പ്രത്യേക അറിയിപ്പ് നവകേരളത്തിനായി ജനകീയാസൂത്രണം – സന്നദ്ധ പ്രവർത്തകർക്ക് സംസ്ഥാനതല പരിശീലനം
പ്രത്യേക അറിയിപ്പ്
തിരുവനന്തപുരം വിഴിഞ്ഞം ചപ്പാത്ത് ശാന്തിഗ്രാമിൽ ആഗസ്റ്റ് 30, 31 സെപ്റ്റംബർ 1, 2 തിയതികളിൽ നടക്കുന്ന പരിപാടികൾ ചുവടെ കുറിയ്ക്കുന്നു.
(ചിലർക്കെങ്കിലും ഉണ്ടായ സംശയം തീർക്കാനാണ് ഇത് അയയ്ക്കുന്നത് )
(1) ആഗസ്റ്റ് 30, 31, സംസ്ഥാന തല ശില്പശാല
പഞ്ചായത്ത് രാജിന്റെ 25 വർഷങ്ങൾ, ഗാന്ധിയൻ ഗ്രാമസ്വരാജിന്റെ സമകാലിക പ്രസക്തി, , സോഷ്യൽ ഓഡിറ്റ്, സന്നദ്ധ സംഘടനകൾ നേരിടുന്ന പ്രശ്നങ്ങൾ, പരിഹാരങ്ങൾ, ഏറ്റെടുക്കുവാൻ കഴിയുന്ന നൂതന സംരഭങ്ങൾ / പരിപാടികൾ.
Supported by:
KILA, തൃശൂർ
(നവകേരള സൃഷ്ടിക്ക് ജനകീയ ആസൂത്രണം – സാമൂഹിക വിദ്യാഭ്യാസ പരിപാടി )
(2) സെപ്റ്റംബർ 1, 2. ദുരന്ത ബാധിത പ്രദേശങ്ങളിലെ പുന:രധിവാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സന്നദ്ധപ്രവർത്തകർ ക്കായുള്ള പരിശീലനം
ജലസംരക്ഷണ മാർഗ്ഗങ്ങൾ, ജലഗുണ നിലവാര പരിശോധന പരിശീലനം, മനോ സാമാജിക സംരക്ഷണം (Psycho Social Care), അടിയന്തിര ഘട്ടത്തിലെ ചികിത്സാ മാർഗ്ഗങ്ങൾ, നാട്ടറിവുകൾ.
Supported by:
സംസ്ഥാന ജലവിഭവ വകുപ്പ് CCDU, തിരുവനന്തപുരം നെഹ്റു യുവകേന്ദ്ര, അന്ധേരി ഹിൽഫെ, ഇൻഫാക്ട് (INFACT), പ്ലാനറ്റ് കേരള
ഒരു വർഷക്കാലം എങ്കിലും ഗ്രാമതലത്തിൽ സാമൂഹ്യസേവനം ചെയ്യുവാൻ തയ്യാറുള്ള സന്നദ്ധ പ്രവർത്തകർക്കാണ് പരിശീലനം.
പ്രശ്നബാധിത ജില്ലകളിൽ നിന്നുള്ളവർക്ക് പ്രവേശനത്തിൽ മുൻഗണന നൽകും. പരിശീലനം പൂർണ്ണമായും സൗജന്യമായിരിക്കും.
സന്നദ്ധസംഘടനാ പ്രവർത്തനരംഗത്ത് നില്ക്കുന്നവർക്കും തുടർന്ന് സജീവമായി പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്കും രണ്ടു പരിപാടിയിലും പങ്കെടുക്കാം. മുൻകൂർ അറിയിയ്ക്കണം എന്നു മാത്രം.
പ്രവേശനം മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം.
കൂടുതൽ വിവരങ്ങൾക്ക്:
9497004409, 7034025427
email: santhigramkerala@gmail.com
www.santhigram.org
സ്നേഹപൂർവ്വം
പങ്കജാക്ഷൻ എൽ
ഡയറക്ടർ, ശാന്തിഗ്രാം
(M) 9072302707
ശാന്തിഗ്രാമിൽ എത്തേണ്ട മാർഗ്ഗം:
തിരുവനന്തപുരം ( തമ്പാനൂർ) നിന്നും തിരിക്കുന്ന വിഴിഞ്ഞം – പൂവ്വാർ ബസിൽ കയറി ചപ്പാത്ത് / മരപ്പാലം ബസ് സ്റ്റോപ്പിൽ ഇറങ്ങുക (ദൂരം – 25 Km. 1 മണിക്കൂർ ബസ് യാത്ര). ചപ്പാത്ത് / മരപ്പാലം നിന്നും 10 മിനിറ്റ് നടന്നാൽ ശാന്തിഗ്രാമിൽ എത്താം. ഓട്ടോയും ലഭ്യമാണ് (ചാർജ്: 30/25 രൂപ).
