ശാന്തിഗ്രാം അംഗത്വമാസാചരണം ശാന്തിഗ്രാമിൽ അംഗമാകുക !പരിവർത്തനത്തിനായി എന്നും ജനങ്ങളോടൊപ്പം നിൽക്കുന്ന ജനകീയ പ്രസ്ഥാനമായി വളർത്തുക !!

ഏവർക്കും സ്വാഗതം

പ്രിയരെ,

ചപ്പാത്ത് നവഭാവന ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ നിന്നും 1987 ആഗസ്റ്റ് 15 ന് രൂപം കൊണ്ട ഒരു ജനകീയ സന്നദ്ധ സംഘടനയാണ് ശാന്തിഗ്രാം .

രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന നൂതനവും മാതൃകാപരവുമായ പല പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാൻ ശാന്തിഗ്രാമിന് കഴിഞ്ഞിട്ടുണ്ട്.
ഇതോടൊപ്പം അത്യാവശ്യം വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുവാൻ കഴിഞ്ഞ 36 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.
ഇതാരുടെയെങ്കിലും സ്വകാര്യ / കുടുംബ സ്വത്തല്ല. ഒരു സംഘം പ്രവർത്തകരുടെ ദീർഘവീക്ഷണത്തോടെയുള്ള കഠിനാധ്വാനത്തിന്റെ ഫലമായി ഉണ്ടാക്കിയെടുത്തതാണ്.
👌👌👌
വ്യക്തവും പ്രഖ്യാപിതവുമായ ദർശന ദൗത്യങ്ങളും കർമ്മ പരിപാടികളും ശാന്തിഗ്രാമിന് ഉണ്ട്. അത് പൊതു സമൂഹത്തിൽ സമയബന്ധിതമായും കൂട്ടുത്തരവാദിത്വത്തോടും സുതാര്യതയോടും എത്തിക്കുന്നതിന് സുസജ്ഞമായ പ്രവർത്തകരും ഒരു കർമ്മസമിതിയും (ഭരണസമിതി / ഉപദേശക സമിതി ) ആവശ്യമുണ്ട്.

ആയതിന് സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളും ബൈലയും പ്രവർത്തന ശൈലിയും ഭരണസമിതി അംഗങ്ങളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും മനസിലാക്കി ലാഭേഛയില്ലാതെ പ്രവർത്തിക്കാൻ മനസുള്ള ഊർജ്ജസ്വലരായ ഒരു ടീമിനെ സജ്ഞമാക്കുന്ന പ്രക്രിയ നടന്നുവരുന്നു.

ഈ മാസം ശാന്തിഗ്രാമിന്റെ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടക്കേണ്ടതായുണ്ട്.
💐💐💐
ആയതിന്റെ മുന്നോടിയായിട്ടാണ് അംഗത്വമാസാചരണം. നിലവിൽ ശാന്തിഗ്രാം അംഗങ്ങളായിട്ടുള്ളവർ വാർഷിക / മാസവരി വരിസംഖ്യ കുടിശ്ശിഖകൾ അടച്ച് അംഗത്വം പുതുക്കണമെന്നും അംഗങ്ങളാകുവാൻ താല്പര്യമുള്ളവർ അപേക്ഷാഫാറം പൂരിപ്പിച്ച് നൽകണമെന്നും അഭ്യർത്ഥിക്കുന്നു.
അംഗത്വ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ ആധാർ കാർഡ് , PAN കാർഡ് , വോട്ടർ ID കാർഡ് , ഫോട്ടോ എന്നിവയും നൽകേണ്ടതാണ്
🙏🙏🙏
ശാന്തിഗ്രാം പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ / നേതൃത്വം നൽകാൻ തയ്യാറുള്ള ഏവരേയും അംഗമായി ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

കൂടുതൽ അറിയാൻ വാട്സ് ആപ്പ് സന്ദേശം അയയ്ക്കാം… വിളിക്കാം.
+918156980450, 9072302707

സ്നേഹാദരങ്ങളോടെ,

പങ്കജാക്ഷൻ എൽ
ഡയറക്ടർ, ശാന്തിഗ്രാം
Mob. 9072302707
santhigramkerala@gmail.com
www.santhigram.org

Comments

comments