കോട്ടുകാൽ നീർത്തട പരിസ്ഥിതി പഠനം തുടങ്ങി

വിഴിഞ്ഞം:  കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ നീർത്തട പ്രദേശം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാര നിർദ്ദേശങ്ങൾ ആരായുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും വിവിധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന നീർത്തട പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി നീർത്തട നടത്തം സംഘടിപ്പിച്ചു.
 ഇന്ന് രാവിലെ 9 മണിക്ക്  ചപ്പാത്ത്  ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വ. എം. വിൻസെന്റ് എം.എൽ.എ. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സജിയ്ക്ക്  ഹരിതപതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര പഠന വിഭാഗം ചെയർമാൻ വി. ഹരിലാൽ, കേരള കാർഷിക സർവ്വകലാശാല  അഗ്രോണമി പ്രൊഫസർ ഡോ. എ.എസ്. അനിൽകുമാർ,  സെൻറർ ഫോർ എൻവയോൺ മെന്റ് & ഡെവലപ്മെന്റ് (CED) പ്രോഗ്രാം ഡയറക്ടർ ഡോ.റ്റി. സാബു , സിസ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ്കുമാർ, ഗ്രീൻ റിപ്പോർട്ടർ എഡിറ്റർ ഇ.പി. അനിൽ, ഹാബിറ്റാറ്റ് എഞ്ചിനീയർ എം. എൽ. കുമാരദാസ് , ഗ്രാമപഞ്ചായത്ത് അംഗം റ്റി.എസ്. ബിനു,  പശ്ചിമഘട്ട സംരക്ഷണ സമിതി നേതാക്കളായ പ്രസാദ് സോമരാജൻ, ഷാജി പെരുങ്കടവിള, സി.എസ്. യേശുദാസൻ, ശാന്തിഗ്രാം ചെയർമാൻ ഡോ. ഷാജി ക്കുട്ടി, പരിസ്ഥിതി പഠനകേന്ദ്രം ഡയറക്ടർ അജിത് വെണ്ണിയൂർ, അഡ്വ. എൻ. ജയകുമാർ, മുക്കോല വി.രാജമണി, കോട്ടുകാൽ എ ജയരാജൻ, ചൊവ്വര രാമചന്ദ്രൻ,  വട്ടവിള വിജയകുമാർ, അനിൽ ചൊവ്വര, എസ്. ഷൂജ, ചപ്പാത്ത് അജയൻ, നെട്ടത്താന്നി ശിവാനന്ദൻ, കുഞ്ചുകോണം സി. സി. ശശിധരൻ, വളവുനട ബിജു, പുത്തളം സുരേഷ് , തുളസീഭായി ടീച്ചർ, ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ, നാച്വറൽ & വൈൽഡ് ലൈഫ്  ഫോട്ടോഗ്രാഫർ ബിജു കാരക്കോണം, ശാന്തിഗ്രാം പരിസ്ഥിതി പഠനകേന്ദ്രം പ്രവർത്തകർ തുടങ്ങിയവർ  നീർത്തട നടത്തത്തിന്  നേതൃത്വം നൽകി.
കൂടുതലറിയാൻ...9895603170
എൽ. പങ്കജാക്ഷൻ,
കോ - ഓർഡിനേറ്റർ,
ശാന്തിഗ്രാം പരിസ്ഥിതി പഠനകേന്ദ്രം
(M) 9072302707