Sticky

അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023

മില്ലറ്റ് മിഷൻ – കേരള ചെറുധാന്യങ്ങളുടെ (മില്ലറ്റ് ) പാചക പരിശീലനം തിരുവനന്തപുരം: പോഷകങ്ങളുടെ കലവറയായ തിന, ചാമ, വരഗ്, കുതിരവാലി, മണിച്ചോളം, കൂവരക് (റാഗി), ബ്രൗൺ ടോപ്പ് തുടങ്ങിയ ചെറുധാന്യങ്ങളിൽ നിന്നും രുചികരമായ ഭക്ഷണ പദാർത്ഥങ്ങളും മൂല്യവർദ്ധിത ഉല്പന്നങ്ങളും ഉണ്ടാക്കുന്നതിനായി മില്ലറ്റ് മിഷൻ – കേരള, ശാന്തിഗ്രാം നേതൃത്വത്തിൽ ദ്വിദിന പരിശീലനം നടത്തുന്നു. അരിക്കും ഗോതമ്പിനും പകരം ചെറുധാന്യങ്ങൾ ഒരു നേരമെങ്കിലും ഭക്ഷണമായി കഴിച്ചാൽ രോഗശമനവും രോഗപ്രതിരോധവും സാധ്യമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. ചെറുധാന്യങ്ങളുടെ ഗുണമേന്മകൾ പലർക്കും […]

Sticky

സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവും  ശാന്തിഗ്രാമിന്റെ 35-ാമത് വാർഷികവും പ്രമാണിച്ചുള്ള സന്നദ്ധ സംഘടനാ പ്രതിനിധികൾക്കായുള്ള സംസ്ഥാനതല ശില്പശാല

NGO/സന്നദ്ധ സംഘടനാ മാനേജ്മെന്റും സുസ്ഥിര വികസനത്തിനായുള്ള ജനസംഘാടനവും തിയതി: 8-9 ആഗസ്റ്റ് 2022, തിങ്കൾ, ചൊവ്വ സമയം : രാവിലെ 9 മുതൽ വൈകിട്ട് 6 വരെ സ്ഥലം: ശാന്തിഗ്രാം, ചപ്പാത്ത്, (വിഴിഞ്ഞം) തിരുവനന്തപുരം https://m.facebook.com/story.php?story_fbid=pfbid0iFZtmSjbaEEGxe9irahDq3nisehHmEFQANXTwLGANWeEnFPx6FJa4VhkREihszxZl&id=100000820105006  ചർച്ചാ വിഷയങ്ങൾ: സ്വതന്ത്രാനന്തര ഭാരതവും സന്നദ്ധ സംഘടനകളും, സംഘടനകളുടെ സമകാലിക പ്രസക്തി, ഉത്തരവാദിത്വങ്ങൾ, സുസ്ഥിര വികസനത്തിനായുള്ള ജനസംഘാടനത്തിന്റെ സാധ്യതകൾ, അധികാര വികേന്ദ്രീകരണം നേരിടുന്ന വെല്ലുവിളികൾ, സംഘടനാ മാനേജ്മെന്റ്, കൂട്ടായ്മകളുടെ സാധ്യതകൾ, രജിസ്ട്രേഷൻ നിയമങ്ങൾ,  സൊസൈറ്റീസ് രജിസ്ട്രേഷൻ / ട്രസ്റ്റ് / […]

Sticky

പത്രക്കുറിപ്പ് 03.10.2017 ആരോഗ്യത്തിന്റെ അടിസ്ഥാനം ആനന്ദം. – സ്വാമിഅഗ്നിവേശ്‌ (ഡോ. ജേക്കബ് വടക്കഞ്ചേരിയുടെ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു)

വിഴിഞ്ഞം: മനുഷ്യവംശത്തിന്റെ നിലനിൽപ്പിനു തന്നെ ഇന്നത്തെ മരുന്ന് വ്യവസായം ഭീഷണിയായി ത്തീർന്നിരിക്കുകയാണ്. മനുഷ്യശരീരത്തിനുണ്ടാകുന്ന 90% രോഗങ്ങളുടെയും കാരണത്തിൽ ശരീരത്തിന് വലിയ പങ്കില്ല. മാനസികവും സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാണ് രോഗങ്ങളുടെ പ്രധാന കാരണം. രോഗങ്ങളുടെ കാരണത്തെ കണ്ടെത്തി പരിഹരിക്കുന്നതിനു പകരം ശരീരത്തിൽ രോഗമുണ്ടാക്കുന്ന ലക്ഷണങ്ങളെ ഇല്ലാതാക്കുന്ന ചികിത്സകൾ തൽക്കാലം വിജയിക്കുന്നതായി തോന്നാമെങ്കിലും കൂടുതൽ രോഗങ്ങളിലേക്കാണ് ശരീരത്തെ അധ:പതിപ്പിക്കുക. വിഴിഞ്ഞത്തിനു സമീപം ചപ്പാത്തിലെ ശാന്തിഗ്രാമിൽ നിന്നും ഡോ. ജേക്കബ് വടക്കൻ ചേരി തുടങ്ങുന്ന “പ്രമേഹമുക്തി മധുര പഴങ്ങളിലൂടെ” പ്രഭാഷണ പരമ്പരയുടെ […]

Sticky

ശാന്തിഗ്രാം പത്രക്കുറിപ്പ് 16.08.19 പാരമ്പര്യവൈദ്യത്തെ അവഗണിക്കരുത് – ഡോ. ശശി തരൂർ എം.പി.

ശാന്തിഗ്രാം പത്രക്കുറിപ്പ്                                                                                     16.08.19പാരമ്പര്യവൈദ്യത്തെ അവഗണിക്കരുത്– ഡോ. ശശി തരൂർ എം.പി.വിഴിഞ്ഞം / പൂവ്വാർ: പാരമ്പര്യവൈദ്യത്തെ അവഗണിക്കരുതെന്ന് ഡോ. ശശി തരൂർ […]

ശാന്തിഗ്രാം അംഗത്വമാസാചരണം ശാന്തിഗ്രാമിൽ അംഗമാകുക !പരിവർത്തനത്തിനായി എന്നും ജനങ്ങളോടൊപ്പം നിൽക്കുന്ന ജനകീയ പ്രസ്ഥാനമായി വളർത്തുക !!

ഏവർക്കും സ്വാഗതം പ്രിയരെ, ചപ്പാത്ത് നവഭാവന ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ നിന്നും 1987 ആഗസ്റ്റ് 15 ന് രൂപം കൊണ്ട ഒരു ജനകീയ സന്നദ്ധ സംഘടനയാണ് ശാന്തിഗ്രാം . രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന നൂതനവും മാതൃകാപരവുമായ പല പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാൻ ശാന്തിഗ്രാമിന് കഴിഞ്ഞിട്ടുണ്ട്.ഇതോടൊപ്പം അത്യാവശ്യം വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുവാൻ കഴിഞ്ഞ 36 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.ഇതാരുടെയെങ്കിലും സ്വകാര്യ / കുടുംബ സ്വത്തല്ല. ഒരു സംഘം പ്രവർത്തകരുടെ ദീർഘവീക്ഷണത്തോടെയുള്ള കഠിനാധ്വാനത്തിന്റെ […]

ചെറുധാന്യമാഹാത്മ്യംകൈപുസ്തകം മൂന്നാം പതിപ്പിലേയ്ക്ക്

ഒരു ലക്ഷം വീടുകളിൽ മില്ലറ്റ്സ് & വെൽനസ് സന്ദേശം എത്തിക്കുന്നതിനായുള്ള യാത്രയുടെ പ്രഥമ സംരംഭമായ ചെറുധാന്യമാഹാത്മ്യം പുസ്തക വിതരണ യജ്ഞത്തിൽ ജില്ലാ തലത്തിൽ പങ്കാളികളായവരുടെ ഫോൺ നമ്പരാണ് ചുവടെയുള്ളത്. പുസ്തക വിതരണ യജ്ഞത്തിന്റെ ഭാഗമായി 50 പുസ്തകം എങ്കിലും ജില്ലയിൽ വിപണനം ചെയ്യാൻ തയ്യാറുള്ളവർക്ക് ഈ യാത്രയിൽ പങ്കാളിയാകാം. സന്നദ്ധതയുള്ളവർ കൂടുതൽ വിവരങ്ങൾക്ക് 9072302707 എന്ന വാട്സ് ആപ്പ് നമ്പരിൽ പേരു്, മേൽവിലാസം, ഫോൺ / വാട്സ് ആപ്പ് നമ്പർ, ഇ.മെയിൽ എന്നിവ എത്രയും വേഗം അയച്ചു […]

