മൂലക്കരയിലെ കുടുംബാംഗങ്ങൾ വിഷരഹിത പച്ചക്കറികൃഷി 16.01.2020 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്നു.

സ്ഥലം: സ്വരവന്ദനം, മൂലക്കര (പരേതനായ ജി.സതീശൻ അവർകളുടെ ഭവനം)

കുടുംബകൃഷിയിൽ പങ്കാളികളാകാൻ എല്ലാ കുടുംബാംഗങ്ങളും എത്തിച്ചേരുക.

ജൈവ പച്ചക്കറി കൃഷി പഠന ക്ലാസ് – വിത്ത് , തൈകൾ, ജീവാമൃതം എന്നിവയുടെ വിതരണവും

തിയതി: 12.01.2020 ഞായറാഴ്ച വൈകിട്ട് 5 മുതൽ 6 വരെ
സ്ഥലം: ശാന്തിഗ്രാം, മൂലക്കര (ചപ്പാത്ത്)

റിപ്പോർട്ട്

5.1.2020ൽ കൂടിയ നമ്മുടെ യോഗ തീരുമാനം അനുസരിച്ച് വിഷരഹിത പച്ചക്കറി ഉത്പാദനം ലക്ഷ്യമാക്കി കൃഷി ചെയ്യാൻ താല്പര്യമുള്ള കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് 12.01.2020 ഞായറാഴ്ച വൈകിട്ട് 5.30 മണി മുതൽ 6.30 മണി വരെ ജൈവകൃഷി പഠന ക്ലാസ് ശാന്തിഗ്രാമിൽ വച്ച് നടത്തുകയുണ്ടായി.

മഞ്ചാംകുഴി വീട്ടിൽ ശ്രീ.എസ്. അപ്പു അവർകൾ അദ്ധ്യക്ഷത വഹിച്ചു.

ശാന്തിഗ്രാം പ്രകൃതി വിഭവ മാനേജ്മെന്റ് കോ- ഓർഡിനേറ്റർശ്രീമതി. എസ്. സുജ ക്ലാസിന് നേതൃത്വം നൽകി.

യോഗത്തിൽ പങ്കെടുത്ത കുടുംബാംഗങ്ങൾക്ക് പയർ, നിത്യവഴുതന വിത്തും താൾ (ചേമ്പ്) തൈയ്യും ജീവാമൃതവും വിതരണം ചെയ്തു.

പ്രധാന തീരുമാനങ്ങൾ

  1. 16.01.2020 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് വിഷരഹിത പച്ചക്കറികൃഷി
    പരേതനായ ജി.സതീശൻ അവർകളുടെ ഭവനമായ മൂലക്കര സ്വരവന്ദനത്തിൽ ശ്രീമതി ശാലിനി, കുമാരി. വിസ്മയ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിക്കും.
  2. ഇവർക്ക് പുറമേ ചുവടെയുള്ള 13 വീടുകളിൽ കൂടി പച്ചക്കറിക്കൃഷി ആരംഭിക്കുവാൻ തീരുമാനിച്ചു.
    1) എസ്.അപ്പു, മഞ്ചാംകുഴി
    2) എൽ. എസ്. അജിത (മല്ലിക), മൂലക്കര
    3) എ.ആർ. അമർനാഥ് (ഭദ്രൻ), മൂലക്കര
    4) പി.ആർ. രശ്മി (അമ്പിളി ), മൂലക്കര
    5) ആർ. പ്രേമജ, മഞ്ചാംകുഴി
    6) എസ്. സുരേഷ്, മൂലക്കര
    7) ജി.എസ്.ശാന്തമ്മ, മഞ്ചാംകുഴി
    8) എസ്.ശ്രീകുമാരി, മൂലക്കര
    9 ) വി.രാജേന്ദ്രൻ,മൂലക്കര
    10) ഷാജി രാഘവൻ, മൂലക്കര
    11) എസ്. ചന്ദ്രികാദേവി അമ്മ, കാഞ്ഞിരംനിന്ന
    12) പി. ജോണി, ഗാന്ധി പുരം
    13) ആർ. സുജിന, ചപ്പാത്ത്
  3. കൃഷിയ്ക്കാവശ്യമുള്ള ഗോമയം (ചാണകം), ഗോമൂത്രം, ജീവാമൃതം എന്നിവ ശാന്തിഗ്രാം ഗോശാലയിൽ നിന്നും
    14.1.20 രാവിലെ 8 മണിക്ക് മുൻപ് എടുക്കുക.
  4. ജൈവകൃഷിയ്ക്കാവ ശ്യമായ സുഡോമോണസ്, കോഴിവളം, എല്ലുപൊടി, വിത്തുകൾ തുടങ്ങിയവ ലഭ്യമായയിടങ്ങളിൽ നിന്നും ശാന്തിഗ്രാമിൽ സംഭരിച്ച് ആവശ്യ ക്കാർക്ക് വാങ്ങി വിതരണം ചെയ്യാൻ നടപടികൾ എടുക്കണം.
  5. ജൈവകൃഷി പ്രായോഗികമായി നടപ്പിലാക്കാൻ എസ്. സുജയുടെ സേവനം നൽകുവാൻ ശാന്തിഗ്രാം കമ്മിറ്റിയോട്ട് അഭ്യർത്ഥി ക്കുവാൻ തീരുമാനിച്ചു.

    കുടുംബകൃഷിയിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്ന എല്ലാ കുടുംബാംഗങ്ങളും 16.01.2020 വ്യാഴാഴ്ച വൈകിട്ട് കൃത്യം 5 മണിക്ക് ശാന്തിഗ്രാമിന് സമീപമുള്ള സ്വരവന്ദനം വീട്ടിൽ എത്തിച്ചേരുക.

    കുടുംബ കൂട്ടായ്മ ആരംഭിച്ച വിവരവും നാടൻ പശു അധിഷ്ഠി ത ജൈവകൃഷി അടിസ്ഥാനമാക്കിയുള്ള ടെറസ് കൃഷി / അടുക്കള തോട്ടം നിർമ്മാണവും ആരംഭിക്കുന്ന വിവരം താങ്കളുടെ അയൽവാസികളെ അറിയിയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു

സംഘാടക സമിതിയ്ക്കു വേണ്ടി,

ജി.എസ്.ശാന്തമ്മ,
എസ്. ചന്ദ്രികാദേവിയമ്മ,
ഷാജി രാഘവൻ,
എസ്. രാജേഷ്,
എൻ. ബാബു,
വി. വിജയകുമാർ, പി.ജോണി, ഗാന്ധിപുരം
എൽ. പങ്കജാക്ഷൻ

കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക:
8156980450 (ശാന്തമ്മ),
9249482511 (എസ്.സുജ)

Comments

comments