പത്രക്കുറിപ്പ് – ശാന്തിഗ്രാമിൽ സൗജന്യ മർമ്മകളരി പരിശീലനം

പത്രക്കുറിപ്പ്
O7-04-2019
പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ
 മർമ്മകളരി  പരിശീലനം
വിഴിഞ്ഞം / പൂവ്വാർ : സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ ചെറുക്കുവാൻ  സ്വന്തം മുഷ്ടിയും പാദങ്ങളും അതിമാരക ആയുധങ്ങളാക്കി  പ്രവർത്തിച്ചു പോരുന്ന പൗരാണിക അഭ്യാസ മുറയായ  “മർമ്മകളരി”
യിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗജന്യ പരിശീലനം നൽകുന്നു.
സന്നദ്ധ സംഘടനയായ ശാന്തിഗ്രാം, ആയുർമുദ്ര ഹെറിറ്റേജിന്റെ  സഹകരണത്തോടെ ആരംഭിക്കുന്ന
“അതിജീവന – പ്രതിരോധ കലകളിലൂടെ സ്ത്രീശാക്തീകരണം” എന്ന പദ്ധതിയുടെ ഭാഗമായാണ് പരിശീലനം.
ആയോധന കലയായ കളരിപ്പയറ്റിൽ ഉൾക്കൊള്ളുന്നതും ശരീരത്തിലെ  ദുർബല ഭാഗങ്ങളായ മർമ്മങ്ങളിൽ താഢനം ഏൽപ്പിച്ച് അക്രമിയെ നിഷ്പ്രഭനാക്കുന്ന നിഗൂഢ അഭ്യാസമുറ കൂടിയാണ് മർമ്മകളരി.
ഏപ്രിൽ 18 മുതൽ 25 വരെ വൈകിട്ട് 3 മണി മുതൽ 5 വരെയാണ് ആദ്യ ബാച്ചിന്റെ പരിശീലനം.
കോട്ടുകാൽ ഗ്രാമ പഞ്ചായത്തിലെ കുഴിവിളക്കോണം ദേവവിദ്യാ ഗുരുകുല ത്തിൽ നടക്കുന്ന പരിശീലനത്തിന്‌ ജില്ലയിലെ പ്രമുഖ കളരി ഗുരുക്കന്മാർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് – 9497004409, 9895498123.
സ്നേഹാദരങ്ങളോടെ
  എൽ.പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം
9072302707
ആർ. പ്രേംനാഥ്
 മാനേജിംഗ്‌ ഡയറക്ടർ,
ആയുർമുദ്ര ഹെറിറ്റേജ്
9895544447

Comments

comments