി മാർഗങ്ങൾ ഇവ ഇതിനുപകരിക്കും.
3. ഉപവാസം:
അഴുക്കുള്ളിടത്തെ പുഴുക്കളെ കാണൂ. അണുക്കൾക്കു വളരുവാൻ മാലിന്യ സാന്നിദ്ധ്യം കൂടിയേ തീരൂ.
ശരീരത്തിൽ ബാഹ്യമാലിന്യങ്ങൾ കടന്നു കൂടുന്നതിലൂടെയും ശരീരത്തിനുള്ളിൽ മാലിന്യങ്ങൾ ഉദ്പാദിപ്പിക്കപ്പെടുന്നതിലൂടെയും ശരീരം സ്വയം മലിനപ്പെടുന്നതിലൂടെയും [Autointoxication, Degeneration] വി ഷ സങ്കലനം [Toxemia] നിലനില്ക്കുന്ന ശരീരത്തിലാണ് രോഗാണുക്കൾ വളരുന്നതും പെറ്റുപെരുകുന്നതും രോഗാവസ്ഥാനിയന്ത്രണ തോത് അതിനനുസരിച്ച് നിശ്ചയിക്കപ്പെടുന്നതും.
ഏറ്റവും ഒടുവിൽ വന്ന ഒരു നിരീക്ഷണമാണ് രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗാണുവാഹകർ രോഗികളല്ലെന്നും അപകടകാരികളല്ലെന്നും ഇവർ രോഗം പകർത്തില്ല എന്നതും. വിഷസങ്കലനം കുറവുള്ളവരും സ്വാഭാവിക പ്രതിരോധശേഷി ഉയർന്ന നിലയിലുള്ളവരും അണുബാധ ഉണ്ടെങ്കിൽ പോലും ഭയപ്പെടേണ്ടതില്ല എന്നു സാരം. പുറമെ, സന്തോഷിക്കുകയും ചെയ്യാം. മുകളിൽ സൂചിപ്പിച്ച രണ്ടാമത്തെ വിഭാഗത്തിൽ പെട്ട ഇക്കൂട്ടർ സ്വാഭാവിക പ്രതിരോധത്തിനു പുറമെ ആർജിത പ്രതിരോധം ആവർത്തിച്ചുറപ്പാക്കുന്നതിലൂടെ ഏറെക്കുറെ പ്രസ്തുത രോഗത്തിനെതിരായ ഒരു ലൈഫ് ടൈം ഗ്യാരൻറിയുടെ ഉടമകളായി മാറുകയാണ്.
പുരാതന കാലം മുതൽ ഇന്നുവരെ വ്യക്തിഗതവും സമൂഹ്യ വുമായ നൂറുകണക്കിന് അംഗീകൃത ഗവേഷണ പഠനങ്ങൾ ഉപവാസം സംബന്ധിച്ച് നിലവിലുണ്ട്.
കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കാത്ത ശാസ്ത്രവാദികളും യുക്തിവാദികളും [ആക്ഷേപമല്ല, ഞാനുൾക്കൊള്ളുന്ന പ്രസ്ഥാനം എന്ന നിലയിലാണ് ആധികാരികമായി പേരെടുത്തു പറയുന്നത് ] കണ്ണു തുറന്നാൽ ഈ ഗവേഷണ ഫലങ്ങൾ കണ്ടു മനസ്സിലക്കുവാൻ കഴിയും. ഏറ്റവും അവസാനത്തെ ഒരു ഗവേഷണത്തെ ശാസ്ത്രീയമായും യുക്തിസഹമായും വിശകലനം ചെയ്യുന്നതു തന്നെ ഉപവാസം രോഗപ്രതിരോധത്തിന് എത്ര സഹായകമാകും എന്നു പഠിക്കുവാൻ ധാരാളമാണ്.
2016-ലെ നോബൽ സമ്മാന ജേതാവായ ജാപ്പനീസ് ശാസ്ത്രജ്ഞനായ യോഷിനോരി ഒഹ്സൂമിയുടെ "ഓട്ടോഫാജി" എന്ന പ്രക്രിയ എന്ത് എന്നു പഠിക്കാൻ തയ്യാറായാൽ ശരീരത്തിന്റെ സ്വയം രോഗനിവാരണശേഷി എന്താണ് എന്നറിയുവാൻ കഴിയും.
