ശാന്തിഗ്രാം മുപ്പതാം വാർഷികവും സ്വാസ്ഥ്യ കേരളം ചെയിഞ്ചു് മേക്കേഴ്സ് പരിശീലന കോഴ്സ് ഉദ്ഘാടനവും

ശാന്തിഗ്രാം മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന സന്നദ്ധ സംഘടനാ പ്രവർത്തകരുടെ സംസ്ഥാനതല കൂട്ടായ്മയും സ്വാസ്ഥ്യ കേരളം ചെയിഞ്ചു് മേക്കേഴ്സ് പരിശീലക പരിശീലന കോഴ്സ് ഉദ്ഘാടനവും
ഇന്ന് (15.8. 17) രാവിലെ 10 മണിക്ക് ചപ്പാത്ത് ശാന്തിഗ്രാമിൽ നടക്കും.

സ്വരാജ് ദേശീയ കൺവീനറും ഗോവ പീസ് ഫുൾ സൊസൈറ്റി ഡയറക്ടറുമായ കുമാർ കലാനന്ദ് മണി വാർഷികം ഉദ്ഘാടനം ചെയ്യും. സംസ്ഥാന തല സന്നദ്ധ സംഘടനാ കൂട്ടായ്മ കില ഡയറക്ടർ ഡോ. ജോയ്‌ ഇളമൺ ഉദ്ഘാടനം ചെയ്യും. നല്ല ഭക്ഷണം നല്ല ആരോഗ്യം നല്ല ജീവിതം എന്നിവ ലക്ഷ്യമാക്കി ആരംഭിക്കുന്ന സ്വാസ്ഥ്യ കേരളം പദ്ധതിയുടെ ചെയിഞ്ച് മേക്കേഴ്സ് പരിശീലനം നെഹ്റു യുവകേന്ദ്ര സംഘതൻ സ്റ്റേറ്റ് ഡയറക്ടർ ഏ. ആർ. പാണ്ഡേ ഉദ്ഘാടനം ചെയ്യും.
ശാന്തിഗ്രാം ചെയർമാൻ ആർ.കെ.സുന്ദരം അധ്യക്ഷത വഹിക്കും. അജിത് വെണ്ണിയൂർ സ്വാതന്ത്ര്യദിന സന്ദേശം നൽകും.

നെഹ്റു യുവകേന്ദ്ര സംഘതൻ തമിഴ് നാട് സ്റ്റേറ്റ് ഡയറക്ടർ എസ്.സതീഷ്, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ മുഖ്യകാര്യദർശി കെ.ബി. മദൻ മോഹൻ, ഇൻഫാക്ട് ഡയറക്ടർ റോണി ജോസഫ് എന്നിവർ മുഖ്യാതിഥികളായിരിക്കും. തിരുപുറം, കാരോട്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൽ. ക്രിസ്തുദാസ് , ബി.അനിത, കോട്ടുകാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സജി, ദളിത് നേതാവ് കെ.അംബുജാക്ഷൻ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സംഘടനാ നേതാക്കൾ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും.

നെഹ്‌റു യുവകേന്ദ്ര, തൃശൂർ കില തുടങ്ങിയവയുടെ സഹായത്തോടെ നടക്കുന്ന ശില്പശാലയും പരിശീലനവും ആഗസ്റ്റ് 19 ന് വൈകിട്ട് സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്:9497004409, 9072302707.

പങ്കജാക്ഷൻ .എൽ
ഡയറക്ടർ, ശാന്തിഗ്രാം

Comments

comments