അന്താരാഷ്ട്ര ചെറുധാന്യ വർഷം 2023

മില്ലറ്റ് മിഷൻ – കേരള

ചെറുധാന്യങ്ങളുടെ (മില്ലറ്റ് ) പാചക പരിശീലനം

തിരുവനന്തപുരം: പോഷകങ്ങളുടെ കലവറയായ തിന, ചാമ, വരഗ്, കുതിരവാലി, മണിച്ചോളം, കൂവരക്

(റാഗി), ബ്രൗൺ ടോപ്പ് തുടങ്ങിയ ചെറുധാന്യങ്ങളിൽ നിന്നും രുചികരമായ ഭക്ഷണ പദാർത്ഥങ്ങളും മൂല്യവർദ്ധിത ഉല്പന്നങ്ങളും ഉണ്ടാക്കുന്നതിനായി മില്ലറ്റ് മിഷൻ – കേരള, ശാന്തിഗ്രാം നേതൃത്വത്തിൽ ദ്വിദിന പരിശീലനം നടത്തുന്നു.

അരിക്കും ഗോതമ്പിനും പകരം ചെറുധാന്യങ്ങൾ ഒരു നേരമെങ്കിലും ഭക്ഷണമായി കഴിച്ചാൽ രോഗശമനവും രോഗപ്രതിരോധവും സാധ്യമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. ചെറുധാന്യങ്ങളുടെ ഗുണമേന്മകൾ പലർക്കും അറിയാമെങ്കിലും അവയിൽ നിന്നും ആരോഗ്യകരവും രുചികരവുമായ വിഭവങ്ങൾ ഉണ്ടാക്കുവാൻ പലർക്കും അറിയില്ല. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണുവാൻ മില്ലറ്റ് മിഷൻ – കേരള സംസ്ഥാനത്തുടനീളം വിവിധ ബോധവൽക്കര പരിശീലന പരിപാടികളും മില്ലറ്റ് കഫേകളും ആരംഭിക്കുന്നു.

തിരുവനന്തപുരത്ത് ആദ്യമായി ആരംഭിക്കുന്ന പത്തായം മില്ലറ്റ് കഫെയുടെ ഉദ്ഘാടനത്തിനു മുന്നോടിയായിട്ടാണ് ഏപ്രിൽ 24, 25 തിയതികളിൽ സംസ്ഥാനതല പാചക പരിശീലനം സംഘടിപ്പിക്കുന്നത്.

24 ന് രാവിലെ 9.30 ന്

ആരംഭിക്കുന്ന സംസ്ഥാന തല പരിശീലനം ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു ഉദ്ഘാടനം ചെയ്യും. നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ജി. ഗോപകുമാരൻ നായർ പുസ്തകം പ്രകാശനം ചെയ്യും. ഗവ. കാർഷിക കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി സയൻസ് പ്രൊഫസർ ഡോ. സുമാ ദിവാകർ മുഖ്യപ്രഭാഷണം നടത്തും.

എം. ഐ. മാത്യൂസ് വൈദ്യർ (മാനേജിംഗ് ഡയറക്ടർ, ഇന്ത്യൻ ഹെർബൽ തെറാപ്പി & റിസർച്ച് ഫൗണ്ടേഷൻ, പാലക്കാട്) ആർ. രാജശ്രീ (ഫൗണ്ടർ, ഫ്രൂട്ട് എൻ റൂട്ട്, നൂറനാട്, ആലപ്പുഴ ) ഡോ. ഗംഗാധരൻ ചിന്നങ്ങത്ത്

(മാനേജിംഗ് ഡയറക്ടർ,

പത്തായം മില്ലറ്റ് കഫെ)

എസ്. ശ്രീലത ടീച്ചർ

(ചെയർപേഴ്സൻ, മില്ലറ്റ് മിഷൻ – കേരള) എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.

സെക്രട്ടറിയേറ്റിനു സമീപം ഗവൺമെന്റ് പ്രസ് റോഡിൽ ഹൗസിംഗ് ബോർഡ് ബിൽഡിംഗിൽ പുതുതായി ആരംഭിക്കുന്ന പത്തായം മില്ലറ്റ് കഫേയിൽ വച്ചാണ് സംസ്ഥാനതല പരിശീലനം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ: 8156980450, 9447033707, 9387391082,

ഹെൽപ്പ് ലൈൻ : 9072302707, 9447652564

santhigramkerala@gmail.com

www.santhigram.org

എൽ. പങ്കജാക്ഷൻ

ഡയറക്ടർ, ശാന്തിഗ്രാം

& കോ- ഓർഡിനേറ്റർ, മില്ലറ്റ്മിഷൻ

Mob: 9072302707

ഡോ. ഗംഗാധരൻ ചിന്നങ്ങത്ത്

മാനേജിംഗ് ഡയറക്ടർ,

പത്തായം മില്ലറ്റ് കഫേ

Mob: 9387391082

Comments

comments