അന്നം = ഔഷധം സന്ദേശംവീടുകളിലെത്തിക്കാൻകർക്കടകം ആരോഗ്യ സ്വരാജ് കർമ്മപരിപാടി കളുമായി ശാന്തിഗ്രാം

ശാന്തിഗ്രാം പത്രക്കുറിപ്പ്
14.07.2024

പൂവ്വാർ / വിഴിഞ്ഞം: രോഗമില്ലാത്ത ജീവിതത്തിനായി കർക്കടകമാസത്തിൽ പത്തിലക്കറികൾക്കും ഔഷധക്കൂട്ടുകൾക്കുമൊപ്പംപോഷകങ്ങളുടെ കലവറയായ ചെറുധാന്യങ്ങൾ ഒരു നേരമെങ്കിലും നിത്യഭക്ഷണമാക്കുക എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കാൻ അന്നം = ഔഷധം ബോധന പരിപാടികൾ ആരംഭിച്ചു. മില്ലറ്റ്കൃഷി വ്യാപന സാധ്യതകളെക്കുറിച്ച് നടത്തുന്ന ഓൺലൈൻ ക്ലാസുകൾക്ക് കഠിനംകുളം പഞ്ചായത്ത് കൃഷിഭവൻ കൃഷി അസിസ്റ്റൻ്റ് എസ്.കെ. ഷിനു നേതൃത്വം നൽകി. പവിഴച്ചോളത്തിൻ്റെ രണ്ടു വിത്തുകൾ ഒരുചെടിചട്ടിയിൽ നട്ടാൽ 800 ഗ്രാം മില്ലറ്റ് മൂന്നു മാസത്തിനകം ഉല്പാദിപ്പിക്കാനാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. വിദ്യാലയങ്ങളിൽ നിന്നും വീടുകളിലേയ്ക്കും പറമ്പുകളിലേക്കും ഇങ്ങനെ മില്ലറ്റ് കൃഷി 12 മാസവും കേരളത്തിൽ സാധ്യതയുണ്ട്. കൃഷിഅറിവുകൾ യൂടൂബ് വഴി പരമാവധി ആളുകളിലേയ്ക്ക് എത്തിക്കുന്നതിനും ശ്രമങ്ങൾ ആരംഭിച്ചു.

ചെറുധാന്യകൃഷി പ്രോത്സാഹനങ്ങൾക്കൊപ്പം ദേശീയ അന്തർദ്ദേശീയ തലങ്ങളിൽ അറിയപ്പെടുന്ന വരെ പങ്കെടുപ്പിച്ചു കൊണ്ട് മില്ലറ്റ് പാചക ക്ലാസുകളും റിട്രീറ്റുകളും ശാന്തിഗ്രാം സംഘടിപ്പിക്കുന്നുണ്ട്. സെപ്റ്റംബർ ആദ്യവാരം “മില്ലറ്റ് ഭക്ഷണത്തിലൂടെ പ്രമേഹരഹിത കേരളം” പരിപാടി മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങി.

ഒരു ലക്ഷം വീടുകളിലേയ്ക്ക്
മില്ലറ്റ് & വെൽനസ് മിഷൻ സന്ദേശം വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി നടത്തും. ആയതിലേയ്ക്ക് തയ്യാറാക്കിയ മില്ലറ്റ് പോസ്റ്റർ പുസ്തകവും ലഘുലേഖയും
തിരുവനന്തപുരം YMCA ഹാളിൽ നടക്കുന്ന സ്വദേശി ഫെസ്റ്റിവലിൽ
GCRD – സ്വദേശി ചെയർമാൻ ഡോ. മാത്യു ഫിലിപ്പിന് നൽകിക്കൊണ്ട് ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ നിർവ്വഹിച്ചു. GCRD – സ്വദേശി ഡയറക്ടർ ഡോ. ജേക്കബ് പുളിക്കൻ, ട്രസ്റ്റ് അംഗം എസ്. അശോകൻ , ഏ. രഘുവരൻ, പ്രീതി പി. ആർ , ശാന്തിഗ്രാം ജോയിൻറ് ഡയറക്ടർ ജി. എസ് ശാന്തമ്മ എന്നിവർ പങ്കെടുത്തു.

9 ഇനം ചെറുധാന്യങ്ങളുടെ ചിത്രങ്ങളും സവിശേഷ ഗുണങ്ങളും ഉപയോഗങ്ങളും ചേർത്തുകൊണ്ട് തയ്യാറാക്കിയ 39 കളർ പോസ്റ്ററുകൾ അടങ്ങിയ പുസ്തകവും (വില 100 രൂപ) രോഗമില്ലാത്ത ജീവിതത്തിനായുള്ള ഡോ. ഖാദർ വാലിയുടെ സിരിജീവന മാർഗ്ഗനിർദ്ദേശങ്ങളും പ്രധാന മില്ലറ്റ് പ്രോട്ടോക്കോളുകളും ഉൾപ്പെടുത്തി തയ്യാറാക്കിയ 20 പേജുള്ള ലഘുലേഖയും (വില 25 രൂപ) വിതരണത്തിനായി YMCA യിലെ സ്വദേശി ഫെസ്റ്റിവൽ ഹാളിൽ ലഭ്യമാണ്.

തിരുവനന്തപുരം സ്റ്റാച്യു – ഗവ. പ്രസ് റോഡിലുള്ള പത്തായം മില്ലറ്റ് കഫേയിൽ മില്ലറ്റ് കർക്കടക കഞ്ഞി കിറ്റും ഈ പുസ്തകങ്ങളും
ലഭ്യമാണ്.
🤝🤝🤝
100% ഗുണമേന്മയുള്ള തവിടുകളയാത്ത യഥാർത്ഥ മില്ലറ്റുകളും പുസ്തകങ്ങളും തപാൽ വഴിയും ലഭ്യമാണ്.
🩷🩷🩷
കൂടുതൽ അറിയാൻ :
+91 8156980450 (ശാന്തിഗ്രാം)
+91 94471 54338 (സ്വദേശി )
+91 93873 91082 (പത്തായം)

ഹെൽപ്പ് ലൈൻ:
+91 9072302707
www.santhigram.org
🙏🙏🙏
കർക്കടകമാസം ആരോഗ്യ രക്ഷാമാസമായി ആചരിക്കുവാനും രോഗപ്രതിരോധത്തിനും ആയുരാരോഗ്യ സൗഖ്യത്തിനും ചെറുധാന്യങ്ങൾ ഒരു നേരമെങ്കിലും നിത്യഭക്ഷണമാക്കണമെന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുവാനുള്ള മില്ലറ്റ്സ് & വെൽനസ് യജ്ഞത്തിൽ പങ്കാളിയാകണമെന്നും ഏവരോടും അഭ്യർത്ഥിക്കുന്നു.

സ്നേഹാദരങ്ങളോടെ,

എൽ.പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം
+91 9072302707

ഡോ. ജേക്കബ് പുളിക്കൻ
ഡയറക്ടർ, GCRD – സ്വദേശി
+91 94471 54338

ഡോ. ഗംഗാധരൻ
പത്തായം മില്ലറ്റ് കഫേ
+91 93873 91082

Comments

comments