ശാന്തിഗ്രാം അംഗത്വമാസാചരണം ശാന്തിഗ്രാമിൽ അംഗമാകുക !പരിവർത്തനത്തിനായി എന്നും ജനങ്ങളോടൊപ്പം നിൽക്കുന്ന ജനകീയ പ്രസ്ഥാനമായി വളർത്തുക !!
ഏവർക്കും സ്വാഗതം പ്രിയരെ, ചപ്പാത്ത് നവഭാവന ആർട്സ് & സ്പോർട്സ് ക്ലബ്ബിൽ നിന്നും 1987 ആഗസ്റ്റ് 15 ന് രൂപം കൊണ്ട ഒരു ജനകീയ സന്നദ്ധ സംഘടനയാണ് ശാന്തിഗ്രാം . രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്ന നൂതനവും മാതൃകാപരവുമായ പല പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കാൻ ശാന്തിഗ്രാമിന് കഴിഞ്ഞിട്ടുണ്ട്.ഇതോടൊപ്പം അത്യാവശ്യം വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുവാൻ കഴിഞ്ഞ 36 വർഷത്തെ പ്രവർത്തനങ്ങൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്.ഇതാരുടെയെങ്കിലും സ്വകാര്യ / കുടുംബ സ്വത്തല്ല. ഒരു സംഘം പ്രവർത്തകരുടെ ദീർഘവീക്ഷണത്തോടെയുള്ള കഠിനാധ്വാനത്തിന്റെ […]