പത്രക്കുറിപ്പ്
നവകേരളത്തിനായി ജനകീയാസൂത്രണം –
സന്നദ്ധ പ്രവർത്തകർക്ക് സംസ്ഥാനതല പരിശീലനം
തിരുവനന്തപുരം: നവകേരളത്തിനായി ജനകീയാസൂത്രണം – സാമൂഹ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി തൃശൂർ കിലയുടെ സഹായത്തോടെ ശാന്തിഗ്രാം, സന്നദ്ധ സംഘടനാ പ്രവർത്തകർക്ക് സംസ്ഥാനതല പരിശീലനം നൽകുന്നു.
ആഗസ്റ്റ് 30, 31 തിയതികളിൽ
വിഴിഞ്ഞത്തിനു സമീപം ചപ്പാത്ത് ശാന്തിഗ്രാമിലാണ് പരിശീലനം. 30 ന് രാവിലെ 10 മണിക്ക് പരിശീലനം ഗാന്ധിയൻ പി.ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്യും. ഗാന്ധിജി സ്ഥാപിച്ച വർധയിലെ സേവാഗ്രാം ആ ശ്രമം അദ്ധ്യക്ഷൻ ടി.ആർ.എൻ.പ്രഭു മുഖ്യാതിഥിയായിരിക്കും. മാധവീമന്ദിരം ലോക സേവാട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലി അനുഗ്രഹ പ്രഭാഷണം നടത്തും.
പഞ്ചായത്തീരാജിന്റെ 25 വർഷങ്ങൾ, ഗാന്ധിയൻ ഗ്രാമസ്വരാജിന്റെ സമകാലിക പ്രസക്തി, സന്നദ്ധ സംഘടനകൾ നേരിടുന്ന വെല്ലുവിളികൾ, ജനശാക്തീകരണം,
സോഷ്യൽ ആഡിറ്റ് എന്നീ വിഷയങ്ങളിൽ നടക്കുന്ന ക്ലാസുകൾക്ക് സ്വരാജ് ദേശീയ കൺവീനർ കുമാർ കലാനന്ദ് മണി, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ മുഖ്യകാര്യദർശി കെ.ബി. മദൻ മോഹൻ, കേരള സ്റ്റേറ്റ് സോഷ്യൽ ആഡിറ്റ് ഡയറക്ടർ ഡോ. എബി ജോർജ്, സഹായി ഡയറക്ടർ ജി. പ്ലാസിഡ്, ഇൻഫാക്ട് ഡയറക്ടർ റോണി ജോസഫ്, ആർഷ ഭാരത് ജനറൽ സെക്രട്ടറി എം.എം. അഗസ്റ്റിൻ, വോട്ടേഴ്സ് അലയൻസ് ചെയർമാൻ അഡ്വ. ജോൺ ജോസഫ്, പ്ലാനറ്റ് കേരള എക്സി. ഡയറക്ടർ ആൻറണി കുന്നത്ത് എന്നിവർ ക്ലാസ് എടുക്കും.
സമാപന സമ്മേളനത്തിൽ കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ മുഖ്യാതിഥി ആയിരിക്കും.
പഞ്ചായത്തീരാജ് ഗ്രാമസഭാ ശാക്തീകരണത്തിന് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സാമൂഹ്യസേവനം ചെയ്യുവാൻ തയ്യാറുള്ളവർക്കാണ് പരിശീലനം. ഇവരുടെ യാത്രാച്ചെലവ് ഉൾപ്പെടെയുള്ള ചെലവുകൾ സംഘാടകർ വഹിക്കുന്നതാണ്.
കുടുതൽ വിവരങ്ങൾക്ക് :
(M) 9497004409, 7034025427
email: santhigramkerala@gmail.com
www.santhigram.org
സ്നേഹപൂർവ്വം
പങ്കജാക്ഷൻ എൽ
ഡയറക്ടർ, ശാന്തിഗ്രാം
(M) 9072302707