സ്കിൽ പീഡിയ (SKILL PEDIA)
ശാന്തിഗ്രാമിൽ കുട്ടികളുടെ ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി


ശാന്തിഗ്രാം പത്രക്കുറിപ്പ്
11.05.2026
*സ്കിൽ പീഡിയ (SKILL PEDIA)*
*ശാന്തിഗ്രാമിൽ കുട്ടികളുടെ ത്രിദിന സഹവാസ ക്യാമ്പ് തുടങ്ങി*
പൂവ്വാർ / വിഴിഞ്ഞം :
ശാന്തിഗ്രാം നടത്തുന്ന കുട്ടികളുടെ വ്യക്തിത്വ വികസന തൃദിന ക്യാമ്പ് ആയ സ്കിൽ പീഡിയ 2026 പ്രശസ്ത ഗായകൻ *പന്തളം ബാലൻ* ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മനുഷ്യത്വമാണ് ഏറ്റവും വലിയ മതം. അച്ഛനമ്മമാരെയും ഗുരുനാഥന്മാരേയും ദൈവതുല്യരായി കാണണം. മുതിർന്നവരെയും വിവിധ മേഖലകളിൽ നൈപുണ്യം ഉള്ളവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം.
സംഗീതം ഒരു ദൈവിക നൈപുണ്യം ആണ്. ജാതി മത വർഗ്ഗ വർണ്ണ ഭേദമെന്യേ എല്ലാവരും അത് എല്ലാവരും അഭ്യസിക്കേണ്ടതാണ്. ആരോഗ്യ സംരക്ഷണത്തിനും മാനസിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പലരോഗങ്ങൾക്കുംസംഗീതം ഉപയോഗിച്ച് ചികിത്സിക്കുന്നുണ്ട്. ക്യാമ്പംഗങ്ങളെ സംഗീതത്തിൻ്റെ ബാലപാഠങ്ങൾ
അദ്ദേഹം പഠിപ്പിച്ചു.
ഹെൽപ്പിംഗ് ഹാർട്സ് രക്ഷാധികാരി *എസ്. ശ്രീലത ടീച്ചർ* അദ്ധ്യക്ഷ വഹിച്ചു.
കോട്ടുകാൽ പഞ്ചായത്ത് ചപ്പാത്ത് വാർഡ് മെമ്പർ *ശരണ്യ മോഹൻ,* നെയ്യാറ്റിൻകര താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി *ശിവപ്രസാദ് വി. ആർ,* ചൈൽഡ് എംപവർമെൻ്റ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി *കെ. പ്രതാപചന്ദ്രൻ,* ഭാരത വികാസ് പരിഷത്ത് ജില്ലാ സെക്രട്ടറി *സുഭാഷ്. ആർ* എന്നിവർ ആശംസാ പ്രസംഗം നടത്തി.
ശാന്തിഗ്രാം ജോയിന്റ് ഡയറക്ടർ *ജി. എസ് ശാന്തമ്മ* സ്വാഗതവും വനിതാ
വേദിപ്രസിഡൻറ് സുനിത യേശുദാസ് നന്ദിയും രേഖപ്പെടുത്തി.
തുടർന്നു നടന്ന ക്ലാസിൽ സിനിമാ താരവും ഡാൻസറും ബ്ലോഗറുമായ *ദേവി ചന്ദന,* സ്കൗട്സ് & ഗൈഡ് സ്റ്റേറ്റ് ട്രെയിനിംഗ് കമ്മീഷണർ
*ശ്രീജകുമാരി പി.ജെ,*
യോഗ മാസ്റ്റർ ട്രെയിനർ *മുല്ലൂർ ജയചന്ദ്രൻ* എന്നിവർ നേതൃത്വം നൽകി.
ചൈൽഡ് എംപവർമെൻ്റ് ട്രസ്റ്റ്,
ഹെൽപ്പിംഗ് ഹാർട്സ്,
ഭാരത് വികാസ് പരിഷത്, ശാന്തിഗ്രാം വനിതാ ലൈബ്രറി എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പ്
മേയ് 13 ന് സമാപിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന ക്ലാസുകൾക്ക് 2014 ലെ ദേശീയ അവാർഡ് ജേതാവും കേന്ദ്രീയ വിദ്യാലയം മുൻ അധ്യാപികയുമായ
*കെ. ജയ,*
KSEB മുൻ ചീഫ് എഞ്ചിനീയർ *വി. ചന്ദ്രശേഖരൻ നായർ,* പ്രകൃതി & വന്യജീവി ഫോട്ടോ ജേർണലിസ്റ്റ് *ബിജു കാരക്കോണം,* SPC സെൽഫ് ഡിഫൻസ് ട്രെയിനർ *അഡ്വ. ഗായത്രി മോഹൻ,*
പ്രകൃതി സംരക്ഷണ പ്രവർത്തകൻ *ജി. രാജമണി കാരോട്*
എന്നിവർ പഠനം *എങ്ങനെ രസകരമാക്കാം, വ്യക്തിത്വ വികസനം, ലൈഫ് സ്കിൽസ്, ലീഡർഷിപ്പ്* തുടങ്ങിയ
വിഷയങ്ങൾ അവതരിപ്പിക്കും.
*കൂടുതൽ വിവരങ്ങൾക്ക് ![]()
ഫോൺ- 8156980450,
9072302707
*പങ്കജാക്ഷൻ എൽ*
ഡയറക്ടർ, ശാന്തിഗ്രാം
Mob. 9072302707
