ഇന്നത്തെ പരിപാടി (21-12.18) ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം): ജൈവകർഷക സംഗമം, കുടുംബ കൃഷി പരിശീലനം, പകൽ 10 മുതൽ 3 വരെ.

ഇന്നത്തെ പരിപാടി (21-12.18)
ശാന്തിഗ്രാം, ചപ്പാത്ത് (വിഴിഞ്ഞം): ജൈവകർഷക സംഗമം, കുടുംബ കൃഷി പരിശീലനം, പകൽ 10 മുതൽ 3 വരെ.
സംസ്ഥാന സർക്കാരിന്റെ യുവകർഷക അവാർഡ് ജേതാവ് മാത്യുക്കുട്ടി ടോം, പാലാ,  പ്രമുഖ കുടുംബ കർഷകൻ  ശ്രീ. ജോർജ് മാത്യു (വർക്കിച്ചൻ,  അടുപ്പുകല്ലിംഗൽ),   ആനക്കൊമ്പൻ വെണ്ട തുടങ്ങിയ 20 ലധികം  നാടൻ വിത്തിനങ്ങളുടെ സംരക്ഷകൻ ശ്രീ. ജോർജ് ആന്റണി (വക്കച്ചൻ) എന്നിവർ കുടുംബ കൃഷിയിലൂടെ ആനന്ദവും ആരോഗ്യവും നല്ല കുടുംബ  ജീവിതവും ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഫോൺ: 9249482511, 9497004409
*************************************
പത്രക്കുറിപ്പ്
വിഴിഞ്ഞം :
സംസ്ഥാന സർക്കാരിന്റെ യുവകർഷക അവാർഡ് ജേതാവ് മാത്യുക്കുട്ടി ടോം, പ്രമുഖ കുടുംബ കർഷകനും  നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ ദേശീയ അവാർഡ് ജേതാവും ദിനംപ്രതി കുരുമുളക്  നൽകുന്ന കൈരളി കുരുമുളകിന്റെ  പ്രയോക്താവുമായ  ശ്രീ. ജോർജ് മാത്യു (വർക്കിച്ചൻ,  അടുപ്പുകല്ലിംഗൽ) കോരൂത്തോട്, പരമ്പരാഗത ജൈവ  കൃഷി പരിപാലകനും ആനക്കൊമ്പൻ വെണ്ട തുടങ്ങിയ 20 ലധികം കലർപ്പില്ലാത്ത നാടൻ വിത്തിനങ്ങളുടെ സംരക്ഷകനും പ്രചാരകനും പ്രകൃതിമിത്ര, അക്ഷയശ്രീ തുടങ്ങി നിരവധി അവാർഡുകൾ നേടിയ ശ്രീ. ജോർജ് ആന്റണി (വക്കച്ചൻ, പൂവരണി), പാല,
ഇൻഫാക്ട് ഏഷ്യൻ കോ-ഓർഡിനേറ്റർ  റോണി ജോസഫ് എന്നിവർ ചപ്പാത്ത് ശാന്തിഗ്രാമിൽ നടക്കുന്ന കുടുംബകൃഷി   ക്ലാസുകൾക്ക് നേതൃത്വം നൽകും.
ശാന്തിഗ്രാം ചെയർമാനായിരുന്ന പി.ഇ.സി. ഡിക്രൂസ് (ബേബി സാർ) അനുസ്മരണ ദിനമായ ഡിസംബർ 21 ന്   നടക്കുന്ന കർഷക സംഗമത്തോടനു ബന്ധിച്ചാണ്  ഏകദിന കുടുംബകൃഷി  പഠന ക്ലാസും പരിശീലനവും.
ഐക്യരാഷ്ട്രസഭയുടെ കുടുംബകൃഷി ദശാബ്ദ പ്രഖ്യാപനത്തിന്റെ ഗ്രാമതല പരിശീലന ഉദ്ഘാടനം രാവിലെ 10 മണിക്ക് അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ആർ. ബിന്ദു നിർവ്വഹിക്കും.
കുടുംബ കൃഷിയിലൂടെ ആനന്ദവും ആരോഗ്യവും നല്ല കുടുംബ  ജീവിതവും എന്ന സന്ദേശവുമായി ഇൻഫാക്ട്  സഹകരണത്തോടെയാണ് ശാന്തിഗ്രാം  പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
കുടുംബ കൃഷിക്ക്  തെരഞ്ഞെടുക്കുന്ന 50 കുടുംബങ്ങൾക്ക്  6 മാസം കഴിയുമ്പോൾ എല്ലാ ദിവസവും കുരുമുളക് ലഭിക്കുന്ന മരത്തണലിലും ചട്ടിയിലും വളരുന്ന താങ്ങുമരം ആവശ്യമില്ലാത്ത കൈരളി കുറ്റി കുരുമുളകിന്റെ തൈയും നാടൻ വിത്തിനങ്ങളും വിതരണം ചെയ്യും.
എൽ.പങ്കജാക്ഷൻ
ഡയറക്ടർ,ശാന്തിഗ്രാം
(M) 9072302707

Comments

comments