പത്രക്കുറിപ്പ് 24.04.2023 ചെറുധാന്യങ്ങളുടെ ഔഷധ പ്രാധാന്യവും ഗുണങ്ങളും ജനങ്ങളിൽ എത്തിക്കണം

– അഡ്വ. ആന്റണി രാജു , ഗതാഗത വകുപ്പ് മന്ത്രി

തിരുവനന്തപുരം : തിന, ചാമ, വരഗ്, കുതിരവാലി, കൂവരക് (റാഗി) തുടങ്ങിയ ചെറുധാന്യങ്ങളുടെ ഔഷധ പ്രാധാന്യവും ഗുണങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിന് വ്യാപകമായ ബോധവൽക്കരണ പരിപാടികളും പാചകപരിശീലനങ്ങളും അനിവാര്യമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അഭിപ്രായപ്പെട്ടു.

പത്തായം മില്ലറ്റ് കഫേയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി മില്ലറ്റ് മിഷൻ – കേരള, ശാന്തിഗ്രാം എന്നിവയുടെ നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാനതല ദ്വിദിന പാചക പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വൈദ്യമഹാസഭ ദേശീയ സമിതി അംഗം *അഡ്വ. പുഞ്ചക്കരി ജി. രവീന്ദ്രൻ നായർ* അധ്യക്ഷത വഹിച്ചു. ഗവ. കാർഷിക കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി സയൻസ് പ്രൊഫസർ *ഡോ. സുമാ ദിവാകർ* മില്ലറ്റുകളുടെ പ്രാധാന്യത്തെ കുറിച്ചും ഉപയോഗങ്ങളെക്കുറിച്ചും മുഖ്യപ്രഭാഷണം നടത്തി.

എം. ഐ. മാത്യൂസ് വൈദ്യർ (മാനേജിംഗ് ഡയറക്ടർ, ഇന്ത്യൻ ഹെർബൽ തെറാപ്പി & റിസർച്ച് ഫൗണ്ടേഷൻ, പാലക്കാട്) ആർ. രാജശ്രീ* (ഫൗണ്ടർ, ഫ്രൂട്ട് എൻ റൂട്ട്, നൂറനാട്, ആലപ്പുഴ ) *ഡോ. ഗംഗാധരൻ ചിന്നങ്ങത്ത്

(മാനേജിംഗ് ഡയറക്ടർ,

പത്തായം മില്ലറ്റ് കഫെ)

എസ്. ശ്രീലത ടീച്ചർ

(ചെയർപേഴ്സൻ, മില്ലറ്റ് മിഷൻ – കേരള) എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനം നാളെ വൈകിട്ട് 5 മണിക്ക് സമാപിക്കും.

*പത്തായം മില്ലറ്റ് കഫേ ഏപ്രിൽ 26 ന് കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും*

തിരുവനന്തപുരം : രോഗങ്ങളിൽ നിന്നും മരുന്നുകളിൽ നിന്നും രക്ഷനേടാൻ ഒരു നേരമെങ്കിലും മില്ലറ്റ് വിഭവങ്ങൾ കഴിക്കുവാൻ ആഗ്രഹമുള്ളവർക്ക് ഒരു സന്തോഷവാർത്ത.

ഏപ്രിൽ 26 രാവിലെ 9 മണിക്ക് ഗവ. സെക്രട്ടറിയേറ്റിനു സമീപം ഗവൺമെന്റ് പ്രസ് റോഡിലെ ഹൗസിംഗ് ബോർഡ് ബിൽഡിംഗിൽ പത്തായം മില്ലറ്റ് കഫേ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെർമാൻ പി.പി. സുനീർ അദ്ധ്യക്ഷത വഹിക്കും.

*കൂടുതൽ വിവരങ്ങൾക്ക്*

ഫോൺ: 9387391082, 9072302707, 8156980450

santhigramkerala@gmail.com

www.santhigram.org

*എൽ. പങ്കജാക്ഷൻ*

ഡയറക്ടർ, ശാന്തിഗ്രാം

& കോ- ഓർഡിനേറ്റർ, മില്ലറ്റ്മിഷൻ

Mob: 9072302707

*ഡോ. ഗംഗാധരൻ ചിന്നങ്ങത്ത്*

മാനേജിംഗ് ഡയറക്ടർ,

പത്തായം മില്ലറ്റ് കഫേ

Mob: 9387391082

. ഫോട്ടോ: മില്ലറ്റ് മിഷൻ – കേരള, ശാന്തിഗ്രാം നേതൃത്വത്തിൽ നടന്ന ദ്വിദിന ചെറുധാന്യ പാചക പരിശീലനപരിപാടി പത്തായം മില്ലറ്റ് കഫെയിൽ ഗതാഗത വകുപ്പുമന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനo ചെയ്യുന്നു. അഡ്വ. പുഞ്ചക്കരി രവീന്ദ്രൻ നായർ, . ശ്രീലത ടീച്ചർ, ഗംഗാധരൻ ചിന്നങ്ങത്ത് എന്നിവർ സമീപം

Comments

comments