ഉപവാസമെന്നാൽ പട്ടിണി അല്ലെന്നും ശാസ്ത്രീയവും സ്വമനസ്സാലെയുള്ള യുക്തിസഹമായ ആഹാര നിഷേധമാണെന്നും മനസ്സിലാക്കണം. ഡീടോക്സ് എന്നു പരക്കെ അറിയപ്പെടുന്ന വിഷസങ്കലന നിർമാർജനത്തിന് ഏറ്റവും സഹായകമായ മാർഗമാണ് ഉപവാസം. അതിലൂടെ രോഗാണുബാധാ സാധ്യത ഒഴിവാക്കുവാനും കഴിയുന്നു.
വെള്ളം, കരിക്കിൻ വെള്ളം, തേൻ വെള്ളം ഇവ ആവശ്യാനുസരണം കുടിച്ചു കൊണ്ട് സുരക്ഷിതമായത്ര ദിവസം ആർക്കും ഉപവാസമനുഷ്ഠിക്കാവുന്നതാണ്. രോഗ പ്രതിരോധം ഉറപ്പാക്കുവാൻ സ്വന്തം ഉത്തരവാദിത്വം നിറവേറ്റുവാൻ താത്പര്യമുള്ള ഏതൊരാൾക്കും ഏറ്റവും ഉറപ്പുള്ള ഒരു മാർഗമായിരിക്കും ഉപവാസം.
ഈ ലേഖകന് ഡെങ്കിപനി വന്നപ്പോൾ നാലു ദിവസം വെറും വെള്ളം മാത്രം കുടിച്ചും തുടർന്നു രണ്ടുനാൾ കരിക്കിൻ വെള്ളം കൂടി കുടിച്ചും ഉപവസിക്കുകയും പിന്നീട് പഴച്ചാറുകളും പഴങ്ങളും, മുളപ്പിച്ച ചെറുപയറും, പൊടിയരി കഞ്ഞിയും കുടിച്ച്, മറ്റു മരുന്നുകൾ ഒന്നും ഉപയോഗിക്കാതെയാണ് ഡെങ്കിയിൽ നിന്നും മോചിതനായത്.
ഉറക്കം:
എല്ലാവർക്കും വിശിഷ്യാ സീനിയർ സിറ്റിസൺസിനും എത്രയധികം ഉറങ്ങുവാൻ കഴിയുമോ അത്രയും വിശ്രമിക്കുക. നഷ്ടപ്പെട്ട ശാരീരിക മാനസിക ഊർജം വീണ്ടെടുക്കുവാനുള്ള പ്രകൃതിയുടെ ഉറപ്പുള്ള സ്വയാർജിത മാർഗമാണ് ഉറക്കം.
സൂര്യസ്നാനം:
രോഗപ്രതിരോധശേഷി ഏറ്റവും ഊർജസ്വലമായി നിലനിർത്തുവാൻ മനുഷ്യനെ സഹായിക്കുന്ന ഏറ്റവും ഉപകാരപ്രദമായ പ്രകൃതി ശക്തിയാണ് സൂര്യോർജം എന്നത് അനിഷേധ്യമായ ശാസ്ത്ര സത്യമാണ്.
വിറ്റാമിൻ 'ഡി'യുടെ ഉത്പാദനത്തിനു കാരണമാകുന്നതിലൂടെ കാൽസ്യത്തിന്റെ ഉപാപചയം എളുപ്പമാക്കുകയും അങ്ങനെ മുഴുവൻ ശരീര ഭാഗങ്ങളുടെയും മെച്ചപ്പെട്ട ആരോഗ്യം നിലനിർത്തുന്ന മുഖ്യ ഘടകമായി മാറുകയും ചെയ്യുന്നു. അതിലും പ്രധാനമായി നമ്മുടെ രോഗപ്രതിരോധശേഷിയെ ജാഗരൂകമാക്കി നിർത്തുന്നതിന്റെ മുഖ്യ ചുമതലയും വിറ്റാമിൻ 'ഡി' നിർവഹിക്കുന്നുണ്ട്.
