പത്രക്കുറിപ്പ് 03.10.2017 ആരോഗ്യത്തിന്റെ അടിസ്ഥാനം ആനന്ദം. – സ്വാമിഅഗ്നിവേശ് (ഡോ. ജേക്കബ് വടക്കഞ്ചേരിയുടെ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു)
വിഴിഞ്ഞം: മനുഷ്യവംശത്തിന്റെ നിലനിൽപ്പിനു തന്നെ ഇന്നത്തെ മരുന്ന് വ്യവസായം ഭീഷണിയായി ത്തീർന്നിരിക്കുകയാണ്. മനുഷ്യശരീരത്തിനുണ്ടാകുന്ന 90% രോഗങ്ങളുടെയും കാരണത്തിൽ ശരീരത്തിന് വലിയ പങ്കില്ല. മാനസികവും സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാണ് രോഗങ്ങളുടെ പ്രധാന കാരണം. രോഗങ്ങളുടെ കാരണത്തെ കണ്ടെത്തി പരിഹരിക്കുന്നതിനു പകരം ശരീരത്തിൽ രോഗമുണ്ടാക്കുന്ന ലക്ഷണങ്ങളെ ഇല്ലാതാക്കുന്ന ചികിത്സകൾ തൽക്കാലം വിജയിക്കുന്നതായി തോന്നാമെങ്കിലും കൂടുതൽ രോഗങ്ങളിലേക്കാണ് ശരീരത്തെ അധ:പതിപ്പിക്കുക. വിഴിഞ്ഞത്തിനു സമീപം ചപ്പാത്തിലെ ശാന്തിഗ്രാമിൽ നിന്നും ഡോ. ജേക്കബ് വടക്കൻ ചേരി തുടങ്ങുന്ന "പ്രമേഹമുക്തി മധുര പഴങ്ങളിലൂടെ" പ്രഭാഷണ പരമ്പരയുടെ സംസ്ഥാനതല ഉദ്ഘാടനം ഭദ്രദീപം തെളിച്ച് സ്വാമി അഗ്നിവേശ് നിർവ്വഹിച്ചു. ആരോഗ്യത്തിന്റെ അടിസ്ഥാനം ആനന്ദമാണ്., ഗ്രോസ് നാഷണൽ ഹാപ്പിനസ് (GNH) എന്ന ഭൂട്ടാന്റെ നയമാണ് ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട് എന്ന ജി. ഡി. പിക്ക് പകരം ഇന്ത്യയും പിന്തുടരേണ്ട തെന്നും ആവശ്യപ്പെട്ടു. പ്രകൃതി ചികിത്സയും സിദ്ധയും പരമ്പരാഗത നാട്ടുവൈദ്യവും ശാസ്ത്രീയമല്ല എന്നു വാദിക്കുന്നവർ, അവ പിൻ തുടരുന്നവരുടെ ജീവിതത്തെ കാണാൻ തയ്യാറാകണം. രോഗങ്ങളെ മാറ്റാനും രോഗങ്ങളില്ലാതെ ജീവിക്കാനും അവർക്ക് കഴിയുന്നു എന്നത് ആർക്കും നിഷേധിക്കാ നാവാത്ത കാര്യമാണ്. പൂജപ്പുര സരസ്വതി മണ്ഡപത്തിൽ തന്റെ നേരെയുണ്ടായ അവഹേളനത്തിൽ കേരളത്തിലെ ജനങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് സ്വാമി അഗ്നിവേശ്. കേരളത്തി ലെ ജനങ്ങൾ സർവ്വമത സാഹോദര്യത്തിലും സമാധാനത്തിലും വിശ്വസിക്കുന്നവരാണ് എന്ന് തനിക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന അപ്രതീക്ഷിത സംഭവങ്ങ ളിൽ വൈദ്യമഹാസഭ സംഘാടകരുടേയും ശാന്തിഗ്രാം പ്രവർത്തക രുടേയും ക്ഷമാപണ ത്തിന് മറുപടി പറയുക യായിരുന്നു സ്വാമി അഗ്നിവേശ്. ചപ്പാത്ത് ശാന്തിഗ്രാമിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ശാന്തിഗ്രാം വൈസ് ചെയർമാൻ മുക്കോല രത്നാകരൻ അധ്യക്ഷത വഹിച്ചു. ശാന്തിഗ്രാം ആരോഗ്യ നികേതനം ഡയറക്ടർ വി. വിജയകുമാർ ആമുഖപ്രഭാഷണം നടത്തി. ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ സ്വാഗതവും ജോ. ഡയറക്ടർ ജി. എസ്. ശാന്തമ്മ കൃതജ്ഞതയും രേഖപ്പെടുത്തി. എൽ. പങ്കജാക്ഷൻ ഡയറക്ടർ, ശാന്തിഗ്രാം 9072302707