ചേർത്തല മോഹനൻ വൈദ്യരുടെ ജീവിതസന്ദേശം ജനങ്ങളിലെത്തിക്കാൻ ദിവ്യാമൃതം ട്രഡീഷണൽ പ്രൊഡക്ട്സ് & ഹെൽത്ത് കെയർ
തിരുവനന്തപുരം: ജനകീയ നാട്ടുവൈദ്യൻ ചേർത്തല മോഹനൻ വൈദ്യർ സ്വർഗ്ഗീയം പൂണ്ട കരമനയ്ക്കു സമീപം തളിയലിലെ ഭവനം അദ്ദേഹത്തിന്റെ ജീവിത സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിനുള്ള സംരംഭമായി മാറി. മോഹനൻ വൈദ്യർ വിസ്മൃതിയിലാകു ന്നതിന് മുൻപ് തന്നെ നാമകരണം ചെയ്തിരുന്ന ദിവ്യാമൃതം ട്രഡീഷണൽ പ്രൊഡക്ട്സ് & ഹെൽത്ത് കെയർ എന്ന സ്ഥാപനം അദ്ദേഹത്തിന്റെ ഒന്നാം ചരമദിനമായ ജൂൺ 19 രാവിലെ 10.30 ന് വൈദ്യരുടെ ചികിൽസ യിലൂടെ രോഗം മാറിയ ബിഗ് ബോസ് ഫെയിം ഡോ. രജിത് കുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രമുഖ പാരമ്പര്യ വൈദ്യനും എവേക്കനിംഗ് ഇന്ത്യ മൂവ്മെന്റിന്റെ ഉപദേശകനും NICE ആക്ഷൻ കൗൺസിൽ ചെയർമാനുമായ തമ്പി നാഗാർജുന, സിദ്ധ വൈദ്യൻ രാജശേഖർ എൻ.പിള്ള, വൈദ്യമഹാസഭ ലീഗൽ സെൽ കൺവീനർ അഡ്വ. പുഞ്ചക്കരി രവീന്ദ്രൻ നായർ, യോഗചാര്യ ഡി. ശ്രീകണ്ഠൻ നായർ, പാരമ്പര്യ ചികിത്സ കരായ വെള്ളായണി വാസുദേവൻ വൈദ്യർ, വിജയകുമാരൻ വൈദ്യർ സിദ്ധ മർമ്മ ചികിത്സകൻ വള്ളക്കടവ് സലിം വൈദ്യർ, സിദ്ധ വൈദ്യൻ ചെമ്പൂര് ഡെന്നിസൻ വൈദ്യർ, ISRO പ്രൊജക്ട് ഡയറക്ടർ ഡോ. മുക്കയ്യ, ISRO സയന്റിസ്റ്റുകളായ ഡോ. ഇളങ്കോവൻ, ടി.പി. ഭാസ്ക്കർ, ഡോ. മണി മൊഴി (PRS ആശുപത്രി), ഡോ. നിമ്മി സഹദേവൻ (KIYARA ഹോസ്പിറ്റൽ), സമഗ്ര ചികിത്സകൻ ഡോ. സെയ്ഫ് അലിഖാൻ, എവേക്കനിംഗ് ഇന്ത്യാ മൂവ്മെന്റ് സംഘാടക രായ രാധാകൃഷണൻ (റ്റൈറ്റ് ഇന്ത്യ TV), അനിൽ, ആൽബർട്ട് , ജാഫർ, ശാന്തിഗ്രാം ഡയറക്ടർ എൽ. പങ്കജാക്ഷൻ തുടങ്ങിയവരും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.
ആഹാരം ഔഷധം എന്നുള്ള മഹത് വചനം അന്വർത്ഥമാ ക്കിക്കൊണ്ടും മോഹനൻ വൈദ്യരുടെ പാത പിൻതുടർ ന്നുകൊണ്ട് ജൈവ ഭക്ഷണ – ഔഷധങ്ങളുടെ വിപണനവും ചികിത്സയും ഇവിടെ ലഭ്യമായിരിക്കുമെന്ന് ദിവ്യാമൃതം മുഖ്യകാര്യദർശി വിനിതാ രാമചന്ദ്രൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്.
ഫോൺ: 7736224607, 7994516271, 8921372683
email: divyamirtham1@gmail.com