പ്രസിദ്ധീകരണക്കുറിപ്പ് 28.12.2022
കേരള നാട്ടറിവ് നാട്ടുവൈദ്യ സംഗമവും,
മില്ലറ്റ് വർഷം 2023 സംസ്ഥാനതല കാമ്പയിന്‍ ഉദ്ഘാടനവും
2022 ഡിസംബർ 30,31 തീയതികളില്‍ തിരുവനന്തപുരത്ത്
കോഴിക്കോട്: പൈതൃകങ്ങളായി കൈമാറിവരുന്ന നാട്ടറിവുകൾ, നാട്ടുവൈദ്യം, കൃഷി ജീവന രീതികൾ, പരിസ്ഥിതി, ജൈവവൈവിധ്യം തുടങ്ങിയവ സംരക്ഷിക്കപ്പെടുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രതിജ്ഞാ ബദ്ധമായി പ്രവർത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും ദേശീയ കൂട്ടായ്മയും പ്രസ്ഥാനവും ആണ് വൈദ്യമഹാസഭ (VMS). VMS സംസ്ഥാന സമ്മേളനം ഡിസംബർ 30, 31 തിയതികളിൽ തിരുവനന്തപുരം പെരുന്താന്നി മിത്രനികേതൻ സിറ്റി സെന്ററില്‍ വച്ചും ദേശീയ സമ്മേളനം 2023 ഫെബ്രുവരിയിൽ മഹാരാഷ്ട്രയിലെ കോലാപൂർ ശ്രീസിദ്ധിരിമഠത്തിൽ വച്ചും നടക്കുന്ന വിവരം സസന്തോഷം അറിയിയ്ക്കുന്നു.
ഡിസംബർ 30ന് 10.00 മണിക്ക് നടക്കുന്ന വൈദ്യമഹാസഭ സംസ്ഥാന കൺവെൻഷനിൽ “തമസ്കരി ക്കപ്പെടുമ്പോഴും പുനർജനിക്കുന്ന നാട്ടുവൈദ്യം” എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. ഇതോടനു ബന്ധിച്ച് സംസ്ഥാനതല കൺവെൻഷൻ, നാട്ടറിവ്-നാട്ടുവൈദ്യസമ്മേളനം, അനുമോദനം, ആദരി ക്കല്‍, ഔഷധസസ്യങ്ങളുടെ പ്രദർശനം, നാട്ടുവൈദ്യ ഉല്പന്നങ്ങളുടെ പ്രദർശന വിപണനമേള, നാട്ടുചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ, നാട്ടുവൈദ്യ-സമഗ്ര ചികിത്സാക്യാമ്പ്, മില്ലറ്റ് (ചെറുമണി ധാന്യ ങ്ങൾ) പ്രദർശന വിപണന മേള, സംഗീതചികിൽസ, കലാപരിപാടികൾ തുടങ്ങിയ ഉണ്ടായിരിക്കും.
ഡിസംബർ 31ന് രാവിലെ 9 മണി മുതൽ നബാര്‍ഡ് സഹായത്തോടെ ശാന്തിഗ്രാം, കപില ഫൗണ്ടേഷൻ തുടങ്ങിയ പ്രസ്ഥാനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇന്റർനാഷണൽ ഇയർ ഓഫ് മില്ലറ്റ്-2023 (ചെറുമണി ധാന്യ ങ്ങളുടെ വർഷം) പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും പുസ്തകപ്രകാശനവും ഉച്ചക്ക് 01.00 മണി മുതൽ 02.00 വരെ മില്ലറ്റ് സദ്യയും നടക്കും. മുപ്പതാം തീയതി മുതൽ ബഹുജന ബോധവൽക്കരണാർത്ഥമുള്ള പോസ്റ്റർ പ്രദർശനവും മൂല്യവര്‍ദ്ധിത ഉൽപ്പന്നങ്ങളുടെ എക്സിബിഷൻ, വിപണനം എന്നിവയും ഉണ്ടായിരിക്കും.
നാട്ടറിവുകൾ, പാരമ്പരാഗത നാട്ടുവൈദ്യം, സിദ്ധ, കളരി – മർമ്മ, യോഗ, പ്രകൃതി ജീവനം/ചികിത്സ, അക്യുപ്രഷർ… തുടങ്ങിയ ചികിത്സകൾ നടത്തുന്നവർ, ജൈവകർഷകർ, മറ്റു സന്നദ്ധ – പരിസ്ഥിതി മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സംഘടനകൾ എന്നിവരാണ് ഈപരിപാടികളിൽ പങ്കെടുക്കുന്നത്. വൈദ്യമഹാസഭയുടെ ദേശീയ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.
