കാസർഗോഡു നിന്നാരംഭിച്ച സംസ്ഥാന നാട്ടുവൈദ്യ വാഹന പ്രചാരണ യാത്ര 2019 നവംബർ 14 ന് പാറശാലയിൽ സമാപിക്കും
നെയ്യാറ്റിൻകര : പാരന്പര്യ നാട്ടറിവുകളും നാട്ടുവൈദ്യവും നാട്ടിൽ നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്ക രിക്കാനായി വൈദ്യമഹാസഭ, ജനാരോഗ്യപ്രസ്ഥാനം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ ഒന്നിന് കാസർഗോഡ് നിന്നാരം ഭിച്ച സംസ്ഥാനതല വാഹന പ്രചാരണയാത്ര നവംബർ 14ന് പാറശാലയിൽ സമാപിക്കും. തെക്കൻ കളരിയുടെ സ്വന്തം നാടാണ് തിരുവനന്തപുരം ജില്ല. പ്രത്യേകിച്ച് നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ. അഗസ്ത്യാർകൂടത്തിലെ ആദിവാസി വിഭാഗമായ കാണിക്കാർ ആയിരക്കണക്കിന് കാട്ടുമരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്ന പ്രദേശം കൂടിയാണിത്. കേരളത്തിലെ നൂറുകണക്കിന് പാരമ്പര്യവൈദ്യന്മാർ എത്തിച്ചേരു കയും ശ്രീനാരായണഗുരുവുമായി വൈദ്യവും […]