എൽ. പങ്കജാക്ഷന് ‘ബെസ്റ്റ് സോഷ്യൽ ഓർഗനൈസർ’ പുരസ്കാരം

പാലക്കാട്: സാമൂഹിക പ്രവർത്തന രംഗത്തെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷന് Magic Vibes Smile Award 2026 – Best Social Organiser പുരസ്കാരം ലഭിച്ചു.

Magic Manifestation Vibes (MMV) സംഘടിപ്പിച്ച പുരസ്കാരം സാമൂഹിക രംഗത്തെ സജീവ ഇടപെടലുകൾ, വ്യക്തികളുടെ ശാക്തീകരണം, സാമൂഹിക പരിവർത്തനം, സമൂഹത്തിന് അർത്ഥവത്തായ സംഭാവനകൾ എന്നിവ പരിഗണിച്ചാണ് നൽകിയത്.

പാലക്കാട് ധോണി ലീഡ് കോളേജിൽ നടന്ന ചടങ്ങിൽ
സ്മെൽ ലൈഫ് & മൈൻഡ് സെറ്റ് കോച്ച് അൻവർ സാം, നർഗീസ് ടീച്ചർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ
ലീഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ . തോമസ് ജോർജ്, നാടക- സാംസ്ക്കാരിക പ്രവർത്തകൻ കെ.പി.എസ്. പയ്യനേടം എന്നിവർ ചേർന്ന് മെമൻ്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

വിവിധ ജനകീയ വികസന പ്രവർത്തനങ്ങൾ, സന്നദ്ധസംഘടനകളുടെ ശാക്തീകരണം, ഭക്ഷ്യ-ആരോഗ്യ സ്വരാജ്, പ്രകൃതിസൗഹൃദ കൃഷി, മില്ലറ്റുകൾ, ഗ്രാമവികസനം തുടങ്ങിയ മേഖലകളിൽ പങ്കജാക്ഷൻ ശാന്തിഗ്രാമിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

പുരസ്കാരം അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരമാണെന്നും കൂടുതൽ ജനകീയ പ്രവർത്തനങ്ങൾക്ക് ഇത് പ്രചോദനമാകുമെന്നും അവാർഡ് നിർണ്ണയ കമ്മിറ്റി അറിയിച്ചു.

Comments

comments