വ്യായാമം:
ആരോഗ്യം നിലനിർത്തുവാനും അതിലൂടെ രോഗ പ്രതിരോധ ശക്തി ഉന്നതമായി നിലനിർത്തുവാനും പതിവായി വ്യായാമം ചെയ്യുന്നതിലൂടെ സാധിക്കും എന്നത് ഒരു അടിസ്ഥാന ആരോഗ്യ രഹസ്യമാണ്. നടപ്പ്, നീന്തൽ, യോഗപരിശീലനം തുടങ്ങി ഏതെങ്കിലും ഒരു മാർഗം പതിവാക്കേണ്ടതാണ്.
ആഹാരം:
ആരോഗ്യാഹാരം ഏതൊക്കെ, അനാരോഗ്യാഹാരം ഏതൊക്കെ എന്ന് ഒരു ചർച്ചയുടെ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. എല്ലാവർക്കും അക്കാര്യത്തിൽ ഏറെക്കുറെ വ്യക്തത ഉണ്ടാകുമല്ലോ.. ജങ്ക്ഫുഡ്സ് & ഡ്രിങ്ക്സ്, എണ്ണയിൽ വറുത്തവ, മൈദ, മറ്റു റിഫൈൻ ചെയ്ത വിഭവങ്ങൾ, അമിതമായ മസാല കൂട്ടുകൾ ഇവ ഒഴിവാക്കി സാത്വികാഹാരം മാത്രം കഴിക്കുന്നതാണ് ഇക്കാര്യത്തിൽ ഏക ആരോഗ്യ മാർഗമെന്ന് ഏതൊരു ബുദ്ധിമാനായ ഭാരതീയനേയും പഠിപ്പിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.
രക്തത്തിന്റെ അമ്ളതവർദ്ധിപ്പിക്കാതെ സാധാരണ PH നിലനിർത്താൻ ക്ഷാരഗുണ പ്രധാനമായ ആഹാര പാനിയങ്ങൾ കൂടുതൽ ശ്രദ്ധിച്ചു കഴിക്കുക, ക്ഷാര നീരുകൾ [ വാഴപ്പിണ്ടി, കുക്കുംമ്പർ, കുമ്പളങ്ങ, ക്യാരറ്റ്] പതിവായി രാവിലെ വെറും വയറ്റിൽ കുടിക്കുക, നാരടങ്ങിയ പഴവർഗങ്ങളും പച്ചക്കറികളും ഇലക്കറികളും മുളപ്പിച്ച ചെറുപയറും തേങ്ങയും പ്രധാനമായി കഴിക്കുക ഇവ ശ്രദ്ധിക്കാവുന്നതാണ്.
മറ്റു ചികിത്സകൾ :
യോഗക്രിയകളായ ചെറുചൂടുവെള്ളമുപയോഗിച്ചുള്ള ജലനേ ത്തി, സൂത്രനേത്തി, ധൗ ത്തി, വമനം,
വിരേചനം, സ്വേദനം, ആവീ ശ്വസനം, ഇതര ജല ചികിത്സകൾ, അക്യുപങ്ചർ ഇവ ചികിത്സക്കായി പ്രയോ ജനപ്പെടുത്താവുന്നതാണ്.
ഗൃഹ വൈദ്യം:
പാൻഡെമിക് വില്ലനായ കൊറോണയ്ക്ക് ഫലപ്രദമായ മരുന്നൊന്നും അലോപ്പതിയിൽ പറയുന്നില്ലല്ലോ?
മനുഷ്യന്റെ രോഗപ്രതിരോധശേഷി ആർജിതമാണ്, ആരോഗ്യ ജീവിതശൈലിയിലൂടെ സംരക്ഷിക്കപ്പെടേണ്ടതാണ്, അനാരോഗ്യജീവിതത്തിലൂടെ അതു നഷ്ടപ്പെടുത്തുവാൻ പാടില്ലാത്തതാണ്. നഷ്ടപ്പെട്ടാൽ വീണ്ടെടുക്കുക ശ്രമകരമാണ്. ഒരു പരിധിവരെ, ദീർഘകാലം ആരോഗ്യ ജീവിത ശൈലി പിന്തുടരുന്നതിലൂടെയും വിശ്രമത്തിലൂടെയും അത്, മുഴുവാനായോ ഭാഗികമായോ വീണ്ടെടുക്കാൻ കഴിഞ്ഞേക്കാം.
