ശാന്തിഗ്രാം പത്രക്കുറിപ്പ് 16.08.19 പാരമ്പര്യവൈദ്യത്തെ അവഗണിക്കരുത് – ഡോ. ശശി തരൂർ എം.പി.

ശാന്തിഗ്രാം പത്രക്കുറിപ്പ്                                                                                     16.08.19
പാരമ്പര്യവൈദ്യത്തെ അവഗണിക്കരുത്– ഡോ. ശശി തരൂർ എം.പി.
വിഴിഞ്ഞം / പൂവ്വാർ: പാരമ്പര്യവൈദ്യത്തെ അവഗണിക്കരുതെന്ന് ഡോ. ശശി തരൂർ എം.പി. അശാസ്ത്രീയമെന്ന് വിധിയെഴുതി പരമ്പരാഗത അറിവുകളെയും അനുഭവജ്ഞാനത്തെയും തള്ളിപ്പറയുന്നത് അമ്മയെയും മുത്തശ്ശിമാരെയും ഉപക്ഷിക്കുന്നതിന് തുല്യമാണ്. എല്ലാ ചികിത്സാ സമ്പ്രദായങ്ങളുടേയും നന്മ ഉൾക്കൊള്ളാൻ കഴിയണം.
ശാന്തിഗ്രാം മുപ്പത്തിരണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് തെരഞ്ഞെടുത്ത ഒൻപത് പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ഒരു വർഷക്കാലം നീളുന്ന വിവിധപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈദ്യമഹാസഭ ജനറൽ കൺവീനർ വടകര ടി. ശ്രീനിവാസൻ ആമുഖ പ്രഭാഷണം നടത്തുകയും വൈദ്യമഹാസഭയുടെ നിവേദനം എം.പി.ക്ക് നൽകുകയും ചെയ്തു. നാട്ടുവൈദ്യവും നാട്ടറിവുകളും സംരക്ഷിക്കുന്നതിനായി പാർലമെൻറിൽ ചെയ്യുവാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകി.
ഹോമിയോപ്പതി അക്കാദമിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഭാരത സർക്കാർ ആയുഷ് വകുപ്പിന്റെ 2019ലെ ദേശീയ പുരസ്ക്കാരം നേടിയ ഡോ. രവി എം. നായർ, പ്രമുഖ അക്യുപ്രഷർ പരിശീലകനും മുംബെ ജയ്ഭഗവാൻ അക്യുപ്രഷർ സർവ്വീസ് (ഇൻറർ നാഷണൽ) ആചാര്യനുമായ ജോർജ് ജേക്കബ് എന്നിവർക്ക് ശ്രേഷ്ഠസേവാ പുരസ്ക്കാര ങ്ങൾ നൽകി ആദരിച്ചു. അഗ്നിഹോത്രം പുസ്തകത്തിന്റെയും അക്യുപ്രഷർ ഡി.വി.ഡി.യുടെയും പ്രകാശനവും എം.പി. നിർവ്വഹിച്ചു.. 
ശാന്തിഗ്രാം ചെയർമാൻ ഡോ. ഷാജിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി പീസ്ഫൗണ്ടേഷൻ  മുൻ നാഷണൽ യൂത്ത് കോ ഓർഡിനേറ്ററും ബാ-ബാപ്പു 150 യാത്രാ ദേശീയ ലീഡറുമായ രമേശ് ശർമ്മ (ഡൽഹി) മുഖ്യാതിഥിയായിരുന്നു.
അഗ്നിഹോത്രം പുസ്തക രചയിതാക്കളായ പി.എം.ദേവ് , ദീപം എസ്. രാധാകൃഷ്ണൻ,  അക്യുപ്രഷർ  ആചാര്യൻ ജോർജ് ജേക്കബിനെക്കുറിച്ച് ഡോക്കുമെന്ററി തയ്യാറാക്കിയ ബിജു കാരക്കോണം എന്നിവരെ പൊന്നാടയും മെമന്റോയും നൽകി രമേശ് ശർമ്മ ആദരിച്ചു
അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിന്ദു,  കോട്ടുകാൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ് എ. ജയരാജൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. 
തുടർന്ന്  നടന്ന കീടനാശിനികളിൽ നിന്നും മരുന്നുകളിൽ നിന്നും രക്ഷ നേടുക പഠന ചർച്ചാ ക്ലാസിന്  പ്രമുഖ പ്രകൃതി ചികിത്സകനും ജനാരോഗ്യ പ്രസ്ഥാനം ചെയർമാനുമായ ഡോ. ജേക്കബ് വടക്കഞ്ചേരി നേതൃത്വം നൽകി.
രാവിലെ 9 മുതൽ നടന്ന സൗജന്യ അക്യുപ്രഷർ – സമഗ്രചികിത്സാ ക്യാമ്പിന്  ശാന്തിഗ്രാം ആരോഗ്യനികേതനം ഡയറക്ടർ വി. വിജയകുമാർ,  അബ്ദുൾ ജലീൽ ഗുരുക്കൾ (മർമ്മാ റിഹാബ് സെൻറർ, കൊച്ചി)  നെഹ്റു യുവകേന്ദ്ര ഹോളിസ്റ്റിക്ക് തെറാപ്പീസ് കോഴ്സ് തെറാപ്പിസ്റ്റുകൾ എന്നിവർ   നേതൃത്വം നൽകി.

Comments

comments