കാസർഗോഡു നിന്നാരംഭിച്ച സംസ്ഥാന നാട്ടുവൈദ്യ വാഹന പ്രചാരണ യാത്ര 2019 നവംബർ 14 ന് പാറശാലയിൽ സമാപിക്കും
നെയ്യാറ്റിൻകര : പാരന്പര്യ നാട്ടറിവുകളും നാട്ടുവൈദ്യവും നാട്ടിൽ നിലനിർത്തേണ്ട ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്ക രിക്കാനായി വൈദ്യമഹാസഭ, ജനാരോഗ്യപ്രസ്ഥാനം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നവംബർ ഒന്നിന് കാസർഗോഡ് നിന്നാരം ഭിച്ച സംസ്ഥാനതല വാഹന പ്രചാരണയാത്ര നവംബർ 14ന് പാറശാലയിൽ സമാപിക്കും.
തെക്കൻ കളരിയുടെ സ്വന്തം നാടാണ് തിരുവനന്തപുരം ജില്ല. പ്രത്യേകിച്ച് നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകൾ. അഗസ്ത്യാർകൂടത്തിലെ ആദിവാസി വിഭാഗമായ കാണിക്കാർ ആയിരക്കണക്കിന് കാട്ടുമരുന്നുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്ന പ്രദേശം കൂടിയാണിത്.
കേരളത്തിലെ നൂറുകണക്കിന് പാരമ്പര്യവൈദ്യന്മാർ എത്തിച്ചേരു കയും ശ്രീനാരായണഗുരുവുമായി വൈദ്യവും ചികിത്സയും സംബ ന്ധിച്ച് ചർച്ചകൾ നടത്തുകയും ചെയ്തിരുന്ന കേന്ദ്രമായിരുന്നു ഒരു കാലത്ത് അരുവിപ്പുറം. എല്ലാവിഭാഗങ്ങൾക്കും സ്വന്തമായ ചികിത്സാരീതികളും നാട്ടറിവുകളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സ്ഥലമാണിത്.
നമ്മുടെ പൂർവ്വികർ കൈമാറിയ നാട്ടറിവുകൾ, ചികിത്സാ വിധികൾ, കളരി-മർമ്മ ചികിത്സാരീതികൾ നിലനിർത്തേണ്ടതും കൈമാറ്റം ചെയ്യേണ്ടതും ഈ നാടിന്റെ ആവശ്യവും ഭാവിതലമുറയോട് ചെയ്യാവുന്ന നീതിയുമാണ്.
ഡിഗ്രി ഇല്ലാത്തവർ ആയുർവേദ ചികിത്സ നടത്തരുതെന്ന കോടതി വിധി, ആയുർവേദ ഡോക്ടർമാർ സമ്പാദിച്ചതിന്റെ പേരിൽ ഈ നാടിന്റെ പാരമ്പര്യപൈതൃകവും ആയോധന വിദ്യയും അതിനോടനുബന്ധിച്ച ചികിത്സാരീതികളും ഉപേക്ഷിച്ചു പോകണമെന്ന് ആവ ശ്യപ്പെടാൻ ആർക്കും അവകാശമില്ല. കളരിയും മർമ്മചികിത്സയും ഉപേക്ഷിച്ചില്ലായെങ്കിൽ മരണശിക്ഷ വിധിച്ച രാജഭരണക്കാലത്തെ വലിയ ഭീഷണി നേരിട്ടുകൊണ്ടാണ് ഈ നാട്ടിലെ കളരിയും മർമ്മ ചികിത്സയും നിലനിർത്തിപോന്നത്. അതിനാൽ കോടതിവിധി കാട്ടി ജനാധിപത്യത്തിന്റെ ഈ കാലഘട്ടത്തിൽ പാരമ്പര്യ അറിവുകളെ നശിപ്പിക്കാനായി ഒരു വിഭാഗം ഇറങ്ങി തിരിച്ചിരിക്കുന്നതിന്റെ യാഥാർത്ഥ്യം ഈ നാട്ടുകാർ മനസ്സിലാക്കണം. രാജഭരണകാലത്തു പോലും കാത്തു സൂക്ഷിച്ച നാട്ടറിവുകളുടേയും നാട്ടുവൈദ്യത്തിന്റെയും സംരക്ഷണത്തിനായി കാസർഗോഡ് നിന്നാരംഭിച്ച പ്രചരണയാത്ര പാറശ്ശാലയിൽ നവംബർ 14 ന് സമാപിക്കുന്നത് ഈ ചരിത്ര യാഥാർത്ഥ്യം കൂടി ഓർമ്മിപ്പിക്കാനാണ്.
സാധാരണക്കാരന് ചെലവില്ലാതെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന ആയിരക്കണക്കിന് മരുന്നറിവുകളാണ് നമ്മുടെ വൈദ്യന്മാർക്കിടയിലും സാധാരണക്കാർക്കിടയിലുമുള്ളത്. ഇത്തരം അറിവുകൾ നിലനിർത്തുകയും അടുത്ത തലമുറയ്ക്കായി കൈമാറുകയും ചെയ്യണം. ഇത് സമൂഹത്തോടു ചെയ്യുന്ന നീതിയാണ്. ഇതിനൊപ്പം നാട്ടുവൈദ്യത്തിന്റെ് നന്മകളും അനന്തസാധ്യതകളും സമൂഹത്തിലെ ത്തിക്കാൻ പ്രചാരണയാത്ര ശ്രമിച്ചു.