പരിപാടികള്‍ വിശദമായി…..
ഡിസംബർ 30ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയിലുള്ള പെരുന്താന്നി മിത്രനികേതൻ സിറ്റി സെന്ററില്‍ നടക്കുന്ന സംസ്ഥാനതല നാട്ടറിവ്-നാട്ടുവൈദ്യസംഗമം ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്യും. കോലാപ്പൂർ കനേരി ശ്രീക്ഷേത്ര സിദ്ധഗിരി മഠം മഠാധിപതി പൂജനീയ അദൃശ്യകാട് സിദ്ധേശ്വര സ്വാമിജി വിശിഷ്ടാതിഥിയായി പങ്കെടുക്കും. ബ്രഹ്മശ്രീ സ്വാമി വിശ്രുതാനന്ദ (ശിവഗിരി മഠം) ഗുരു യോഗി ശിവൻ (ഇന്റിമസി ഹീലിംഗ് വില്ലേജ് ) കെ.ബി. മദൻ മോഹൻ (കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ) എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം നഗരസഭ കൗൺസിലർ പി. പത്മകുമാർ, അഡ്വ. കെ. ജി. മുരളീധരൻ ഉണ്ണിത്താൻ, പി.കെ. പ്രകാശൻ വടകര, റോണി ജോസഫ്, വൈശാലി ഗുഞ്ചൽ, പൂന എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
തുടര്‍ന്ന്‍ 12.00 am മുതല്‍ 06.00 pm നടക്കുന്ന സെമിനാറില്‍ പാർശ്വവൽക്കരിക്കപ്പെടുമ്പോൾ പുനർജീവിക്കുന്ന നാട്ടുവൈദ്യവും ആയുർവേദത്തിന്റെ പരിമിതികളും, ആധുനിക ഊർജ്ജതന്ത്രത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുവൈദ്യത്തിന്റെ ശാസ്ത്രീയത, പ്രാഥമിക ആരോഗ്യ സംരക്ഷണം, ദന്ത സംരക്ഷണവും ചികിത്സയും, സിദ്ധ – മർമ്മ ചികിത്സയിലെ പ്രാഥമിക ശുശ്രൂഷയും മർമ്മ സേനയും, ജീവിതശൈലി രോഗങ്ങൾ, വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം, സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികൾ, വൈദ്യചികിത്സയിലെ ധാർമ്മികതയും നിയമ സംവിധാനങ്ങളും, നയന സംരക്ഷണം, തീപൊള്ളലിന്റെ നാട്ടുചികിത്സാ വിധികൾ, വയോജന പരിപാലനവും സാന്ത്വന ചികിത്സയും, സമഗ്ര ആരോഗ്യ ചികിത്സാ സമ്പ്രദായങ്ങളിലെ പ്രാഥമിക ചികിത്സാ രീതികൾ, പരമ്പരാഗത അറിവുകളെയും വിജ്ഞാനത്തെയും സംരക്ഷിക്കുന്നതിൽ സർക്കാർ നയങ്ങളുടെ പ്രാധാന്യം എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.
