ശാന്തിഗ്രാം പത്രക്കുറിപ്പ് 11.07.2020 കോവിഡ് സാമൂഹിക വ്യാപനം തടയുക – പോസ്റ്റർ ഡിസൈൻ മത്സരവിജയികൾ തിരുവനന്തപുരം: “കോവിഡ് സാമൂഹിക വ്യാപനം തടയുക എന്റെ ധർമ്മം” എന്ന പേരിൽ ശാന്തിഗ്രാം, ബോഡിട്രീ എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കോവിഡ് സാമൂഹിക വ്യാപനം തടയുന്നതിനും വിവിധ പ്രതിരോധ മാർഗ്ഗങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുമായി പോസ്റ്റർ ഡിസൈൻ മത്സരം നടത്തി. സ്ക്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ മത്സരത്തിൽ മുതിർന്നവരും പങ്കാളികളായി. മത്സരത്തിനായി എത്തിയ 89 പോസ്റ്ററുകൾ ഫെയിസ്ബുക്കിൽ ലൈക്ക്, കമന്റ് എന്നിവയ്ക്കായി ജുലായ് 2 മുതൽ 10 വരെ പ്രസിദ്ധീകരിച്ചു. ജഡ്ജിംഗ് കമ്മിറ്റി റിപ്പോർട്ട് , ഫെയിസ്ബുക്ക് കമന്റുകൾ എന്നിവയുടെ വെളിച്ചത്തിൽ അഞ്ച് പോസ്റ്ററുകൾ തിരഞ്ഞെടുത്തു. ഒരാൾക്ക് 10,000 രൂപ സമ്മാനമായി നൽകുമെന്ന് ആണ് ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും ജഡ്ജിംഗ് കമ്മിറ്റി ശുപാർശയനുസരിച്ച് 2000 രൂപ വീതം 5 പേർക്ക് നൽകുവാൻ തീരുമാനിച്ചു. സമ്മാന തുകകൾ ജൂലായ് 13 ന് വിജയികളുടെ അക്കൗണ്ടിലേയ്ക്ക് നിക്ഷേപിക്കും. ശാന്തിഗ്രാം , ബോഡിട്രീ പോസ്റ്റർ ഡിസൈൻ മത്സര വിജയികൾ : 1. ഹരികൃഷ്ണൻ കെ.ആർ, ആളൂർ, മറ്റം, തൃശൂർ 2. അഭ്യുദയ് സിന്‌ധു വിനയ് ലാൽ , ചെമ്പുക്കാവ്, തൃശൂർ 3.നുഹാ മമ്മദ് കോയ എം.പി., തറയിൽ ഹൗസ്, കാരാപറമ്പ, , കോഴിക്കോട് -10 4. അനൂപ് രാജ്, കുറ്റിച്ചൽ,ആര്യനാട് തിരുവനന്തപുരം 5. അരുൺ വി. ദേവ് , ആറ്റുകാൽ , തിരുവനന്തപുരം ശാന്തിഗ്രാം ചെയർമാൻ ഡോ. ഷാജിക്കുട്ടി, ഫൈൻ ആർട്സ് കോളേജ് റിട്ട. പ്രൊഫസർ വി. ജയചന്ദ്രൻ, ബോഡിട്രീ ഡയറക്ടർ ഡോ. എം.ആർ. വിജയൻ, ഡോ. എബി തോമസ്, (Associate Professor, Wonkwang University, Iksan, Korea) കാവൽ പ്രൊജക്ട് സംസ്ഥാന കോ ഓർഡിനേറ്റർ എസ്. ശ്രീ നേഷ്, മാർ ഇവാനിയോസ് കോളേജ് ജേർണലിസം അദ്ധ്യാപിക ബിന്ദുജ ആകാശ്, ബി.സി.വി. സ്ക്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ ശാലിനി ടീച്ചർ, നാട്ടറിവ് വാർത്താ പത്രിക ചീഫ് എഡിറ്റർ ദീപം രാധാകൃഷ്ണൻ, ശാന്തിഗ്രാം പ്രതിനിധി എസ്. ശ്രീലത ടീച്ചർ, ജെൻഡർ ജസ്റ്റീസ് സ്റ്റഡി റിസർച്ചറും ആർട്ടിസ്റ്റുമായ ഡോ. രേശ്മ തോമസ് എന്നിവരടങ്ങുന്ന പത്തംഗ സമിതിയായിരുന്നു വിജയികളെ തെരഞ്ഞെടുത്തത്. കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് : 94961 96125, 9072302707 (ചുവടെയുള്ള ഫെയിസ് ബുക്ക് ലിങ്ക് വഴി വിജയികളുടെ പോസ്റ്ററുകൾ കാണാം) https://m.facebook.com/story.php?story_fbid=3271199006256689&id=232721930104427&sfnsn=wiwspwa&extid=jaTizHN46Opwtkqa പോസ്റ്റർ ഡിസൈൻ മത്സരം തുടരും… ആരോഗ്യ സംരക്ഷണവും രോഗ പ്രതിരോധവും – പോസ്റ്റർ ഡിസൈൻ മത്സരം കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശാന്തിഗ്രാം , ബോഡിട്രീ എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ പങ്കെടുത്തവരുടെ സർഗ്ഗാത്മകതയും ഉത്സാഹവും പരിഗണിച്ച് ആരോഗ്യ സംരക്ഷണവും രോഗപ്രതിരോധ ബോധനവും ലക്ഷ്യമാക്കി തുടർ പോസ്റ്റർ ഡിസൈൻ മത്സരങ്ങൾ സംഘടിപ്പിക്കുവാൻ സംഘാടക സമിതി തീരുമാനിച്ചു. ആരോഗ്യ സംരക്ഷണ സന്ദേശങ്ങൾ ജനമനസുകളിൽ എത്തിക്കാൻ പോസ്റ്ററുകൾ നല്ലൊരു മാധ്യമമാണെന്നും കൂടുതൽ പേരെ ഈ പരിപാടികളിൽ പങ്കാളികളാക്കണമെന്നുമുള്ള ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാർശയുടെ വെളിച്ചത്തിലാണ് ഈ തീരുമാനം. കൂടുതൽ വിവരങ്ങൾക്ക് www.bodytree.org/ www.santhigram.org സ്നേഹാദരങ്ങളോടെ എൽ. പങ്കജാക്ഷൻ ഡയറക്ടർ, ശാന്തിഗ്രാം 9072302707 ഡോ. എം.ആർ. വിജയൻ ബോഡി ടീ, കല്ലാർ, തിരുവനന്തപുരം 9496196125