നവംബർ ഒന്നിന് കാസർഗോഡ് ഉപ്പള നിത്യാനന്ദ യോഗാശ്രമത്തിൽ നിത്യാനന്ദാശ്രമം മഠാധിപതി സ്വാമിയോഗാനന്ദസരസ്വതി ഉദ്ഘാടനം ചെയ്ത യാത്ര, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിൽ പര്യടനം പൂർത്തിയാക്കി.
വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി.രാധാകൃഷ്ണൻവൈദ്യർ, ജനറൽ കൺവീനർ വടകര ടി. ശ്രീനിവാസൻ, പി.സി.വിജയൻ (ചെയർ മാൻ, നാട്ടറിവ് നാട്ടുവൈദ്യ ട്രസ്റ്റ്, കൊല്ലങ്കോട്, പാലക്കാട്), എന്നിവ രാണ് നാട്ടുവൈദ്യ പ്രചാരണ യാത്രയ്ക്ക് നേതൃത്വം നൽകുന്നത്. രാമകൃഷ്ണൻ ഗുരുക്കൾ, ചാലക്കുടി ഇ.ബി. മധു വൈദ്യർ, മടിക്കൈ കുമാരൻ വൈദ്യർ (കാസർഗോഡ്)) തുടങ്ങിയവർ ചികിത്സാ ക്യാമ്പിനും ബോധവത്കരണക്ലാസിനും നേതൃത്വം നൽകി.
നവംബർ 14ന് കൊട്ടിയം, പാരിപ്പള്ളി, കല്ലമ്പലം, ആറ്റിങ്ങൽ, മംഗലപുരം, കണിയാപുരം, കഴക്കൂട്ടം, വള്ളക്കടവ് (തിരുവനന്തപുരം), ബാലരാമപുരം, നെയ്യാറ്റിൻകര, പാറശ്ശാല എന്നിവിടങ്ങളിൽ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട് 5 മുതൽ 7 വരെ അമരവിളയ്ക്കടുത്തുള്ള ചരിത്രമാളികയിൽ സമാപന സമ്മേളനം നടക്കും.
വൈകിട്ട് 5 മണിക്ക് നെയ്യാറ്റിൻകര അമരവിള ചരിത്രമാളികയിൽ എത്തുന്ന യാത്രയെ ചരിത്രമാളികയിലെ വിദ്യാർത്ഥികൾ പഞ്ചവാദ്യം, ചെണ്ടമേളം, കളരിപ്പയറ്റ് തുടങ്ങിയ പാരമ്പര്യ കലാ-കായിക രൂപങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും.
സമാപന സമ്മേളനത്തിൽ അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി മുൻ ചെയർമാൻ പത്മശ്രീ പി. ഗോപിനാഥൻ നായർ, സി. കെ. ഹരീന്ദ്രൻ എം.എൽ.എ., നെയ്യാറ്റിൻകര മുൻസിപ്പൽകൗൺസിൽ ചെയർപേഴ്സൻ ഡബ്ല്യു. ആർ. ഹീബാ, ബി. അശോകൻ (സൂപ്രണ്ട് ഓഫ് പോലീസ്, തിരുവനന്തപുരം റൂറൽ), അഡ്വ. പി. ഡി. ധർമ്മരാജ് (റിട്ട.ജില്ലാ ജഡ്ജി), മാന്നാർ ജി. രാധാകൃഷ്ണൻ വൈദ്യർ (ചെയർമാൻ, വൈദ്യമഹാസഭ), ഡോ.ജേക്കബ് വടക്കൻചേരി (ചെയർമാൻ, ജനാരോഗ്യപ്രസ്ഥാനം), വടകര ടി. ശ്രീനിവാസൻ (ജനറൽകൺവീനർ, വൈദ്യമഹാസഭ) തുടങ്ങിയവർ സംസാരിക്കും.
സമാപനസമ്മേളത്തിൽ വൈദ്യപ്രമുഖരെയും കർഷകരെയും സാമൂഹിക പ്രവർത്തകരെയും ആദരിക്കും.
ഡിസംബർ ഏഴുമുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന വൈദ്യമഹാ സമ്മേളനത്തിന്റെ പ്രചാരണഭാഗമായാണ് യാത്ര നടത്തുന്നത്. യാത്രക്ക് വിവിധ പാരമ്പര്യ വൈദ്യസംഘടനകൾ, സന്നദ്ധ സാമൂഹിക സംഘടനകൾ, സാംസ്കാരിക പ്രസ്ഥാനങ്ങൾ തുടങ്ങിയവർ പങ്കാളിയാകുമെന്ന് വൈദ്യമഹാസഭ സംസ്ഥാന കോ -ഓർഡിനേറ്റർ എൽ.പങ്കജാക്ഷൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്വാഗതസംഘം ചെയർമാൻ T. രവി വൈദ്യർ പാറശ്ശാല (സംസ്ഥാന പ്രസിഡന്റ്, പട്ടികജാതി – പട്ടികവർഗ്ഗ സംരക്ഷണ സമിതി), ട്രഷറർ T.S. അഭിലാഷ്കു മാർ (ചരിത്രമാളിക, അമരവിള) , കൺവീനർ കാരോട് G. രാജാമണി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: 9497015392, 9790072649, 9495153424
എൽ.പങ്കജാക്ഷൻ,
സംസ്ഥാന കോ -ഓർഡിനേറ്റർ, വൈദ്യ മഹാസഭ & ഡയറക്ടർ, ശാന്തിഗ്രാം
മൊബൈൽ: 9072302707
D. സുരേഷ്കുമാർ വൈദ്യർ, പരശുവയ്ക്കൽ
ജനറൽ കൺവീനർ, സ്വാഗതസംഘം
(ട്രഡീഷണൽ സിദ്ധ, മർമ്മ ഹീലേഴ്സ് അസോസിയേഷൻ)