ചക്കയെ ജനകീയമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ആദരവ് ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ ഏറ്റുവാങ്ങി

ചക്കയെ ജനകീയമാക്കിയതിന് സംസ്ഥാന സർക്കാരിന്റെ ആദരവ് ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ ഏറ്റുവാങ്ങി വിഴിഞ്ഞം : ചക്കയെ ജനകീയമാക്കിയതിന് വിശിഷ്ട സംഭാവന നൽകിയ മഹത് വ്യക്തികൾക്ക് നൽകിയ സംസ്ഥാന സർക്കാരിന്റെ ആദരവിന് ജാക്ക് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ മുൻ ജനറൽ സെക്രട്ടറിയും ശാന്തിഗ്രാം ഡയറക്ടറുമായ എൽ. പങ്കജാക്ഷൻ അർഹനായി. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോട നുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനത്ത് സംസ്ഥാന ചക്ക മഹോത്സവ ത്തോടനുബന്ധിച്ച് നടന്ന കർഷക സംഗമത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊ. സി. […]

കർക്കിടക മാസം ആരോഗ്യ സംരക്ഷണമാസം

കർക്കിടക മാസം ആരോഗ്യ സംരക്ഷണമാസം ജൂലൈ 17- ആഗസ്റ്റ് 16 ################## സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17, കോഴിക്കോട്* (ജൂബിലി ടൗൺ ഹാൾ, തളിക്ഷേത്രത്തിനു സമീപം) കൂടുതലറിയാൻ ബന്ധപ്പെടുക: K. T. അബ്ദുള്ള ഗുരുക്കൾ ഹൈലൈഫ് ആയുർവ്വേദിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, മുക്കം (M) 9447338173 വി.റ്റി. ശ്രീധരൻ വൈദ്യർ ശ്രീ പുനർജനി ആയുർവ്വേദ റിസർച്ച് സെന്റർ, ചോറോട് – വടകര (M) 9495892376 റ്റി. ശ്രീനിവാസൻ, വടകര ജനറൽ കൺവീനർ, വൈദ്യ മഹാസഭ (M) 9539157337 […]

മുദ്ര തെറാപ്പി പരിശീലനം

തിരുവനന്തപുരം: ആരോഗ്യ സംരക്ഷണത്തിനും രോഗമുക്തിക്കും സഹായകമായ ലളിതവും പാർശ്വ ഫലങ്ങൾ ഇല്ലാത്തതും ചെലവ് കുറഞ്ഞതും ഏവർക്കും സ്വായത്തമാക്കാവുന്നതും ആയ ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സന്നദ്ധ സംഘടനയായ ശാന്തിഗ്രാം നടപ്പാക്കുന്ന  ജനകീയ പരിപാടിയാണ്  സ്വാസ്ഥ്യ കേരളം. ഈ  പദ്ധതിയുടെ ഭാഗമായി ജൂൺ 30 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെ തമ്പാനൂർ  ഹൈ ലാന്റ് ഹോട്ടലിൽ വച്ച്  മുദ്രാ തെറാപ്പി പരിശീലനം നൽകുന്നു. പ്രമുഖ മുദ്ര തെറാപ്പി ചികിത്സകനും ഓഷോധാര മിസ്റ്റിക് സ്കൂൾ  ആചാര്യശ്രീയുമായ […]

കോട്ടുകാൽ നീർത്തട പരിസ്ഥിതി പഠനം തുടങ്ങി

വിഴിഞ്ഞം:  കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ നീർത്തട പ്രദേശം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുന്നതിനും പരിഹാര നിർദ്ദേശങ്ങൾ ആരായുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്തിന്റെയും സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും വിവിധ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന നീർത്തട പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി നീർത്തട നടത്തം സംഘടിപ്പിച്ചു.  ഇന്ന് രാവിലെ 9 മണിക്ക്  ചപ്പാത്ത്  ജംഗ്ഷനിൽ നടന്ന ചടങ്ങിൽ അഡ്വ. എം. വിൻസെന്റ് എം.എൽ.എ. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എസ്. സജിയ്ക്ക്  ഹരിതപതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസര […]

