ചക്കയെ ജനകീയമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ആദരവ് ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ ഏറ്റുവാങ്ങി
ചക്കയെ ജനകീയമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ആദരവ് ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ ഏറ്റുവാങ്ങി
വിഴിഞ്ഞം : ചക്കയെ ജനകീയമാക്കിയതിന് വിശിഷ്ട സംഭാവന നൽകിയ മഹത് വ്യക്തികൾക്ക് നൽകിയ സംസ്ഥാന സർക്കാരിന്റെ ആദരവിന് ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ മുൻ ജനറൽ സെക്രട്ടറിയും ശാന്തിഗ്രാം ഡയറക്ടറുമായ എൽ. പങ്കജാക്ഷൻ അർഹനായി.
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോട നുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനത്ത് സംസ്ഥാന ചക്ക മഹോത്സവ ത്തോടനുബന്ധിച്ച് നടന്ന കർഷക സംഗമത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. രവീന്ദ്രനാഥ് , കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ എന്നിവർ ചേർന്ന് പുരസ്കാരം സമർപ്പിച്ചു.
സംസ്ഥാന ഫലമായി ഉയർത്തപ്പെട്ട ചക്കയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും ആഭിമുഖ്യത്തിൽ ആണ് ഈ അംഗീകാരം വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 23 വ്യക്തികൾക്ക് നൽകിയത്. തിരുവനന്തപുരം ജില്ലയിൽ നിന്നും ചക്കയിൽ നിന്നും നൂറിൽപ്പരം വിഭവങ്ങൾ നിർമ്മിക്കുന്ന പാചക വിദഗ്ധൻ *ഇടിച്ചക്കപ്ലാമൂട് റഫീക്കിനും പുരസ്കാരം ലഭിച്ചു.*
ചക്കയുടെ അന്താരാഷ്ട്ര അംബാസിഡറും പ്രമുഖ പത്രപ്രവർത്തകനുമായ ശ്രീ പഡ്രേ, മാതൃഭൂമി ആലപ്പുഴ ചീഫ് റിപ്പോർട്ടർ എസ്.ഡി. വേണുകുമാർ, വയനാട് ഉറവ് നാടൻ ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രം ട്രസ്റ്റിയും പത്രപ്രവർത്തകനുമായ സി.ഡി.സുനീഷ്, അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.പി. രാജേന്ദ്രൻ, നാടൻ പ്ലാവിനങ്ങളുടെ പ്രചാരകൻ കെ.ആർ. ജയൻ (പ്ലാവ് ജയൻ), ജാക്ക് അനിൽ , ജാക്ക് 365 സ്ഥാപകൻ ജെയിംസ് ജോസഫ്, പ്രമുഖ ചക്ക ഉല്പന്ന നിർമ്മാണ പരിശീലകരായ പത്മിനി ശിവദാസ്, ആൻസി മാത്യു, ആർ. രാജശ്രീ, പാലക്കാട് ചിക്കൂസ് ഐസ്ക്രീം (ചക്കവണ്ടി) ഉടമ മൃദുവർണ്ണൻ, മീനങ്ങാടി അന്ന ഫുഡ്സ് ഉടമ പി.ജെ. ജോൺസൻ, അൽ നാസ് ഫുഡ് പ്രൊഡക്ടസ് ഉടമ സിജി ഷാജി, ബാലകൃഷ്ണൻ തൃക്കങ്ങോട് തുടങ്ങിയവരാണ് അംഗീകാരത്തിന് അർഹരായത്.
അംഗീകാര ലിസ്റ്റിൽ വിട്ടു പോയ ചിലപ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും തുടർ പരിപാടികളിൽ ഉൾപ്പെടുത്തി ആദരിക്കുമെന്ന് കൃഷിമന്ത്രി അദ്ധ്യക്ഷപ്രസംഗത്തിൽ അറിയിച്ചു