ക്ഷണക്കത്ത് / സ്വാഗതം ശാന്തിഗ്രാം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വാർഷിക പൊതുയോഗം തിയതി: 27-02-2022 ഞായർ (ഉച്ചയ്ക്ക് 2 മുതൽ 4 വരെ) സ്ഥലം: ശാന്തിഗ്രാം, ചപ്പാത്ത്

ക്ഷണക്കത്ത് / സ്വാഗതം

ശാന്തിഗ്രാം അംഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും വാർഷിക പൊതുയോഗം തിയതി: 27-02-2022 ഞായർ (ഉച്ചയ്ക്ക് 2 മുതൽ 4 വരെ) സ്ഥലം: ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം) തിരുവനന്തപുരം.പ്രിയ സുഹൃത്തേ ,നമസ്തേ!ഗാന്ധിയൻ ഗ്രാമസ്വരാജ് ലക്ഷ്യമാക്കിയുള്ള സാമൂഹിക പരിവർത്തനത്തിനായി ജനങ്ങളോടൊപ്പം നിന്ന് കഴിഞ്ഞ 33 വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ഒരു ജനകീയ സന്നദ്ധ സംഘടന യാണ് ശാന്തിഗ്രാം. വ്യക്തമായ ദർശന, ദൗത്യങ്ങളോടും സാമൂഹിക പ്രതിബദ്ധതയോടും സുതാര്യമായും നൂതനങ്ങളായ പ്രവർത്തന പദ്ധതികളോടെ നിസ്വാർത്ഥ സേവനം നടത്തിവരുന്ന ശാന്തിഗ്രാമിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും മുന്നോട്ട് നയിക്കാനും തയ്യാറുള്ള സുമനസുകളെ വാർഷിക പൊതുയോഗത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.പഞ്ചായത്തീരാജ് – ഗ്രാമസഭാ ശാക്തീകരണം, പരിസ്ഥിതി – ജൈവവൈവിധ്യ സംരക്ഷ ണം, സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണം, സമഗ്രാരോഗ്യ പരിപാലനം, ചക്ക തുടങ്ങിയ പ്രകൃതിവിഭവങ്ങളിൽ നിന്നുള്ള മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണം, സാങ്കേതിക വിദ്യാവികസനം, പഠന ഗവേഷണ പ്രവർത്തന ങ്ങൾ, നാട്ടറിവുകൾ നാട്ടുവൈദ്യം തുടങ്ങിയ വയുടെ പൈതൃക സംരക്ഷ ണം, ഭക്ഷ്യ ആരോഗ്യ സ്വരാജ്, ജൽ ജീവൻ മിഷൻ പദ്ധതി, സാമൂഹിക തിന്മകൾക്കെതിരായ പോരാട്ടം തുടങ്ങിയ മേഖലകളിലാണ് ശാന്തിഗ്രാം പ്രധാനമായും പ്രവർത്തിച്ചു വരുന്നത്. സന്നദ്ധ പ്രവർത്തന മേഖല വളരെയധികം പ്രതിസന്ധി കളും വെല്ലുവിളികളും നേരിട്ടു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഇവയെ അതിജീവിക്കുന്നതിനും തുടക്കം കുറിച്ചിട്ടുള്ള ജനോപകാര പദ്ധതികൾ വിജയകരമാക്കാനും ശാന്തിഗ്രാമിന്റെ വളർച്ചയ്ക്കും യുവസമൂഹത്തിന്റെ സാന്നിദ്ധ്യവും ശക്തവും സജീവമായൊരു ഭരണ സമിതിയും അനിവാര്യമാണ്. 27 – 02-22 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെ ചപ്പാത്ത് (മൂലക്കര ) ശാന്തിഗ്രാം സ്വരാജ്ഭവനിൽ ചെയർപേഴ്സൻ ഡോ.ഷാജിക്കുട്ടി അവർകളുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുയോഗത്തിലേയ്ക്ക് താങ്കളുടെ സാന്നിദ്ധ്യം സാദരം ക്ഷണിക്കുന്നു. അജണ്ട : 1) മുൻയോഗ റിപ്പോർട്ട്2) വാർഷിക റിപ്പോർട്ട് (2020 – 21)3) വാർഷിക വരവ് ചെലവ് കണക്ക് (2020 – 21)4) ഭരണസമിതി തെരഞ്ഞെടുപ്പ് 5) വാർഷിക ബഡ്ജറ്റ് 6) അംഗത്വ വിതരണം, പ്രവർത്തന ഫണ്ട് സമാഹരണം7) മറ്റത്യാവശ്യകാര്യങ്ങൾശാന്തിഗ്രാം ഭരണസമിതിയ്ക്കു വേണ്ടിഎൽ.പങ്കജാക്ഷൻ, ഡയറക്ടർ(M) 9072302707എസ്. ശ്രീലത ടീച്ചർവൈസ് ചെയർപേഴ്സൻ(M) 94470 33707ജി.എസ്. ശാന്തമ്മജോയിന്റ് ഡയറക്ടർ(M) 8156980450യോഗത്തിൽ നേരിട്ട് പങ്കെടുക്കുവാൻ കഴിയാത്തവർക്ക് ഗൂഗിൾ മീറ്റ് വഴിയും പങ്കാളികളാകാം. മീറ്റിംഗ് ലിങ്ക് ചുവടെ ചേർക്കുന്നു.

Santhigram Annual General body Meeting27 February 2022, Sunday2.00 to 4.00pm http://meet.google.com/xam-ttgk-dxy

👇🔗 Facebook live link 🔗👇27 February 2022, Sunday2.00 to 4.00pm https://www.facebook.com/pankajakshan.santhigram

Comments

comments