വൈറസ് പനിക്ക് പ്രയോഗിക്കാവുന്ന കൈ കൊണ്ട സിദ്ധ ഔഷധം

(കടപ്പാട്: മലയാറ്റൂർ സുകുമാരൻ വൈദ്യർ M- 9495811899) 1. വളരെ ശുദ്ധി ചെയ്ത കൊടുവേലി കിഴങ്ങ് -1 gm 2. നിലവേമ്പ്/ കിരിയാത്ത് – 20 gm 3. കൊയ്ന – 5 gm 4. കുരുമുളക് – 10 gm 5. അമൃത വള്ളി – 5 gm 6. പർപ്പടകപുല്ല് – 5 gm 7. ആടലോടകത്തിന്റെ ഇല – 5 gm ഇവ 16 ഇരട്ടി വെള്ളത്തിൽ (800 ml) കഷായം വച്ച് […]

ഡോ. ഷാജിക്കുട്ടി ശാന്തിഗ്രാം ചെയർമാൻ

വിഴിഞ്ഞം: ജനകീയ ഹോമിയോ ഡോക്ടർ ഷാജിക്കുട്ടി ശാന്തിഗ്രാമിന്റെ ചെയർമാനായി ഐകകണ്ഡേന തിരഞ്ഞെടുത്തു. ഗാന്ധിയൻ കർമ്മ യോഗിയും ശാന്തിഗ്രാം ചെയർമാനുമായിരുന്ന ആർ.കെ. സുന്ദരത്തിന്റെ നിര്യാണത്തെ തുടർന്ന് ചപ്പാത്ത് ശാന്തിഗ്രാമിൽ ചേർന്ന യോഗത്തിലാണ് ഡോ. ഷാജിക്കുട്ടിയെ തിരഞ്ഞെടുത്തത്. വൈസ് ചെയർമാൻ കെ. സത്യവ്രതൻ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗങ്ങളായ കെ. പ്രതാപചന്ദ്രൻ, മുക്കോല പി. രത്നാകരൻ, അജിത് വെണ്ണിയൂർ എന്നിവർ സംസാരിച്ചു. ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രവർത്തക സമിതി അംഗം, നാഷണൽ ജേർണൽ ഓഫ് ഹോമിയോപ്പതി […]

ആർ.കെ. സുന്ദരം കുടുംബ സഹായ നിധി

തിരുവനന്തപുരം: ഗാന്ധിയൻ  കർമ്മയോഗിയും ശാന്തിഗ്രാം ചെയർമാനുമായിരുന്ന ആർ. കെ. സുന്ദരത്തിന്റെ (സുന്ദർജി) അനുസ്മരണ യോഗം തൈക്കാട് ഗാന്ധിഭവനിൽ നടന്നു. ​ ​ കേരള ഗാന്ധി സ്മാരക നിധി, ചപ്പാത്ത് ശാന്തിഗ്രാം, ഗാന്ധി മിത്രമണ്ഡലം നെയ്യാറ്റിൻകര, സർവ്വോദയ മണ്ഡലം, ഗാന്ധി പീസ് ഫൗണ്ടേഷൻ, ഗാന്ധിയൻ ബാല കേന്ദ്രങ്ങൾ, എം.പി. മന്മഥൻ ട്രസ്റ്റ്, കേരള മദ്യനിരോധന സമിതി, മിത്രനികേതൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ യോഗം അഖിലേന്ത്യാ ഗാന്ധിസ്മാരക നിധി മുൻ ചെയർമാൻ  പി. ഗോപിനാഥൻ നായർ ഉദ്ഘാടനം […]

ഗാന്ധിമാർഗ്ഗ പ്രവർത്തകരിൽ പ്രമുഖനും ശാന്തിഗ്രാം ചെയർമാനുമായ ആർ.കെ.സുന്ദരം (സുന്ദർജി ) അന്തരിച്ചു

