ആർ.കെ. സുന്ദരം കുടുംബ സഹായ നിധി

തിരുവനന്തപുരം: ഗാന്ധിയൻ  കർമ്മയോഗിയും ശാന്തിഗ്രാം ചെയർമാനുമായിരുന്ന ആർ. കെ. സുന്ദരത്തിന്റെ (സുന്ദർജി) അനുസ്മരണ യോഗം തൈക്കാട് ഗാന്ധിഭവനിൽ നടന്നു.

​ ​

കേരള ഗാന്ധി സ്മാരക നിധി, ചപ്പാത്ത് ശാന്തിഗ്രാം, ഗാന്ധി മിത്രമണ്ഡലം നെയ്യാറ്റിൻകര, സർവ്വോദയ മണ്ഡലം, ഗാന്ധി പീസ് ഫൗണ്ടേഷൻ, ഗാന്ധിയൻ ബാല കേന്ദ്രങ്ങൾ, എം.പി. മന്മഥൻ ട്രസ്റ്റ്, കേരള മദ്യനിരോധന സമിതി, മിത്രനികേതൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ യോഗം അഖിലേന്ത്യാ ഗാന്ധിസ്മാരക നിധി മുൻ ചെയർമാൻ  പി. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ രക്ഷാധികാരിയുമായ ഡോ. എ. നീലലോഹിത ദാസ്, സംസ്ഥാനമനുഷ്യാ വകാശ കമ്മീഷൻ അംഗം അഡ്വ. കെ. മോഹൻ കുമാർ, ഗാന്ധി സ്മാരക നിധി സെക്രട്ടറി കെ.ജി.ജഗദീശൻ, ശാന്തിഗ്രാം ഡയറക്ടർ എൽ . പങ്കജാക്ഷൻ, കേരള സർവ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ്  വെങ്ങാനൂർ ജി. സദാനന്ദൻ, പരിസ്ഥിതി പഠന കേന്ദ്രം ഡയറക്ടർ  അജിത് വെണ്ണിയൂർ,  മുരുക്കുംപുഴ രാജേന്ദ്രൻ, ആർ.രഘു, ഇലിപ്പോട്ടുകോണം വിജയൻ. ഡോ.എൻ.എൻ. പണിക്കർ, ജി.എസ്.ശാന്തമ്മ   എന്നിവർ അനുസ്മരിച്ചു.

വാസയോഗ്യമായ വീടിന്റെ അഭാവം രോഗബാധ, ദാരിദ്ര്യം എന്നിവയാൽ കഷ്ടത അനുഭവിക്കുന്ന  ആർ.കെ. സുന്ദരത്തിന്റെ കുടുംബത്തെ സഹായിക്കുന്നതിന്  നിധി രൂപീകരിക്കുവാൻ യോഗം തീരുമാനിച്ചു. ഡോ : എൻ.എൻ. പണിക്കർ നൽകിയ 10,000 രൂപയുടെ ആദ്യ സംഭാവന മുൻമന്ത്രിയും ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ രക്ഷാധികാരിയുമായ ഡോ. എ. നീലലോഹിതദാസ്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം അഡ്വ. കെ. മോഹൻ കുമാർ എന്നിവർ .ചേർന്ന് സ്വീകരിച്ചു. തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കാൻ  15 അംഗകമ്മിറ്റിയും രൂപീകരിച്ചു.

Comments

comments