കോട്ടുകാൽ നീർത്തട പരിസ്ഥിതി പഠനം തുടങ്ങി

വിഴിഞ്ഞം:  കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ നീർത്തട പ്രദേശം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാര നിർദ്ദേശങ്ങൾ ആരായുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും വിവിധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന നീർത്തട പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി നീർത്തട നടത്തം സംഘടിപ്പിച്ചു.  ഇന്ന് രാവിലെ 9 മണിക്ക്  ചപ്പാത്ത്  ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വ. എം. വിൻസെന്റ് എം.എൽ.എ. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സജിയ്ക്ക്  ഹരിതപതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര […]