ശാന്തിഗ്രാം പത്രക്കുറിപ്പ് – വിഴിഞ്ഞം: 30.08.2024
ദേശഭക്തിഗാന പരിശീലനവും ക്വയർ ഗ്രൂപ്പും ആരംഭിക്കുന്നു
ശാന്തിഗ്രാമിൻ്റെ 37-ാം വാർഷിക പരിപാടികളുടെ ഭാഗമായി, വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സമഗ്രവികസനത്തിന്, വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നൂതന പരിപാടികൾ സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ സമര സ്മരണകളും ദേശഭക്തിയും സമൂഹത്തിൽ നിലനിർത്താനും, സമൂഹമാറ്റത്തിനായി പ്രവർത്തിക്കുന്ന ഉത്തമ പൗരന്മാരായി പുതിയ തലമുറയെ വളർത്താനും ഈ പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു. ദേശഭക്തിഗാന പരിശീലനം, വ്യക്തിത്വ വികസനം, ലൈഫ് സ്കിൽ, നേതൃപരിശീലനം, പ്രകൃതി സഹവാസ ക്യാമ്പുകൾ, പഠന- വിനോദയാത്രകൾ, ഫോട്ടോഗ്രാഫി- വീഡിയോ ഗ്രാഫി മത്സരങ്ങൾ, ഗ്രാഫിക് ഡിസൈനിംഗ്, തുടങ്ങിയവ ഈ പരിപാടികളിൽ ഉൾപ്പെടുന്നു.
പുളിങ്കുടി പ്രിയദർശിനി നഗറിലെ സാരംഗി സാംസ്കാരിക കേന്ദ്രത്തിൻ്റെ സഹകരണത്തോടെ ആരംഭിക്കുന്ന ദേശഭക്തിഗാന പരിശീലനവും ക്വയർ ഗ്രൂപ്പ് രൂപീകരണവും ആണ് പ്രഥമ സംരംഭം. എം. ബി. എസ്. യൂത്ത് ക്വയറിൻ്റെ പരിശീലകൻ വി.ബി. ഗോകുൽ, പ്രമുഖ സംഗീത അധ്യാപിക ഇന്ദു മേലാറ്റൂർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
വിദ്യാർത്ഥികൾ, ഗായകർ, മുതിർന്ന പൗരന്മാർ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് സെപ്റ്റംബർ ആദ്യവാരം ആരംഭിക്കുന്ന ദേശഭക്തിഗാനപരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക:
ഫോൺ: +91 94970 23563, +91 85475 68778
സ്നേഹാദരങ്ങളോടെ,
പങ്കജാക്ഷൻ എൽ
ഡയറക്ടർ, ശാന്തിഗ്രാം
Mobile. 9072302707
www.santhigram.org
https://www.facebook.com/share/p/tXtU13BSfqiHQ6my/?mibextid=oEMz7o
Santhigram Press Release – Vizhinjam: 30.08.2024
Patriotic Song Training and Choir Group Initiation
As part of the 37th-anniversary celebrations of Santhigram, a series of programs are being organized in collaboration with various institutions and organizations. These initiatives aim to preserve the memories of the freedom struggle and patriotism in society, while also preparing the new generation to grow into exemplary citizens who work towards social change. The programs include patriotic song training, personality development, life skills, leadership training, nature camps, study and exposure visits, and photography and videography competitions.
The first event is the initiation of a patriotic song training and choir group, organized in collaboration with the Sarangi Cultural Center in Pulinkudi Priyadarshini Nagar. V.B. Gokul, trainer of the MBS Youth Choir, along with eminent music teacher Indu Melatoor and others, will lead the training.
Students, singers, and senior citizens are invited to participate in the patriotic song training, which will begin in the first week of September. Those interested in joining can contact us at:
Phone: +91 94970 23563,
+91 85475 68778
With warm regards,
Pankajakshan L.
Director, Santhigram
Mob. 9072302707