ഡോ. ടി. സുന്ദരേശൻ നായർ (മുൻ ഡയറക്ടർ, എസ്. ആർ. സി & ഫാക്കൽറ്റി, സെന്റർ ഫോർ ജറന്റോളജിക്കൽ സ്റ്റഡീസ്), ഡോ. ആന്റണി പാലക്കൽ (മേധാവി, സാമൂഹ്യശാസ്ത്ര വിഭാഗം, കേരള സർവകലാശാല) എന്നിവർ മോഡറേറ്റര്‍ ആയിരിക്കും. ശ്രീ. ടി. മുഹമ്മദ് നൗഷാദ് വൈദ്യർ (മലയാള ഫാർമസി , പെരിന്തൽമണ്ണ), ഡോ. തോമസ് മാത്യു (പ്രിൻസിപ്പൽ, എം. ഡി കോളേജ്, പഴഞ്ഞി, തൃശ്ശൂർ), പ്രൊഫ. കെ. വിജയൻ (രാജീവ്ഗാന്ധി കോപ്പറേറ്റീവ് ഹോസ്പിറ്റൽ, പാലക്കാട്), ഡോ.ജേക്കബ് വടക്കഞ്ചേരി (ചെയർമാൻ, നാച്ചുറൽ ലൈഫ് ഇൻറർനാഷണൽ & ജനാരോഗ്യ പ്രസ്ഥാനം), ഡോ. ജോ. തോമസ് (എഡിറ്റർ ഇൻ ചീഫ്, കോജന്റ് പബ്ലിക് ഹെൽത്ത്, UK), ശ്രീ. ജോൺ സാമുവൽ (ചെയർമാൻ, ബോധിഗ്രാം, അടൂർ) എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
സര്‍വ്വശ്രീ. പാപ്പൻ വൈദ്യർ, ഏലംകുളം, മലപ്പുറം, ഡി. സുരേഷ് കുമാർ വൈദ്യർ, പാറശ്ശാല (ചെയർമാൻ, ദേവദാസൻ വൈദ്യർ സിദ്ധ മർമ ഫൗണ്ടേഷൻ), ഡോ. പി പ്രതാപൻ (ഡയറക്ടർ, സെൻറർ ഫോർ ജറന്റോളജിക്കൽ സ്റ്റഡീസ്), ശ്രീമതി എം. ഷൈനിമോൾ (ജില്ലാ സാമൂഹ്യനീതി ഓഫീസർ), അഡ്വ. ജി. ശശികുമാരൻ നായർ (അസി. പ്രൊഫ. സെൽവം കോളേജ് ഓഫ് യോഗ & റിസർച്ച് സെൻറർ കന്യാകുമാരി), ശ്രീമതി. മഞ്ജുള ശ്രീകാന്ത് (അരബിന്റോ പെർഫെക്റ്റ് ഐ സൈറ്റ്, തിരുവനന്തപുരം), ശ്രീ. പി.എം സാബു വൈദ്യർ (മുണ്ടൂർ പാലക്കാട്), ശ്രീ. മാന്നാർ ജി രാധാകൃഷ്ണൻ വൈദ്യർ പാലക്കാട് (മുൻ ചീഫ് ഫിസീഷ്യൻ, ആയുർക്ഷേത്ര, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി), ഡോ.കെ. രാധാകൃഷ്ണൻ (റിട്ട.സീനിയർ സയൻറിഫിക് ഓഫീസർ,TBGRI),വി. വിജയകുമാർ (ഡയറ ക്ടർ,ശാന്തിഗ്രാം ആരോഗ്യനികേതനം) മറ്റു വൈദ്യസംഘടനകളുടെ പ്രതിനിധികൾ എന്നിവർ വിഷയാ വതരണം നടത്തും.
തുടര്‍ന്ന് 06.00 pm മുതല്‍ വൈദ്യമഹാസഭ സംസ്ഥാനതല പൊതുസമ്മേളനം, ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
08.00 pm മുതല്‍ പാലക്കാട് ചെമ്പൈ മെമ്മോറിയൽ സംഗീത കോളേജിലെ ശ്രീ. അഹമ്മദ് ഫിറോസ് (വോക്കൽ), ശ്രീ. വിശാന്ത് വി. കമ്മത്ത് (വയലിൻ), ശ്രീ. ഹരിശ്യാം വർമ്മ (മൃദംഗം) എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത ചികിത്സയും മറ്റുകലാപരിപാടികളും ഉണ്ടായിരിക്കും.
31 ഡിസംബർ 2022, (ശനി) 08.30AM-05.00PM
ചെറുമണി ധാന്യങ്ങളുടെ (Millets) അന്താരാഷ്ട്ര വർഷം 2023
ഡിസംബർ 31ന് രാവിലെ 09.00 മണിക്ക് നടക്കുന്ന ചെറുമണി ധാന്യങ്ങളുടെ (Millets) അന്താരാഷ്ട്ര വർഷം 2023 സംസ്ഥാനതല കാമ്പയിന്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിക്കും. നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ജി.ഗോപകുമാരൻ നായർ മുഖ്യാതിഥി യായി പങ്കെടുക്കും. പി. കെ. ലാല്‍, ഡോ. സി. വി. ജയമണി, ഗീതാസേതു മുഹമ്മ, പി. വി. ദിവാകരൻ നീലേശ്വരം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.
