ചപ്പാത്ത് ശാന്തിഗ്രാമിൽ 2018 ആഗസ്റ്റ് 22 ന് മുദ്രാ തെറാപ്പി സൗജന്യ ചികിത്സാ ക്യാമ്പ്

ചപ്പാത്ത് ശാന്തിഗ്രാമിൽ 2018 ആഗസ്റ്റ് 22 ന്
മുദ്രാ തെറാപ്പി സൗജന്യ ചികിത്സാ ക്യാമ്പ്

വിഴിഞ്ഞം/ പൂവ്വാർ: ആരോഗ്യ സംരക്ഷണ ത്തിനും രോഗമുക്തിക്കും സഹായകമായ ലളിതവും പാർശ്വ ഫലങ്ങൾ ഇല്ലാത്തതും ചെലവ് കുറഞ്ഞതും ഏവർക്കും സ്വായത്തമാക്കാവുന്നതും ആയ ചികിത്സാ രീതികൾ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ശാന്തിഗ്രാം നടപ്പാക്കുന്ന സ്വാസ്ഥ്യ കേരളം പദ്ധതി യുടെ ഭാഗമായി ആഗസ്റ്റ് 22 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ ചപ്പാത്ത് ശാന്തിഗ്രാം ആരോഗ്യനികേതനിൽ വച്ച് മുദ്രാ തെറാപ്പി പരിശീലനവും സൗജന്യ ചികിത്സയൂം നൽകുന്നു.

പ്രമുഖ മുദ്ര തെറാപ്പി ചികിത്സകനും ഓഷോധാര മിസ്റ്റിക് സ്കൂൾ ആചാര്യശ്രീയുമായ ശ്രീ. അരുൾ കുമാർ (കോഴിക്കോട്) നേതൃത്വം നൽകും.

ഏത് തരം ചികിത്സകളുടേയും കൂടെ ചേർന്നും തനിയേയും ആർക്കും എളുപ്പത്തിൽ പരിശീലിക്കാവുന്ന ഇന്ത്യയുടെ പൗരാണിക ചികിൽസാ ശാസ്ത്രം ആണ് മുദ്ര തെറാപ്പി. എല്ലാതരം രോഗങ്ങളിലും പെട്ടന്ന് തന്നെ ശമനമുണ്ടാകുന്നു. താല്കാലിക രോഗങ്ങളിലും ദീർഘകാല രോഗങ്ങളിലും വളരെ ഫലപ്രദമാണ് ഇന്ത്യൻ യോഗശാസ്ത്രത്തിന്റെ തന്നെ ഭാഗമായ യോഗമുദ്ര ചികിത്സ.

ജലദോഷം മുതൽ രക്തസമ്മർദ്ദം വരെ എല്ലാ രോഗങ്ങളിൽ നിന്നും വളരെ പെട്ടെന്ന് മാറ്റമുണ്ടാവുന്നു, സെക്കന്റുകൾക്കുള്ളിലോ മണിക്കൂറുകൾക്കുള്ളിലോ പല രോഗാവസ്ഥകളിലും മാറ്റമുണ്ടാവും, ആർക്കും പരീക്ഷിക്കാവുന്ന ലളിതമായ ചികിൽസാ രീതിയാണ് മുദ്രാ തെറാപ്പി.

കൂടുതൽ വിവരങ്ങൾക്ക്:
8137037512, 9497004409,
9895714006

എൽ. പങ്കജാക്ഷൻ
ഡയറക്ടർ, ശാന്തിഗ്രാം
(M) 90723O2707

***********
മുദ്ര തെറാപ്പി

നമ്മുടെ ശരീരം അഗ്നി, വായു, ആകാശം, ഭുമി, ജലം എന്നീ പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ടതാണ്. ഇവ തമ്മിൽ വളരെ സൂഷ്മമായ സന്തുലിതാവസ്ഥ നിലനിലക്കുന്നുണ്ട്. ഇതിലെ ഏതെങ്കിലും ഒരു ഘടകത്തിന്റെ ചെറിയ ഒരു അസുന്തലനം പോലും നമ്മെ അനാരോഗ്യത്തിലേക്കു നയിക്കുന്നു.

എന്നാൽ അഞ്ചുവിരലുകൾ ഉപയോഗിച്ചു കൊണ്ട് ഇത്തരം അസുന്തലിതാവസ്ഥയെ ക്രമീകരിച്ച് ആരോഗ്യം വീണ്ടെടുക്കാം. നമ്മുടെ ഓരോ കൈവിരലുകളും ഓരോ പഞ്ചഭുതത്തെ പ്രതിനിധീകരിക്കുന്നു.
ഇവ എപ്രകാരം ഉപയോഗിക്കണം എന്ന് മുദ്ര ശാസ്ത്രം വിശദീകരിക്കുന്നു.
ഈ അറിവ് ആരോഗ്യത്തോടെ ജീവിക്കാനും അസുഖങ്ങൾ ഭേദപ്പെടുത്താനും നമ്മെ പ്രാപ്തരാക്കും.
***********
മുദ്ര ചികിത്സ പുസ്തകം ശാന്തിഗ്രാമിൽ ലഭ്യമാണ്. വില 250 രൂപ
##############################

Comments

comments