ഇനി ഇവിടെ ചർച്ച ചെയ്യുന്ന വിഭവങ്ങൾ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നവയല്ല. എന്നാൽ എല്ലാ രോഗാണുക്കൾക്കുമെതിരെ വളരെ ഫലപ്രദമായ ഉപരോധം കെട്ടിപ്പടുക്കുവാൻ ഉപകരിക്കുന്നവയാണ്. അതിനു മാത്രമുള്ളവയാണ്. കാലം തെളിയിച്ചിട്ടുള്ളതും അനേകം ശാസ്ത്രീയ പഠനങ്ങളുടെ പിന്തുണയുള്ളവയുമായ ഇത്തരം ഭാരതീയ പാരമ്പര്യ അറിവുകൾ അപകടരഹിതമാകയാൽ തന്നെ ഉപയോഗിക്കുന്നതിൽ യുക്തിരാഹിത്യമോ അശാസ്ത്രീയതയോ കല്പിക്കേണ്ട കാരമില്ല.
നെല്ലിക്ക, ഇഞ്ചി/ചുക്ക്, മഞ്ഞൾ, കുരുമുളക്, ഏലക്ക , വെളുത്തുള്ളി, കരുപ്പെട്ടി, തേൻ, ചെറുനാരങ്ങാ, ഗ്രാമ്പൂ, ഇരട്ടിമധുരം, മല്ലി/മല്ലി ഇല, പുതീന ഇല, തുളസി ഇല, നാരകത്തില, പേര ഇല ഇവയിൽ ലഭ്യമായവ രുചിക്കനുസരണമായി വെള്ളം ചേർത്ത് നീരായോ കാപ്പിയോ ചായയോ പോലെ അനത്തി കുടിക്കുകയോ ചെയ്യുക. മധുരത്തിന് കരുപ്പെട്ടിയോ തേനോ ഉപയോഗിക്കാം.പ്രത്യേകിച്ചും ചെറു ചൂടോടെ കുടിച്ചാൽ ഇപ്പോഴത്തെ കൊറോണയെ ചെറുക്കാൻ വളരെ ഉപകരിക്കും എന്ന അറിവ് പ്രയോഗിക്കാതിരിക്കേണ്ട കാര്യമില്ല.
മേല്പറയുന്ന വിഭവങ്ങളിൽ നിന്നുണ്ടാക്കുന്ന അനേക അലോപ്പതി മരുന്നുകർ തന്നെ ഉണ്ടെന്നതിനാൽ ഇവ റോ മെറ്റീരിയൽ ആയി ഉപയോഗിക്കുന്ന കാര്യം കേട്ടു നെറ്റി ചുളിയുന്നതു ശാസ്ത്ര വിരുദ്ധതയായിരിക്കും. ആധുനിക ചികിത്സാ വിദഗ്ദ്ധർ പോലും ഈ കൊറോണാ കാലത്ത് ഇവ ശുപാർശ ചെയ്യുന്ന അനുഭവവും അനേകമാണ്.
മേല്പറയും പ്രകാരം പ്രകൃതിജീവനത്തിലൂടെ ആരോഗ്യം, രോഗപ്രതിരോധം നിലനിർത്തൽ, പ്രകൃതിചികിത്സയിലൂടെയും ഗൃഹവൈദ്യത്തിലൂടെയും രോഗസൗഖ്യം, തിരികെ പ്രകൃതിജീവനത്തിലൂടെ ആരോഗ്യ പുന സ്ഥാപനം ഇവ നേടാനാകും. എന്നാൽ ഇത് സ്വന്തം ഉത്തരവാദിത്വം മാത്രമാണ്.
ഈ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതിലൂടെ മാത്രമെ ആരോഗ്യ സ്വാശ്രയത്വം ഉറപ്പാക്കാൻ കഴിയൂ. ഇക്കാരണങ്ങളാലാണ് ഭാരതത്തെ ഒരു ക്ഷേമരാഷ്ട്രമായി കെട്ടിപടുക്കുന്നതിന് മഹാത്മാവ് മുമ്പോട്ടു വച്ച കർമ്മ പരിപാടികളിൽ ഒന്നായി പ്രകൃതിചികിത്സ ഇടം നേടിയത്.
ഡോ.ബാബു ജോസഫ്
നേതാജി യോഗ പ്രകൃതി ചികിത്സാ കേന്ദ്രം, കാക്കനാട്, എറണാകുളം.
+91 95673 77377