ശാന്തിഗ്രാം മുപ്പതാം വാർഷികവും സ്വാസ്ഥ്യ കേരളം ചെയിഞ്ചു് മേക്കേഴ്സ് പരിശീലന കോഴ്സ് ഉദ്ഘാടനവും
ശാന്തിഗ്രാം മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സംസ്ഥാനതല കൂട്ടായ്മയും സ്വാസ്ഥ്യ കേരളം ചെയിഞ്ചു് മേക്കേഴ്സ് പരിശീലക പരിശീലന കോഴ്സ് ഉദ്ഘാടനവും ഇന്ന് (15.8. 17) രാവിലെ 10 മണിക്ക് ചപ്പാത്ത് ശാന്തിഗ്രാമിൽ നടക്കും. സ്വരാജ് ദേശീയ കൺവീനറും ഗോവ പീസ് ഫുൾ സൊസൈറ്റി ഡയറക്ടറുമായ കുമാർ കലാനന്ദ് മണി വാർഷികം ഉദ്ഘാടനം ചെയ്യും. സംസ്ഥാന തല സന്നദ്ധ സംഘടനാ കൂട്ടായ്മ കില ഡയറക്ടർ ഡോ. ജോയ് ഇളമൺ ഉദ്ഘാടനം ചെയ്യും. നല്ല ഭക്ഷണം നല്ല […]
