പാരമ്പര്യ – നാട്ടുവൈദ്യ പ്രതിഭകളെ ആദരിച്ചുകൊണ്ട് സ്വാസ്ഥ്യ കേരളം പോസ്റ്റർ പ്രകാശനം ചെയ്തു.
തിരുവനന്തപുരം: എറണാകുളം ടൗൺ ഹാളിൽ നടന്ന നാച്വറൽ ലൈഫ് നാഷണൽ സമ്മേളനോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേള നത്തിൽ പാരമ്പര്യ – നാട്ടുവൈദ്യ രംഗത്തെ ശ്രേഷ്ഠൻമാരെ ആദരിച്ചുകൊണ്ട് സ്വാസ്ഥ്യ കേരളം പോസ്റ്റർ പ്രകാശനം ചെയ്തു.
നല്ല ഭക്ഷണം നല്ല ആരോഗ്യം നല്ല ജീവിതം., നമുക്കും വരും തലമുറയ്ക്കും എന്ന ലക്ഷ്യവുമായി കേരളത്തിലെ ആറു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടു് ഗ്രാമപഞ്ചായത്തുകളിലും തിരുവനന്തപുരം നഗരസഭയിലെ കൊടുങ്ങാനൂർ വാർഡിലും പ്രാദേശിക സർക്കാരുകളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടും ഭാരത സർക്കാർ നെഹ്റു യുവകേന്ദ്രയുടെ സഹായത്തോടും സന്നദ്ധ സംഘടനയായ ശാന്തിഗ്രാം നേതൃത്വത്തിൽ നടപ്പിലാക്കുന്ന സമഗ്ര – സുസ്ഥിര വികസന പദ്ധതിയാണ് സ്വാസ്ഥ്യകേരളം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ ശുപാർശയോടെ ഗ്രാമതലത്തിൽ ഒരു ദിവസം ഒരു മണിക്കർ സന്നദ്ധ സേവനം നടത്തുവാൻ തയ്യാറുള്ളവരിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്ക് സംസ്ഥാന തലത്തിൽ
ചെയിഞ്ച് മേക്കർ പരിശീലക പരിശീലനം നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഈ പദ്ധതിയിൽ പങ്കാളികളാകുവാൻ പൊതു സമൂഹത്തെ ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റർ പ്രകാശനം ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗവും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന ജസ്റ്റീസ് സിറിയക് ജോസഫ് , ഡൽഹി ഗാന്ധിസ്മാരക പ്രകൃതി ചികിത്സാ സമിതി സെക്രട്ടറി നാരായൺ ഭായിയ്ക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ഡോ. എം.പി. മത്തായി അദ്ധ്യക്ഷത വഹിച്ചു.
ഓട്ടിസം, സെറിബ്രൽ പൽസി, ഡൗൺ സിൻഡ്രോം തുടങ്ങിയ രോഗങ്ങൾക്ക് ആദിവാസി ചികിത്സ നൽകി വരുന്ന മണ്ണാർക്കാട് എം.ഐ. മാത്യൂസ് വൈദ്യർ, കാൻസർ, ഓവറി സിസ്റ്റ്, കരൾ രോഗങ്ങൾ തുടങ്ങിയവയ്ക്ക് സിദ്ധ വിധിപ്രകാരം ചികിത്സ നൽകി വരുന്ന മലയാറ്റൂർ സുകമാരൻ വൈദ്യർ, നേത്രരോഗങ്ങൾ, വന്ധ്യത, കാൻസർ തുടങ്ങിയവയ്ക്ക് പാരമ്പര്യ – സിദ്ധ ചികിത്സ നൽകി വരുന്ന ഹരിപ്പാട് പി.എസ്.സോമൻ വൈദ്യർ (ആത്മാനന്ദ യോഗി), ഇടുക്കിയിലെ പ്രമുഖ നാട്ടുവൈദ്യ മൃഗചികിത്സക അന്നക്കുട്ടി ജോസഫ് ശബര്യമ്മക്കൽ, തൈറോയിഡ്,മൂത്രാശയ കല്ല്, പൈൽസ് തുടങ്ങിയ രോഗങ്ങൾക്ക് നാട്ടുവൈദ്യ – ഒറ്റമൂലി ചികിത്സ നൽകി വരുന്ന ഇടുക്കി പാമ്പാടുംപാറ പി.വി.ബാലകൃഷ്ൻ വൈദ്യർ, സ്വാമി നിർമ്മാനന്ദഗിരി മഹാരാജിന്റെ മഹത്തായ നാട്ടറിവുകളും ഒറ്റമൂലികളും ജനകീയവൽക്കരിക്കുന്നതിന് നിസ്വാർത്ഥ സേവനം നൽകി വരുന്ന അമ്പലമേട് കെ. രവീന്ദ്രനാഥൻ,പ്രകൃതിചികിത്സയുടെ അനന്തസാധ്യതകൾ സമൂഹത്തിൽ എത്തിക്കുന്നതിൽ വിജയിച്ച ഗാന്ധിയൻ പോരാളി ഡോ. ജേക്കബ് വടക്കഞ്ചേരി എന്നിവർക്ക് പൊന്നാടയും പ്രശസ്തിപത്രവും അടങ്ങുന്ന ശ്രേഷ്ഠസേവാ പുരസ്കാരങ്ങൾ ജസ്റ്റീസ് സിറിയക് ജോസഫ് സമർപ്പിച്ചു.
ജനാരോഗ്യ പ്രസ്ഥാനം പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച പതിനായിരം രൂപതിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയൽ ഡോ.ജേക്കബ് വടക്കഞ്ചേരിക്ക് കൈമാറി.
എൽ.പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം
(M) 9072302707