ശാന്തിഗ്രാം പത്രക്കുറിപ്പ് – വിഴിഞ്ഞം: 30.08.2024
ദേശഭക്തിഗാന പരിശീലനവും ക്വയർ ഗ്രൂപ്പും ആരംഭിക്കുന്നു ശാന്തിഗ്രാമിൻ്റെ 37-ാം വാർഷിക പരിപാടികളുടെ ഭാഗമായി, വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സമഗ്രവികസനത്തിന്, വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നൂതന പരിപാടികൾ സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ സമര സ്മരണകളും ദേശഭക്തിയും സമൂഹത്തിൽ നിലനിർത്താനും, സമൂഹമാറ്റത്തിനായി പ്രവർത്തിക്കുന്ന ഉത്തമ പൗരന്മാരായി പുതിയ തലമുറയെ വളർത്താനും ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു. ദേശഭക്തിഗാന പരിശീലനം, വ്യക്തിത്വ വികസനം, ലൈഫ് സ്കിൽ, നേതൃപരിശീലനം, പ്രകൃതി സഹവാസ ക്യാമ്പുകൾ, പഠന- വിനോദയാത്രകൾ, ഫോട്ടോഗ്രാഫി- വീഡിയോ ഗ്രാഫി മത്സരങ്ങൾ, ഗ്രാഫിക് ഡിസൈനിംഗ്, തുടങ്ങിയവ […]