മില്ലറ്റ് കൃഷിയുടെ സാധ്യതകൾ, ആരോഗ്യ സംരക്ഷണത്തില്‍ ചെറുമണിധാന്യങ്ങളുടെ പങ്ക്, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിപണന സാധ്യതകളും എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍
ഡോ. ജേക്കബ് പുളിക്കൻ, വൈ. എസ്. ജയകുമാർ, ഡോ. എ. എസ്. അനിൽകുമാർ, വി. സി. വിജയൻ മാസ്റ്റർ, ഡോ. ബിന്ദു ഗൗരി, എം. ഐ. മാത്യൂസ് വൈദ്യർ, ഡോ. കെ.എ. ഫിറോസ് ഖാൻ, വടകര വി. മോഹൻ ബാബു, വെങ്ങാനൂർ ഗോപകുമാർ, സിന്ധു രഘുനാഥ്, പ്രശാന്ത് ജഗൻ, രാജശ്രീ ആർ. കുറുപ്പ്, ജി. പ്ലാസിഡ് എന്നിവർ വിഷയാവതരണം നടത്തും.
ഉച്ചക്ക് 1.00 മണി മുതൽ 2.30 വരെ ജനപ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചിട്ടുള്ള ചെറുമണിധാന്യ വിരുന്ന്‍ (Millet Lunch) സല്‍ക്കാരം നടക്കും. അഡ്വ. വി. കെ. പ്രശാന്ത് എം.എൽ.എ, അഡ്വ. എം. വിൻസെന്റ് എം.എൽ.എ തുടങ്ങിയ വർ പങ്കെടുക്കും
ഉച്ചയ്ക്കുശേഷം 2.30 മുതൽ നടക്കുന്ന ചെറുമണി ധാന്യങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിപണന സാധ്യതകളും എന്ന വിഷയത്തെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കൽ പരിപാടിയിൽ പനസ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ വെങ്ങാനൂർ ഗോപകുമാർ, അമ്മയൂട്ട് നാച്വറൽ ഫുഡ് മാനേജിംഗ് ഡയറക്ടർ സിന്ധു രഘുനാഥ്, തിരുവല്ല ജഗൻസ് ഫുഡ് മില്ലറ്റ്ബാങ്ക് ഉടമ പ്രശാന്ത് ജഗൻ, ഫ്രൂട്ട് എൻ റൂട്ട് ഫൗണ്ടർ രാജശ്രീ ആർ. കുറുപ്പ്, സഹായി ഡയറക്ടർ ജി. പ്ലാസിഡ് എന്നിവർ സംസാരി ക്കും.
കൂടുതല്‍വിവരങ്ങള്‍ക്ക്: +91 9895714006, 9072302707, 9495373548
സംഘാടനം
വൈദ്യമഹാസഭ & ശാന്തിഗ്രാം,
ഓഫീസ്: ചപ്പാത്ത്, കഴുവൂർ പി.ഒ., പുല്ലുവിള, തിരുവനന്തപുരം 695526
Helpline: +91 9895714006, 9072302707, 9495373548,
Email: vaidyamahasabha@gmail.com, www.santhigram.org
സഹായം
NABARD
സഹകരണം
പനസ ഫാര്‍മേസ് പ്രൊഡ്യൂസർ കമ്പിനി, കപിലാ ഫൗണ്ടേഷൻ-കാസർഗോഡ്, ഹൈലൈഫ് ആയുര്‍വേദിക് ഹോസ്പിറ്റല്‍-മുക്കം, മർമ്മ സേന, ദേവദാസൻ വൈദ്യർ സിദ്ധ മർമ്മ ഫൗണ്ടേഷൻ, IPYHA, മഹാത്മാ ദേശസേവാ ട്രസ്റ്റ്-വടകര, ഭാരത വികാസ സംഗമം, മിത്രനികേതൻ, സഹായി, പ്ലാനറ്റ്-കേരള, ഹെല്‍പ്പിംഗ് ഹാര്‍ട്ട്‌സ്, സീഡ്-എസ്.എല്‍.പുരം, വിസിബ്-സന്ധ്യാ ഡവലപ്മെന്‍റ് സൊസൈറ്റി-പാലാ, ഇന്‍ഫാക്ട്-പാലാ, ജീവനം-നീലേശ്വരം, കേരള ജൈവ കർഷക സമിതി