ലോക പരിസ്ഥിതി ദിനാചരണവും സുഗതകുമാരി നവതി സ്മരണാഞ്ജലിയും 2024 ജൂൺ 5 മുതൽ 2025 മാർച്ച് 30 വരെ

ശാന്തിഗ്രാം പത്രക്കുറിപ്പ് / 04.06.2024

2024 ജൂൺ 5 മുതൽ ജൂലായ് 4 വരെ
സുഗതകുമാരി നവതി പരിസ്ഥിതി – ജൈവ വൈവിധ്യ സംരക്ഷണ ബോധന മാസം

🤝🤝🤝
കേരളത്തിലെ 5000 ൽ പരം സ്ക്കൂളുകളിലും മറ്റിടങ്ങളിലും അമ്മു എന്ന ഹൃസ്വ ചലച്ചിത്രത്തിൻ്റെ സൗജന്യ പ്രദർശനം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പൊതുസമ്മേളനം , മണ്ണ് – ജലം – വായു – കൃഷി സംരക്ഷണ കർമ്മ പരിപാടികൾ

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനാചരണം, സുഗതകുമാരി നവതി സ്മരണാഞ്ജലി എന്നിവയുടെ ഭാഗമായി ജൂൺ 5 മുതൽ കേരളത്തിലെ 5000 ൽ പരം സ്ക്കൂളുകളിലും മറ്റിടങ്ങളിലും അമ്മു എന്ന ഹൃസ്വചിത്രത്തിൻ്റെ സൗജന്യ പ്രദർശനം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ, പൊതുസമ്മേളനം , മണ്ണ് – ജലം – വായു – കൃഷി – സംരക്ഷണ കർമ്മ പരിപാടികൾ* സംഘടിപ്പിക്കുന്നു.

സുഗതകുമാരി നവതി സ്മരണാഞ്ജലിയുടെ ഭാഗമായി ശാന്തിഗ്രാം പരിസ്ഥിതി പഠന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ജനപ്രിയ ഷോർട്ട് ഫിലിം സംവിധായകനും ചിത്രകാരനുമായ ഗജേന്ദ്രൻ വാവ സംവിധാനവും എഡിറ്റിംഗും നിർവ്വഹിച്ച അര മണിക്കൂർ ദൈർഘ്യമുള്ള ചലച്ചിത്രമാണ് അമ്മു. പഠിത്തത്തിൽ അത്ര മിടുക്കിയല്ലാത്ത, വൃക്ഷങ്ങളെയും മറ്റ് ജീവജാലങ്ങളേയും വളരെയധികം സ്നേഹിച്ച അമ്മു എന്ന വിദ്യാർത്ഥി ഒരു പ്ലാവിനെ രക്ഷിക്കുന്നതിന് നടത്തിയ കഥയാണ് ചിത്രത്തിൻ്റെ പ്രമേയം.

സുഗതകുമാരി നവതി ആഘോഷ സമിതി, കേരള ഗ്രാമപഞ്ചായത്ത് അസോസി യേഷൻ, നെഹ്റു യുവ കേന്ദ്ര സംഘധൻ, KPSMA – കേരളാ പ്രൈവറ്റ് (എയിഡഡ് ) സ്കൂൾ മാനേജേർസ് അസോസിയേഷൻ, പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ, ഗാന്ധിദർശൻ – കേരള ഗാന്ധി സ്മാരക നിധി, മിത്രനികേതൻ, രാജീവ് യൂത്ത് ഫൗണ്ടേഷൻ, നോസർ ഇന്ത്യ, ചെറുരശ്മി സെൻ്റർ, ദി ഡെയിൽ വ്യൂ, പ്ലാനറ്റ് കേരള, ജ്വാല & മിറർ – വയനാട്, Inspire India – തൃശൂർ, തുടങ്ങിയ പ്രസ്ഥാനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും സുമനസുകളുടെയും പങ്കാളിത്തത്തോടും സഹകരണത്തോടും ആണ് ലോക പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന 10 മാസം നീളുന്ന വിവിധ പരിപാടികൾ ശാന്തിഗ്രാം പരിസ്ഥിതി പഠന കേന്ദ്രം കേരളത്തിൽ ആവിഷ്ക്കരിച്ചിട്ടുള്ളത്.
👌👌👌💐💐💐
സംസ്ഥാന തല ഉദ്ഘാടനം
ജൂൺ 5 പകൽ 2.30 ന് തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപമുള്ള മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂളിൽ
🪷🪷🪷
ഈ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 5 പകൽ 2.30 ന് തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപമുള്ള മരുതൂർക്കോണം പട്ടം താണുപിള്ള മെമ്മോറിയൽ വൊക്കേഷണൽ & ഹയർ സെക്കണ്ടറി സ്കൂളിൽ
നടക്കും.

മിസോറം മുൻ ഗവർണറും സുഗതകുമാരി നവതി ആഘോഷ സമിതി ചെയർമാനുമായ കുമ്മനം രാജശേഖരൻ അമ്മു ഹ്രസ്വ ചിത്രത്തിൻ്റെ സംസ്ഥാന തല പ്രദർശനോദ്ഘാടനം നിർവ്വഹിക്കും.

