കാവൽ പ്ലസ് പദ്ധതിയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
ശാന്തിഗ്രാം പത്രക്കുറിപ്പ്
01.07. 2024
വിഴിഞ്ഞം / പൂവ്വാർ : സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, സംയോജിത ‘ശിശുസംരക്ഷണ പദ്ധതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് തിരുവനന്തപുരം , ചപ്പാത്ത് ശാന്തിഗ്രാം , എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന ‘കാവൽ പ്ലസ്’ പദ്ധതിയുടെ കേസ് വർക്കർ (സ്ത്രീ) തസ്ഥികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും MSW- Medical and Psychiatry ബിരുദവും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃർത്തി പരിചയവും ആവശ്യമാണ്. പ്രതിമാസ ശമ്പളം: 22,000/- രൂപ
വിശദമായ ബയോഡേറ്റ kavalplussanthigram@gmail.com എന്ന ഇ.മെയിലിൽ അയക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി : 06/07/2024.
ഇന്റർവ്യൂ മുഖേനയാണ് നിയമനം .
കുട്ടികളുടെ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും തിരുവനന്തപുരം സ്വദേശികൾക്കും മുൻഗണന.
കൂടുതൽ അറിയാൻ:
9605946401, 8281225125,
ഹെൽപ്പ് ലൈൻ: 8156980450
പങ്കജാക്ഷൻ എൽ
ഡയറക്ടർ, ശാന്തിഗ്രാം
Mob. 9072302707
