പത്രക്കുറിപ്പ് 03.10.2017 ആരോഗ്യത്തിന്റെ അടിസ്ഥാനം ആനന്ദം. – സ്വാമിഅഗ്നിവേശ്‌ (ഡോ. ജേക്കബ് വടക്കഞ്ചേരിയുടെ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു)

വിഴിഞ്ഞം: മനുഷ്യവംശത്തിന്റെ നിലനിൽപ്പിനു തന്നെ ഇന്നത്തെ മരുന്ന് വ്യവസായം ഭീഷണിയായി ത്തീർന്നിരിക്കുകയാണ്. മനുഷ്യശരീരത്തിനുണ്ടാകുന്ന 90% രോഗങ്ങളുടെയും കാരണത്തിൽ ശരീരത്തിന് വലിയ പങ്കില്ല. മാനസികവും സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളാണ് രോഗങ്ങളുടെ പ്രധാന കാരണം. രോഗങ്ങളുടെ കാരണത്തെ കണ്ടെത്തി പരിഹരിക്കുന്നതിനു പകരം ശരീരത്തിൽ രോഗമുണ്ടാക്കുന്ന ലക്ഷണങ്ങളെ ഇല്ലാതാക്കുന്ന ചികിത്സകൾ തൽക്കാലം വിജയിക്കുന്നതായി തോന്നാമെങ്കിലും കൂടുതൽ രോഗങ്ങളിലേക്കാണ് ശരീരത്തെ അധ:പതിപ്പിക്കുക. വിഴിഞ്ഞത്തിനു സമീപം ചപ്പാത്തിലെ ശാന്തിഗ്രാമിൽ നിന്നും ഡോ. ജേക്കബ് വടക്കൻ ചേരി തുടങ്ങുന്ന “പ്രമേഹമുക്തി മധുര പഴങ്ങളിലൂടെ” പ്രഭാഷണ പരമ്പരയുടെ […]

സ്വാസ്ഥ്യ കേരളം ചെയിഞ്ച് മേക്കേഴ്സ് പരിശീലക പരിശീലനം ആരംഭിച്ചു

ജനാധിപത്യവും സ്വാതന്ത്ര്യവും യാഥാർത്ഥ്യമാവണമെങ്കിൽ പഞ്ചായത്തീരാജ് സംവിധാനത്തിൽ ജനകീയ സന്നദ്ധ സംഘടനകളുടെ സജീവ ഇടപെടൽ അനിവാര്യമാണെന്ന് കില ഡയറക്ടർ ഡോ. ജോയ് ഇളമൺ അഭിപ്രായപ്പെട്ടു. ചപ്പാത്ത് ശാന്തിഗ്രാമിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് ശാന്തിഗ്രാം സ്വരാജ്ഭവനിൽ നടന്ന  സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സംസ്ഥാനതല കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യ, ഭക്ഷ്യ പാരിസ്ഥിതിക സുരക്ഷ കടപുഴക്കുന്ന ഇന്ത്യൻ വികസന സങ്കല്പങ്ങൾ നാശത്തിലേക്ക് നയിക്കുമെന്ന് സ്വരാജ് ദേശീയ കൺവീനറും ഗോവ പീസ് ഫുൾ സൊസൈറ്റി ഡയറക്ടറുമായ കുമാർ കലാനന്ദ് മണി ശാന്തിഗ്രാം മുപ്പതാം […]