മുദ്ര തെറാപ്പി പരിശീലനം
തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിനും രോഗമുക്തിക്കും സഹായകമായ ലളിതവും പാർശ്വ ഫലങ്ങൾ ഇല്ലാത്തതും ചെലവ് കുറഞ്ഞതും ഏവർക്കും സ്വായത്തമാക്കാവുന്നതും ആയ ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനയായ ശാന്തിഗ്രാം നടപ്പാക്കുന്ന ജനകീയ പരിപാടിയാണ് സ്വാസ്ഥ്യ കേരളം.
ഈ പദ്ധതിയുടെ ഭാഗമായി ജൂൺ 30 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ തമ്പാനൂർ
ഹൈ ലാന്റ് ഹോട്ടലിൽ വച്ച് മുദ്രാ തെറാപ്പി പരിശീലനം നൽകുന്നു.
പ്രമുഖ മുദ്ര തെറാപ്പി ചികിത്സകനും ഓഷോധാര മിസ്റ്റിക് സ്കൂൾ ആചാര്യശ്രീയുമായ ശ്രീ. അരുൾ കുമാർ (കോഴിക്കോട്) ക്ലാസിന് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 9895714006, 90723O2707
എൽ. പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം
(M) 90723O2707
*****************
*മുദ്ര തെറാപ്പി :*
നമ്മുടെ ശരീരം അഗ്നി, വായു, ആകാശം, ഭുമി, ജലം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ്. ഇവ തമ്മിൽ വളരെ സൂഷ്മമായ സന്തുലിതാവസ്ഥ നിലനിലക്കുന്നുണ്ട്. ഇതിലെ ഏതെങ്കിലും ഒരു ഘടകത്തിന്റെ ചെറിയ ഒരു അസുന്തലനം പോലും നമ്മെ അനാരോഗ്യത്തിലേക്കു നയിക്കുന്നു.
എന്നാൽ അഞ്ചുവിരലുകൾ ഉപയോഗിച്ചു കൊണ്ട് ഇത്തരം അസുന്തലിതാവസ്ഥയെ ക്രമീകരിച്ച് ആരോഗ്യം വീണ്ടെടുക്കാം. നമ്മുടെ ഓരോ കൈവിരലുകളും ഓരോ പഞ്ചഭുതത്തെ പ്രതിനിധീകരിക്കുന്നു.
ഇവ എപ്രകാരം ഉപയോഗിക്കണം എന്ന് മുദ ശാസ്ത്രം വിശദീകരിക്കുന്നു.
ഈ അറിവ് ആരോഗ്യത്തോടെ ജീവിക്കാനും അസുഖങ്ങൾ ഭേദപ്പെടുത്താനും നമ്മെ പ്രാപ്തരാക്കും.
****************************** *******
മുദ്ര ചികിത്സ പുസ്തകം ലഭ്യമാണ്. വില 250 രൂപ