മില്ലറ്റ് മാജിക്ക് പഠനക്യാമ്പ് ഇന്ത്യയുടെ മില്ലറ്റ്മാൻ ഡോ. ഖാദർ വാലി യുടെ പുത്രി ഡോ. സരളാ ഖാദർ നേതൃത്വം നൽകുന്നു.

പ്രമേഹമോ?…കാൻസറോ ?… രോഗമേതുമാകട്ടെ … ചെറുധാന്യങ്ങളുടെ രോഗശാന്തി അത്ഭുതങ്ങൾ നേരിട്ട് പഠിക്കാൻ കേരളത്തിൽ ആദ്യമായി അവസരം ഒരുക്കുന്നു… ഇന്ത്യയുടെ മില്ലറ്റ്മാൻ ഡോ. ഖാദർ വാലി യുടെ പുത്രി ഡോ. സരളാ ഖാദർ നേതൃത്വം നൽകുന്ന മില്ലറ്റ് മാജിക്ക് പഠനക്യാമ്പ്(Dr. Khadar Valli’s SIRI JEEVANA WELLNESS RETREAT)☘️☘️☘️തീയതി : നവംബർ 17 വെള്ളി രാവിലെ 6 മണി മുതൽ മുതൽ 19 ഞായർ വൈകിട്ട് 5 മണി വരെ☘️സ്ഥലം: തിരുവനന്തപുരം ചപ്പാത്ത് (വിഴിഞ്ഞം ) ശാന്തിഗ്രാം ആരോഗ്യനികേതനം,ചപ്പാത്ത്, […]

ശാന്തിഗ്രാം – കാവൽ പ്ലസ് പദ്ധതിയിലേക്ക് കേസ് വർക്കറെ ആവശ്യമുണ്ട്.

വിഴിഞ്ഞം / പൂവ്വാർ : സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, സംയോജിത ശിശുസംരക്ഷണ പദ്ധതി, ജില്ല ശിശു സംരക്ഷണ യൂണിറ്റ് തിരുവനന്തപുരം , സന്നദ്ധ സംഘടനയായ ചപ്പാത്ത് (വിഴിഞ്ഞം) ശാന്തിഗ്രാം എന്നിവയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിച്ചു വരുന്ന “കാവൽ പ്ലസ് ” പദ്ധതിയുടെ “കേസ് വർക്കർ ” തസ്ഥികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദമുള്ളവരും (MSW- Medical and Psychiatry )കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി […]

പത്രക്കുറിപ്പ് 24.04.2023 ചെറുധാന്യങ്ങളുടെ ഔഷധ പ്രാധാന്യവും ഗുണങ്ങളും ജനങ്ങളിൽ എത്തിക്കണം

– അഡ്വ. ആന്റണി രാജു , ഗതാഗത വകുപ്പ് മന്ത്രി തിരുവനന്തപുരം : തിന, ചാമ, വരഗ്, കുതിരവാലി, കൂവരക് (റാഗി) തുടങ്ങിയ ചെറുധാന്യങ്ങളുടെ ഔഷധ പ്രാധാന്യവും ഗുണങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിന് വ്യാപകമായ ബോധവൽക്കരണ പരിപാടികളും പാചകപരിശീലനങ്ങളും അനിവാര്യമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അഭിപ്രായപ്പെട്ടു. പത്തായം മില്ലറ്റ് കഫേയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി മില്ലറ്റ് മിഷൻ – കേരള, ശാന്തിഗ്രാം എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാനതല ദ്വിദിന പാചക പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]