ഡോ. ഖാദർവാലിയുടെ മില്ലറ്റ് ചികിത്സാ പ്രോട്ടോക്കോളുകളുടെ മലയാള പരിഭാഷ : – വെബ്സൈറ്റ് പ്രകാശനം
ഒരുലക്ഷം വീടുകളിൽ ചെറുധാന്യങ്ങളുടെ പ്രാധാന്യം എത്തിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ശാന്തിഗ്രാം നേതൃത്വത്തിൽ മില്ലറ്റ്സ് & വെൽനസ് മിഷൻ പ്രസിദ്ധീകരിച്ച ചെറുധാന്യമാഹാത്മ്യം എന്ന കൈപുസ്തകത്തിലെ ഡോ. ഖാദർവാലിയുടെ സിരിജീവന ശാസ്ത്രവും ജീവനകലയും133 ൽ പരം മില്ലറ്റ് ചികിത്സാ പ്രോട്ടോക്കോളുകളുടെ സമ്പൂർണ്ണ മലയാള പരിഭാഷയും www.santhigram.org എന്ന വെബ്സൈറ്റിലൂടെയും മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെയും ഏവർക്കും സൗജന്യമായി ലഭിക്കും.
കേരള ഗാന്ധിസ്മാരക നിധി ഗാന്ധിദർശനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും പട്ടം സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഗാന്ധി ദർശൻ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ജനുവരി 30 ന് രാവിലെ 10 ന് പട്ടം സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കുന്ന സമ്മേളത്തിൽ ഇന്ത്യയുടെ മില്ലറ്റ്മാൻ എന്നറിയപ്പെടുന്ന പദ്മശ്രീ ഡോ. ഖാദർ വാലി ഉദ്ഘാടനകർമ്മം നിർവ്വഹിക്കും.
നബാർഡ്, സംസ്ഥാന കൃഷിവകുപ്പ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുടെ സഹകരണത്തോടെ ശാന്തിഗ്രാം, ഗാന്ധി സെൻ്റർ ഫോർ റൂറൽ ഡെവലപ്മെൻ്റ് (GCRD) – സ്വദേശി, പത്തായം മില്ലറ്റ് കഫേ, നാച്വറൽ ലൈഫ് ഇൻ്റർനാഷണൽ, വൈദ്യമഹാസഭ തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലും വിവിധ സാമൂഹിക പ്രസ്ഥാനങ്ങളുടെയും സംരംഭകരുടേയും പങ്കാളിത്തത്തോടെയും അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണ പരിപാടികളുടെ ഭാഗമായി ആരംഭിച്ച പരിപാടികളുടെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമാണിത്.
2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിച്ചുവെങ്കിലും ആരോഗ്യ ജീവിതത്തിനും രോഗനിവാരണത്തിനുമുള്ള ചെറുധാന്യങ്ങളുടെ പങ്കും സാധ്യതകളും പൊതുസമൂഹത്തിൽ വേണ്ടത്ര എത്തിക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ വരുന്ന അഞ്ചു വർഷക്കാലം സാമൂഹിക മാധ്യമങ്ങൾ വഴിയും നേരിട്ടും വ്യാപകമായ പ്രചാരണവും പരിശീലന പരിപാടികളും മില്ലറ്റ്സ് & വെൽനസ് മിഷൻ ക്യാമ്പയിൻ്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സ്നേഹാദരങ്ങളോടെ,
പങ്കജാക്ഷൻ എൽ
ഡയറക്ടർ, ശാന്തിഗ്രാം
Mob. 9072302707
ഡോ. ജേക്കബ് പുളിക്കൻ
(ഡയറക്ടർ, ജി.സി.ആർ.ഡി – സ്വദേശി)
Mob. 9447154338