ചക്ക ഉല്പന്ന നിർമ്മാണ പരിശീലനം തുടങ്ങി
പൂവ്വാർ / കാഞ്ഞിരംകുളം: ഇടിചക്ക കട്ലറ്റ്, വിവിധ തരം അച്ചാറുകൾ, കൂഴചക്ക ഇഞ്ചി സ്ക്വാഷ്, ചക്ക ചവണി മിക്ചർ, ചക്കക്കുരു ബർഫി, ചപ്പാത്തി, വർണ്ണപുട്ട്, അവലോസുപൊടി, ചമ്മന്തിപ്പൊടി, ചക്കക്കരു പായസം, ചക്ക മീൻ ഫ്രൈ, ചക്ക ഇറച്ചി ഫ്രൈ, ചക്ക മീൻകറി തുടങ്ങിയ 20 ൽ പരം കൊതിയൂറും വിഭവങ്ങളിൽ ഒറ്റ ദിവസം കൊണ്ട് വിദഗ്ധ പരിശീലനം നൽകി പത്തനംതിട്ട ജില്ലയിൽ നിന്നുള്ള അന്നമ്മ പീറ്റർ ചക്ക വിഭങ്ങളുടെ അനന്ത സാധ്യതകൾ വിവരിച്ചു.
തിരുപുറം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ ചപ്പാത്ത് ശാന്തിഗ്രാം പുത്തൻകട IHDP ഹാളിൽ ആരംഭിച്ച ദശദിന പരിശീലനം പാറശാല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഏ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. തിരുപുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മേഴ്സി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആർ. രത്നരാജ് , കണ്ണൂർ സ്നേഹഗിരി നാച്വറൽ ലിവിംഗ് സൊസൈറ്റി ഡയറക്ടർ സ്നേഹാജി, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ, കോ-ഓർഡിനേറ്റർ എസ്. സുജ, പുത്തൻകട കെ. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് SEED ഡിവിഷന്റെ സഹായത്തോടെ നടത്തുന്ന പരിശീലനം ആഗസ്റ്റ് 30 ന് സമാപിക്കും. .
കൂടുതൽ അറിയാൻ
,
ഫോൺ: 9249482511.