ഇന്ത്യയുടെ മില്ലറ്റ് മാൻ – ഡോ. ഖാദർ വാലിക്ക് പൗരസ്വീകരണം പത്രക്കുറിപ്പ് / പ്രസിദ്ധീകരണത്തിന് ഇന്ത്യയുടെ മില്ലറ്റ് മാൻ – ഡോ. ഖാദർ വാലിക്ക് പൗരസ്വീകരണം
ഇന്ത്യയുടെ മില്ലറ്റ് മാൻ – ഡോ. ഖാദർ വാലിക്ക് പൗരസ്വീകരണം
നവംബർ 10 ന്, വൈകിട്ട് മൂന്നു മണിക്ക് വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്ര മാതാ പാരിഷ് ഹാളിൽ.
വിഴിഞ്ഞം: 130-ൽ അധികം രോഗങ്ങൾക്ക് മില്ലറ്റ് അധിഷ്ഠിത ഭക്ഷണരീതികൾ രൂപകൽപന ചെയ്ത നവോത്ഥാന നായകൻ
ഇന്ത്യയുടെ മില്ലറ്റ് മാൻ എന്നറിയപ്പെടുന്ന *ഡോ. ഖാദർ വാലിക്ക്* പൗരസ്വീകരണം നൽകുന്നു.
നവംബർ 10 (ഞായറാഴ്ച) വൈകിട്ട് മൂന്നു മണിക്ക് വിഴിഞ്ഞം കോട്ടപ്പുറം സിന്ധുയാത്ര മാതാ പാരിഷ് ഹാളിൽ നടക്കുന്ന സമ്മേളനം *അഡ്വ. എം. വിൻസെൻ്റ് എം. എൽ.എ.* ഉദ്ഘാടനം ചെയ്യും.
ആരോഗ്യ ജീവിതത്തിന് ചെറുധാന്യങ്ങൾ എന്ന വിഷയത്തെക്കുറിച്ച് *ഡോ. ഖാദർ വാലി മൂന്നു മണിക്കൂർ പ്രഭാഷണം നടത്തും.* ചെറുധാന്യ ഉല്പന്നങ്ങളുടെ പ്രദർശനവും വിപണന മേളയും ഇതോടൊപ്പം നടക്കും.
വിഴിഞ്ഞം ഇടവക, തെക്കുംഭാഗം ജമാഅത്ത്, വടക്കുംഭാഗം സെൻട്രൽ ജമാ അത്ത്, ജനമൈത്രി പൊലീസ്, കൗൺസിൽ ഓഫ് റസിഡൻസ് അസോസിയേഷൻ – വിഴിഞ്ഞം (CRAVS), വിഴിഞ്ഞം ലയൺസ് ക്ലബ്ബ്, തിരുവനന്തപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി (TSSS), കുടുംബശ്രീ, വിഴിഞ്ഞം പ്രസ് ക്ലബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, നോസർ ഇന്ത്യ, സഹപാഠീസ് 81 – BHS വെങ്ങാനൂർ, ക്യാപ്റ്റൻസ് മില്ലറ്റ് ഹബ്, പത്തായം മില്ലറ്റ് കഫേ, ഗാന്ധിമിത്ര മണ്ഡലം – നെയ്യാറ്റിൻകര, കേരള ഡു. നട്ട് പ്രൊഡക്ട്സ് എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ആണ് പൗരസ്വീകരണം നൽകുന്നത്.
പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് *തിരുവനന്തപുരം നഗരസഭ കൗൺസിലർമാരായ പനിയടിമ ജോൺ, എം. നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ 21 അംഗ സ്വാഗത സംഘം* രൂപീകരിച്ചു.
ശാന്തിഗ്രാം മില്ലറ്റ്സ് & വെൽനസ് മിഷനാണ് ഏകോപന ചുമതല.
കൂടുതൽ വിവരങ്ങൾക്ക് :
9072302707, 8156980450, 9895714006
*ആരോഗ്യകരമായ ജീവിതത്തിന് ഒരു നേരമെങ്കിലും മില്ലറ്റുകൾ നിത്യഭക്ഷണമാക്കുക* എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കാനായി നടത്തുന്ന ഈ സാമൂഹിക യജ്ഞത്തിൽ താങ്കളും സുഹൃത്തുക്കളും പങ്കാളിയാകണമെന്ന് അഭ്യർത്ഥിക്കുന്നു.
*ഏവർക്കും സ്വാഗതം!*
സ്നേഹാദരങ്ങളോടെ,
സംഘാടക സമിതിക്കു വേണ്ടി
*പങ്കജാക്ഷൻ ശാന്തിഗ്രാം*
കോ – ഓർഡിനേറ്റർ
Mob. 9072302707