കളിയിക്കാവിള: ഗാന്ധിയൻ ആശയ പ്രചരണ രംഗത്ത് ത്യാഗനിർഭരമായ സേവനം അനുഷ്ഠിച്ച കർമ്മധീരൻ  ശ്രീ.ആർ.കെ.സുന്ദരം (സുന്ദർജി) ഇന്ന് രാത്രി 9 മണിക്ക്  87-ാം വയസിൽ സ്വവസതിയിൽ നിര്യാതനായി. ചപ്പാത്ത് ശാന്തിഗ്രാം ചെയർമാൻ ആയിരുന്നു. ശവസംസ്ക്കാരം ഇന്ന് ( 4 – 2 -18) രാവിലെ 11 മണിക്ക്  കളിയിക്കാവിളയ്ക്ക് സമീപമുള്ള വന്നിയൂർ ശ്രീനികേതനിൽ. ഭാര്യ: ശ്രീദേവി അമ്മ, മക്കൾ: സുധീർ, സുനിൽ, സുനിത. മരുമക്കൾ: ശ്രീകലാ ദേവി, സിന്ധു കുമാരി. വിദ്യാർത്ഥിയായിരിക്കേ ഭൂദാന പ്രസ്ഥാനത്തിലൂടെ ഗാന്ധിമാർഗ്ഗത്തിലേയ്ക്ക് വന്ന സുന്ദരം […]

പാരമ്പര്യ – നാട്ടുവൈദ്യ പ്രതിഭകളെ ആദരിച്ചുകൊണ്ട് സ്വാസ്ഥ്യ കേരളം പോസ്റ്റർ പ്രകാശനം ചെയ്തു.

തിരുവനന്തപുരം: എറണാകുളം ടൗൺ ഹാളിൽ നടന്ന നാച്വറൽ ലൈഫ് നാഷണൽ സമ്മേളനോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേള നത്തിൽ പാരമ്പര്യ – നാട്ടുവൈദ്യ രംഗത്തെ ശ്രേഷ്ഠൻമാരെ ആദരിച്ചുകൊണ്ട്  സ്വാസ്ഥ്യ കേരളം പോസ്റ്റർ പ്രകാശനം ചെയ്തു. നല്ല ഭക്ഷണം നല്ല ആരോഗ്യം നല്ല ജീവിതം., നമുക്കും വരും തലമുറയ്ക്കും എന്ന ലക്ഷ്യവുമായി കേരളത്തിലെ ആറു ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ടു് ഗ്രാമപഞ്ചായത്തുകളിലും തിരുവനന്തപുരം നഗരസഭയിലെ കൊടുങ്ങാനൂർ വാർഡിലും പ്രാദേശിക സർക്കാരുകളുടേയും സന്നദ്ധ സംഘടനകളുടേയും പങ്കാളിത്തത്തോടും ഭാരത സർക്കാർ നെഹ്റു യുവകേന്ദ്രയുടെ സഹായത്തോടും സന്നദ്ധ […]

സ്വാസ്ഥ്യ കേരളം ​ ​ ചെയിഞ്ച് മേക്കേഴ്സ് ​ പരിശീലക പരിശീലനം

 നല്ല ഭക്ഷണം, നല്ല ആരോഗ്യം, നല്ല ജീവിതം നമുക്കും വരും തലമുറക്കും ലഭ്യമാകുന്ന വ്യവസ്ഥിതി സൃഷ്ടിക്കുന്നതിന് പഞ്ചായത്ത് തലത്തിൽ നേതൃത്വം നൽകുവാൻ തയ്യാറുള്ള  സന്നദ്ധ പ്രവർത്തകർക്കായി  പരിശീലക പരിശീലനം സംഘടിപ്പിക്കുന്നു . സെപ്റ്റംബർ 27 രാവിലെ 10 മണിക്ക് ആരംഭിച്ച് ഒക്ടോബർ ഒന്നിന് വൈകിട്ട് അഞ്ചു മണിക്ക് സമാപിക്കുന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിട്ടുള്ളത്. അഞ്ചുദിവസം പൂർണ്ണമായും പങ്കെടുക്കാൻ കഴിയുന്നവരെ  പരിശീലനത്തിലേയ്ക്ക് നാമനിർദ്ദേശം ചെയ്യാം. കൂടുതൽ അറിയാൻ ബ്രോഷർ കാണുക. ​ ​ ഫോൺ: 0471 2269780, 9072302707, […]