ഡോ. ജോൺ ബേബി (71) അന്തരിച്ചു

ഡോ. ജോൺ ബേബി (71) അന്തരിച്ചു
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി മന:ശാസ്ത്ര വിഭാഗം മുൻ മേധാവിയും പ്രകൃതിചികിത്സയിലെ ഓർത്തോപ്പതി തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രചുരപ്രചാരം നേടിയ സ്വാഭാവിക രോഗമുക്തി (മനോപോഷണ രോഗമുക്തി) ക്യാമ്പുകളുടെ പ്രയോക്താവുമായ ഡോ. ജോൺ ബേബി (71) ഇന്ന് (2.8.19) വെളുപ്പിന് 2.30 ന്   സ്വവസതിയിൽ നിര്യാതനായി. മലപ്പുറം തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിയ്ക്കു സമീപം വില്ലൂന്നിയാൽ പാറയിൽ ചോലക്കാട് വീട്ടിൽ ആയിരുന്നു താമസം.
1948 ഏപ്രിൽ 30ന് കോട്ടയം എരുമേലിയിൽ സി.എസ്. ഐ സഭാ പ്രവർത്തകനായിരുന്ന പി.എ. ജോൺ (തൃക്കോതമംഗലം, പുതുപ്പള്ളി), ഏലി ജോൺ (മുതലപ്ര, മല്ലപ്പള്ളി) എന്നിവരുടെ മകനായി ജനിച്ചു.
50,000ൽ പരം കോപ്പികൾ വിറ്റഴിച്ച “ഏതു രോഗവും മാറ്റുവാൻ പോഷണം ശരിയാക്കിയാൽ മതി” എന്ന പുസ്തകത്തിനു പുറമേ 100ൽ പരം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. 28 ൽ പരം അന്താരാഷ്ട്ര സെമിനാറുകളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് വിഷയാവതരണം നടത്തിയിട്ടുണ്ടു്. സൈക്കോ ന്യൂട്രീഷൻ സംബന്ധിയായ ഇരുപതോളം പി.എച്ച്. ഡി, എം.ഫിൽ, എം.എസ്.സി ഗവേഷണങ്ങൾ  സൂപ്പർവൈസ് ചെയ്തിട്ടുണ്ട്. പഞ്ചപോഷണ രോഗമുക്കിയെ സംബന്ധിച്ച ഗവേഷണം തുടർന്നു വന്നിരുന്നു. Psychology in Social Action എന്ന അന്താരാഷ്ട്ര ജേർണലിന്റെ പത്രാധിപരായിരുന്നു. 
വി. പാർവതി അമ്മാൾ (സഹധർമ്മിണി), സനത് ബേബിജോൺ (റിയാ ട്രാവൽസ്, കോഴിക്കോട്), ശ്രുതി പാർവ്വതി (മക്കൾ). ജിഷാ ടിങ്കു, ഡോ. നിഷാന്ത്, ഇടുക്കി (മരുമക്കൾ).
 ശവസംസ്ക്കാരം നാളെ (3. 8.19)  രാവിലെ സ്വവസതിയിൽ
കൂടുതൽ വിവരങ്ങൾക്ക്:
7994476629 (മലബാർ ഷാ), 9207668780 (വൽസൻ മാത്യു), 9447437758 (ഡോ. വീരമണികണ്ഠൻ, മുൻ പി.വി.സി, കേരള സർവ്വകലാശാല) 8075090368 (മുല്ലൂർ ജയചന്ദ്രൻ)
അഭിവന്ദ്യ ഗുരുനാഥന്റെ നിര്യാണത്തിൽ ശാന്തിഗ്രാം തിരുവനന്തപുരം, വൈദ്യ മഹാസഭ, സമഗ്ര ഹോളിസ്റ്റിക്ക് ഹെൽത്ത് പ്രൊമോഷൻ കൗൺസിൽ, സ്വാസ്ഥ്യ കേരളം പ്രവർത്തകരുടെ ആദരാജ്ഞലികൾ അർപ്പിക്കുന്നു.

എൽ. പങ്കജാക്ഷൻഡയറക്ടർ, ശാന്തിഗ്രാം, ചപ്പാത്ത്, വിഴിഞ്ഞം, തിരുവനന്തപുരംMob. 90723027077

Comments

comments