കേരളീയ നാട്ടുവൈദ്യവും സമഗ്രചികിത്സയും – ദേശീയ പരിശീലനക്യാമ്പ് മഹാരാഷ്ട്രയിലെ കോലാപ്പൂർ കനേരി സിദ്ധഗിരി മഠത്തിൽ ആരംഭിച്ചു. മഹാരാഷ്ട്ര / കോലാപ്പൂർ: നാട്ടറിവുകളുടേയും നാട്ടുവൈദ്യത്തിന്റേയും പ്രാധാന്യവും പ്രായോഗികതയും സമൂഹത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വൈദ്യമഹാസഭയുടെ നേതൃത്വത്തിൽ 2022 ഒക്ടോബർ 28 മുതൽ നവംബർ 6 വരെ കോലാപ്പൂർ കനേരി സിദ്ധഗിരി മഠത്തിൽ നടക്കുന്ന ആരോഗ്യ പ്രവർത്തകർക്കായുള്ള കേരളീയ നാട്ടുവൈദ്യവും സമഗ്രചികിത്സയും ദശദിന ദേശീയ പരിശീലനം ധന്വന്തരി പൂജയോടെ തുടക്കമായി. മഠാധിപതി പൂജനീയ അദൃശ്യ കാട് സിദ്ധേശ്വര സ്വാമിജി പൂജയ്ക്ക് നേതൃത്വം നൽകി.

ഭാരത് വികാസ് സംഘം ദക്ഷിണേന്ത്യൻ കോ ഓർഡിനേറ്ററും വൈദ്യമഹാസഭ ദേശീയ സമിതി പ്രതിനിധിയുമായ അഡ്വ. കെ.ജി. മുരളീധരൻ ഉണ്ണിത്താൻ സ്വാഗതം ആശംസിച്ചു. കോഴ്സ് ഡയറക്ടർ ശ്രീ. വി.വിജയകുമാർ കോഴ്സിന്റെ വിവരങ്ങൾ വിശദീകരിച്ചു. സർവ്വശ്രീ. അബ്ദുൾ ജലീൽ ഗുരുക്കൾ , VMS ജനറൽ സെക്രട്ടറി എം.ജി. സേവ്യർ എന്നിവരും സിദ്ധഗിരി ആയുർധാം ആശുപത്രിയിലെ ഡോക്ടർമാരും പരിശീലകരും സംഘാടകരുമായി ക്യാമ്പിന് നേതൃത്വം നൽകുന്നു.

2022 നവംബർ 4, 5, 6 തിയതികളിൽ നടക്കുന്ന പരമ്പരാഗത നാട്ടുവൈദ്യ – സമഗ്ര ചികിത്സാ ക്യാമ്പിൽ പഠന ക്യാമ്പിൽ പങ്കെടുക്കുന്നവർക്കു പുറമേ
കേരളത്തിൽ നിന്നും VMS ചെയർമാൻ മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ, കെ.ടി. അബ്ദുള്ള ഗുരുക്കൾ, ഷംസുദ്ധീൻ ഗുരുക്കൾ, എം. ഐ. മാത്യൂസ് വൈദ്യർ, ഡോ. ഫിറോസ് ഖാൻ എന്നിവരുടെ നേതൃത്വത്തിൽ 30 ൽ പരം നാട്ടറിവ് – നാട്ടുവൈദ്യ ചികിത്സകരും പങ്കെടുക്കും.

കൂടുതൽ അറിയാൻ : 9447338173, 9895714006, 85899 34545, 7994955942

സ്നേഹാദരങ്ങളോടെ,

എൽ. പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം &
ഫെസിലിറ്റേറ്റർ, വൈദ്യമഹാസഭ
Mob. & WA: 9072302707
vaidyamahasabha@gmail.com

Comments

comments