മൂലക്കരയിലെ കുടുംബാംഗങ്ങൾ വിഷരഹിത പച്ചക്കറികൃഷി 16.01.2020 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്നു.

സ്ഥലം: സ്വരവന്ദനം, മൂലക്കര (പരേതനായ ജി.സതീശൻ അവർകളുടെ ഭവനം) കുടുംബകൃഷിയിൽ പങ്കാളികളാകാൻ എല്ലാ കുടുംബാംഗങ്ങളും എത്തിച്ചേരുക. ജൈവ പച്ചക്കറി കൃഷി പഠന ക്ലാസ് – വിത്ത് , തൈകൾ, ജീവാമൃതം എന്നിവയുടെ വിതരണവും തിയതി: 12.01.2020 ഞായറാഴ്ച വൈകിട്ട് 5 മുതൽ 6 വരെ സ്ഥലം: ശാന്തിഗ്രാം, മൂലക്കര (ചപ്പാത്ത്) റിപ്പോർട്ട് 5.1.2020ൽ കൂടിയ നമ്മുടെ യോഗ തീരുമാനം അനുസരിച്ച് വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യമാക്കി കൃഷി ചെയ്യാൻ താല്പര്യമുള്ള കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് 12.01.2020 ഞായറാഴ്ച […]

കാസർഗോഡു നിന്നാരംഭിച്ച സംസ്ഥാന നാട്ടുവൈദ്യ വാഹന പ്രചാരണ യാത്ര 2019 നവംബർ 14 ന് പാറശാലയിൽ സമാപിക്കും

നെയ്യാറ്റിൻകര : പാരന്പര്യ നാട്ടറിവുകളും നാട്ടുവൈദ്യവും നാട്ടിൽ നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്ക രിക്കാനായി വൈദ്യമഹാസഭ, ജനാരോഗ്യപ്രസ്ഥാനം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ ഒന്നിന് കാസർഗോഡ് നിന്നാരം ഭിച്ച സംസ്ഥാനതല വാഹന പ്രചാരണയാത്ര നവംബർ 14ന് പാറശാലയിൽ സമാപിക്കും. തെക്കൻ കളരിയുടെ സ്വന്തം നാടാണ് തിരുവനന്തപുരം ജില്ല. പ്രത്യേകിച്ച് നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ. അഗസ്ത്യാർകൂടത്തിലെ ആദിവാസി വിഭാഗമായ കാണിക്കാർ ആയിരക്കണക്കിന് കാട്ടുമരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്ന പ്രദേശം കൂടിയാണിത്‌. കേരളത്തിലെ നൂറുകണക്കിന് പാരമ്പര്യവൈദ്യന്മാർ എത്തിച്ചേരു കയും ശ്രീനാരായണഗുരുവുമായി വൈദ്യവും […]

പത്രക്കുറിപ്പ് 03.10.2017 ആരോഗ്യത്തിന്റെ അടിസ്ഥാനം ആനന്ദം. – സ്വാമിഅഗ്നിവേശ്‌ (ഡോ. ജേക്കബ് വടക്കഞ്ചേരിയുടെ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു)

വിഴിഞ്ഞം: മനുഷ്യവംശത്തിന്റെ നിലനിൽപ്പിനു തന്നെ ഇന്നത്തെ മരുന്ന് വ്യവസായം ഭീഷണിയായി ത്തീർന്നിരിക്കുകയാണ്. മനുഷ്യശരീരത്തിനുണ്ടാകുന്ന 90% രോഗങ്ങളുടെയും കാരണത്തിൽ ശരീരത്തിന് വലിയ പങ്കില്ല. മാനസികവും സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാണ് രോഗങ്ങളുടെ പ്രധാന കാരണം. രോഗങ്ങളുടെ കാരണത്തെ കണ്ടെത്തി പരിഹരിക്കുന്നതിനു പകരം ശരീരത്തിൽ രോഗമുണ്ടാക്കുന്ന ലക്ഷണങ്ങളെ ഇല്ലാതാക്കുന്ന ചികിത്സകൾ തൽക്കാലം വിജയിക്കുന്നതായി തോന്നാമെങ്കിലും കൂടുതൽ രോഗങ്ങളിലേക്കാണ് ശരീരത്തെ അധ:പതിപ്പിക്കുക. വിഴിഞ്ഞത്തിനു സമീപം ചപ്പാത്തിലെ ശാന്തിഗ്രാമിൽ നിന്നും ഡോ. ജേക്കബ് വടക്കൻ ചേരി തുടങ്ങുന്ന “പ്രമേഹമുക്തി മധുര പഴങ്ങളിലൂടെ” പ്രഭാഷണ പരമ്പരയുടെ […]

പ്രത്യേക അറിയിപ്പ് നവകേരളത്തിനായി ജനകീയാസൂത്രണം – സന്നദ്ധ പ്രവർത്തകർക്ക് സംസ്ഥാനതല പരിശീലനം

പ്രത്യേക അറിയിപ്പ് തിരുവനന്തപുരം വിഴിഞ്ഞം ചപ്പാത്ത് ശാന്തിഗ്രാമിൽ ആഗസ്റ്റ് 30, 31 സെപ്റ്റംബർ 1, 2 തിയതികളിൽ നടക്കുന്ന പരിപാടികൾ ചുവടെ കുറിയ്ക്കുന്നു. (ചിലർക്കെങ്കിലും ഉണ്ടായ സംശയം തീർക്കാനാണ് ഇത് അയയ്ക്കുന്നത് ) (1) ആഗസ്റ്റ് 30, 31, സംസ്ഥാന തല ശില്പശാല പഞ്ചായത്ത് രാജിന്റെ 25 വർഷങ്ങൾ, ഗാന്ധിയൻ ഗ്രാമസ്വരാജിന്റെ സമകാലിക പ്രസക്തി, , സോഷ്യൽ ഓഡിറ്റ്, സന്നദ്ധ സംഘടനകൾ നേരിടുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങൾ, ഏറ്റെടുക്കുവാൻ കഴിയുന്ന നൂതന സംരഭങ്ങൾ / പരിപാടികൾ. Supported by: […]

ചപ്പാത്ത് ശാന്തിഗ്രാമിൽ 2018 ആഗസ്റ്റ് 22 ന് മുദ്രാ തെറാപ്പി സൗജന്യ ചികിത്സാ ക്യാമ്പ്

ചപ്പാത്ത് ശാന്തിഗ്രാമിൽ 2018 ആഗസ്റ്റ് 22 ന് മുദ്രാ തെറാപ്പി സൗജന്യ ചികിത്സാ ക്യാമ്പ് വിഴിഞ്ഞം/ പൂവ്വാർ: ആരോഗ്യ സംരക്ഷണ ത്തിനും രോഗമുക്തിക്കും സഹായകമായ ലളിതവും പാർശ്വ ഫലങ്ങൾ ഇല്ലാത്തതും ചെലവ് കുറഞ്ഞതും ഏവർക്കും സ്വായത്തമാക്കാവുന്നതും ആയ ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ശാന്തിഗ്രാം നടപ്പാക്കുന്ന സ്വാസ്ഥ്യ കേരളം പദ്ധതി യുടെ ഭാഗമായി ആഗസ്റ്റ് 22 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ചപ്പാത്ത് ശാന്തിഗ്രാം ആരോഗ്യനികേതനിൽ വച്ച് മുദ്രാ […]