വൈദ്യമഹാസഭ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

വിദ്യാർത്ഥികളിലേക്ക് ആയൂർവേദ സന്ദേശം
എത്തിക്കണം: സ്വാമി അഗ്നിവേശ്

തിരുവനന്തപുരം: സ്കൂളിലും കോളജിലും പഠിക്കുന്ന വിദ്യാർത്ഥികളിലേക്ക് ആയൂർവേദത്തിന്‍റെ സന്ദേശം എത്തിക്കണമെന്ന് സ്വാമി അഗ്നിവേശ്.
പെരുന്താന്നിയിലെ മിത്രനികേതൻ സിറ്റി സെന്‍ററിൽ വൈദ്യമഹാസഭ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആയൂർവേദം ജീവിതത്തിന്‍റെ ശാസ്ത്രമാണ്. പാരന്പര്യത്തിലൂന്നിയുള്ള ബദൽ ചികിത്സാ സംവിധാനമാണ് ആയൂർവേദം. പുതിയ തലമുറ അലോപ്പൊതി ചികിത്സയെക്കുറിച്ചു മാത്രമേ പഠിക്കുകയും മനസിലാക്കുകയും ചെയ്യുന്നുള്ളൂ. അതിനാൽ ഇന്ത്യയുടെ പാരന്പര്യ ചികിത്സയായ ആയൂർവേദത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകേണ്ടതുണ്ട്. കേന്ദ്ര സർക്കാർ ആയൂർവേദത്തിന് പ്രാധാന്യം നൽകുകയും ആയുഷ് വകുപ്പുവഴി പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നു. പാരന്പര്യ വൈദ്യത്തിനുകൂടെ ആയുഷിൽ സ്ഥാനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വൈദ്യമഹാസഭ ചെയർമാൻ മാന്നാർ ജി.രാധാകൃഷ്ണൻവൈദ്യർ അധ്യക്ഷത വഹിച്ചു. ജേക്കബ് വടക്കഞ്ചേരി, വടകര ടി. ശ്രീനിവാസൻ, ഡോ.വി. വിജയകുമാർ, എൽ. പങ്കജാക്ഷൻ തുടങ്ങിയവർ പ്രസംഗിച്ചു.

Comments

comments