ചേർത്തല മോഹനൻ വൈദ്യരുടെ ജീവിതസന്ദേശം ജനങ്ങളിലെത്തിക്കാൻ ദിവ്യാമൃതം ട്രഡീഷണൽ പ്രൊഡക്ട്സ് & ഹെൽത്ത് കെയർ
തിരുവനന്തപുരം: ജനകീയ നാട്ടുവൈദ്യൻ ചേർത്തല മോഹനൻ വൈദ്യർ സ്വർഗ്ഗീയം പൂണ്ട കരമനയ്ക്കു സമീപം തളിയലിലെ ഭവനം അദ്ദേഹത്തിന്റെ ജീവിത സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിനുള്ള സംരംഭമായി മാറി. മോഹനൻ വൈദ്യർ വിസ്മൃതിയിലാകു ന്നതിന് മുൻപ് തന്നെ നാമകരണം ചെയ്തിരുന്ന ദിവ്യാമൃതം ട്രഡീഷണൽ പ്രൊഡക്ട്സ് & ഹെൽത്ത് കെയർ എന്ന സ്ഥാപനം അദ്ദേഹത്തിന്റെ ഒന്നാം ചരമദിനമായ ജൂൺ 19 രാവിലെ 10.30 ന് വൈദ്യരുടെ ചികിൽസ യിലൂടെ രോഗം മാറിയ ബിഗ് ബോസ് ഫെയിം ഡോ. രജിത് കുമാർ നിലവിളക്ക് […]