ലോക പരിസ്ഥിതി ദിന പൊതുസമ്മേളനം അഡ്വ. എം. വിൻസെൻ്റ് എം. എൽ.എ. ഉദ്ഘാടനം ചെയ്യും.

കവിയും സാഹിത്യകാരനുമായ ഡോ. മുരളി ശിവരാമകൃഷ്ണൻ
ലോക പരിസ്ഥിതി ദിന സന്ദേശം നൽകും.

കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. ചന്ദ്രലേഖ അദ്ധ്യക്ഷത വഹിക്കും

ശാന്തിഗ്രാം പരിസ്ഥിതി പഠന കേന്ദ്രം ഡയറക്ടറും മാധ്യമ പ്രവർത്തകനുമായ അജിത് വെണ്ണിയൂർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

അമ്മു ഷോർട്ട് ഫിലിം സംവിധായകൻ ഗജേന്ദ്രൻ വാവ യ്ക്ക് പുരസ്ക്കാരം നൽകും.

കേരളാ പ്രൈവറ്റ് (എയിഡഡ് ) സ്കൂൾ മാനേജേർസ് അസോസിയേഷൻ (KPSMA) ജനറൽ സെക്രട്ടറി കൊല്ലം മണി, സുഗതകുമാരി നവതി സ്മരണാഞ്ജലി സംഘാടക സമിതി ചെയർമാൻ അഡ്വ. പുഞ്ചക്കരി രവി, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ, പി.ടി. എം. കോളേജ് & ടി.ടി.ഐ. പ്രിൻസിപ്പൽ ഡോ. അനുകൃഷ്ണൻ എന്നിവർ ആശംസാ പ്രസംഗം നടത്തും.
🌷🌷🌷
2024 ജൂൺ 5 മുതൽ ജൂലായ് 4 വരെ
സുഗതകുമാരി നവതി പരിസ്ഥിതി – ജൈവ വൈവിധ്യ സംരക്ഷണ ബോധനമാസം

ഒരു മാസക്കാലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ,
സാമൂഹിക – സാംസ്ക്കാരിക സന്നദ്ധ സംഘടനകൾ, പരിസ്ഥിതി – ജൈവ വൈവിധ്യ സംരക്ഷണ പ്രസ്ഥാനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും അമ്മുവിൻ്റെ പ്രദർശനവും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും മണ്ണ്, ജലം, വായു തുടങ്ങിയ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പഠന ചർച്ച ക്ലാസുകളും വിവിധ മത്സരങ്ങളും വീട്ടിലും പൊതുസ്ഥലങ്ങളിലും ജൈവകൃഷി, മാതൃകാ കൃഷി തോട്ടങ്ങൾ, വൃക്ഷതൈ നടീൽ തുടങ്ങിയ കർമ്മപരിപാടികളും നടക്കും.
🏆🥇💚
പുരസ്ക്കാരങ്ങൾ നൽകി ആദരിക്കും

സുഗതകുമാരി നവതി സ്മരണാജ്ഞലി കർമ്മപരിപാടികളുടെ ഭാഗമായി 2024 ജൂൺ 5 മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ പരിസ്ഥിതി ബോധവൽക്കരണം, ജൈവ വൈവിധ്യ സംരക്ഷണം തുടങ്ങിയ രംഗങ്ങളിൽ മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിദ്യാലയങ്ങൾ, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, സാമൂഹിക- സാംസ്കാരിക – സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവർക്ക് ജില്ലാ, സംസ്ഥാന തലങ്ങളിൽ പുരസ്കാരങ്ങൾ നൽകും.
✅✅✅👍👍👍🪷🪷🪷
സ്കൂളുകളും സംഘടനകളും വിവരങ്ങൾ നൽകണം

സുഗതകുമാരി നവതി സ്മരണാജ്ഞലി പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന സ്കൂളുകളും സംഘടനകളും 2024 ജൂൺ 10 ന് മുൻപായി ചുവടെയുള്ള ഗൂഗിൾ ഫാം ലിങ്ക് വഴി പ്രാഥമിക വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്.
👇👇👇
https://forms.gle/3SFqsQEShwU7fVeL7
🌷🌷🌷
Helpline : whatsapp no.
+91 8589017348, +91 9895714006
👌🌷🙏🪷🤝
കൂടുതൽ അറിയാൻ 9072302707 എന്ന വാട്സ് ആപ്പിൽ AMMU എന്ന സന്ദേശം അയയ്ക്കുക.

സ്നേഹാദരങ്ങളോടെ

അഡ്വ. പുഞ്ചക്കരി രവി
(ചെയർമാൻ, സംഘാടക സമിതി)
Mob. +91 9447104575

പങ്കജാക്ഷൻ എൽ
ഡയറക്ടർ, ശാന്തിഗ്രാം
Mob. +91 9072302707
santhigramkerala@gmail.com
www.santhigram.org

https://www.facebook.com/100007956483751/videos/1194600121483975/

Comments

comments